ജനവാസകേന്ദ്രത്തിൽ ഇറങ്ങുന്ന വന്യജീവികളെ വെടിവച്ചുകൊല്ലണം , ഇടുക്കിയിൽ സർക്കാരിനെതിരെ താക്കിതുമായി കത്തോലിക്കാ സഭ

"ഇടുക്കിയിലെ ജനത കയ്യേറ്റക്കാരല്ല അവർ കുടിയേറ്റക്കാരാണെന്നും . കന്നി മണ്ണിൽ കനകം വിളയിച്ച കർഷകരാണ് യഥാർത്ഥ പരിസ്ഥിതി സ്നേഹികളും മനുഷ്യ സ്നേഹികളും എന്ന് അദ്ദേഹം ഓർമിപ്പിച്ചു. മലയോര മേഖലകളിൽ അനുദിനം വർദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണം മൂലം ദുരിതമനുഭവിക്കുന്ന കർഷകരുടെയും അവരുടെ കുടുംബാംഗങ്ങളെയും സ്ഥിതി വളരെ ദയനീയമാണ്.

0

രാജകുമാരി | വനത്തിൽ നിന്നും വന്യജീവികൾ ജനവാസകേന്ദ്രങ്ങളിൽ എത്തി ജീവനാശം വരുത്തിയാൽ അവയെ വെടിവച്ചുകൊല്ലുവാൻ സർക്കാർ തയ്യാറാകണമെന്ന് ഇടുക്കി രൂപത മെത്രാൻ ജോൺനെല്ലിക്കുന്നേൽ ആവശ്യപ്പെട്ടു .വന്യജീവി ആക്രമണത്തിന് ശ്വാശതപരിഹാരം കാണാമെന്നു ആവശ്യപ്പെട്ടു രൂപതയുടെ
നേതൃത്തത്തിൽ പൂപ്പാറയിൽ നടന്ന ബഹുജനറാലിയും പൊതു സമ്മേളനവും ഉത്‌ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം

“ഇടുക്കിയിലെ ജനത കയ്യേറ്റക്കാരല്ല അവർ കുടിയേറ്റക്കാരാണെന്നും . കന്നി മണ്ണിൽ കനകം വിളയിച്ച കർഷകരാണ് യഥാർത്ഥ പരിസ്ഥിതി സ്നേഹികളും മനുഷ്യ സ്നേഹികളും എന്ന് അദ്ദേഹം ഓർമിപ്പിച്ചു. മലയോര മേഖലകളിൽ അനുദിനം വർദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണം മൂലം ദുരിതമനുഭവിക്കുന്ന കർഷകരുടെയും അവരുടെ കുടുംബാംഗങ്ങളെയും സ്ഥിതി വളരെ ദയനീയമാണ്. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നത് കുടുംബങ്ങളുടെ നട്ടെല്ലും നെടുംതൂണും ആയി ജീവിച്ചവരാണ്. അവരുടെ കുടുംബം അനാഥമാക്കപ്പെടുകയും ജീവിതം വഴിമുട്ടുകയും ചെയ്യുമ്പോൾ അവർക്കു നൽകുന്ന നഷ്ടപരിഹാരത്തുക യഥാർത്ഥത്തിൽ അവരെ അവഹേളിക്കലാണ്. വന്യമൃഗ ആക്രമണത്തിൽ പരിക്കേറ്റ മൃതപ്രായമായവരുടെയും ശയ്യാവലമ്പികളായവരുടെയും എണ്ണം സർക്കാർ പരിഗണിക്കുന്നില്ല. അവർക്ക് നഷ്ടപ്പെടുന്ന കൃഷിയിടങ്ങളുടെയും ദേഹണ്ഡങ്ങളുടെയും കണക്ക് ആരും പരിഗണിക്കുന്നില്ല കുടുംബങ്ങളുടെ പ്രതീക്ഷകളെയാണ് കാട്ടു മൃഗങ്ങൾ തകർത്തില്ലാതാക്കുന്നത്.ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം കൊടുക്കാൻ ബാധ്യതപ്പെട്ട സർക്കാർ സംവിധാനങ്ങൾ ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. മലയോര മക്കൾ വിശേഷിച്ച് കൃഷിക്കാർ നിസ്സഹായരും ദുഃഖിതരും ആണ്. അവരുടെ നിരാശയും പ്രതിഷേധവും സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. മുന്നണി ബന്ധങ്ങൾക്ക് അതീതമായി രാഷ്ട്രീയപാർട്ടികൾ ഈ വിഷയം പരിഗണിക്കുകയും ശാശ്വത പരിഹാരം ഉണ്ടാക്കുകയും ചെയ്യണം. ജില്ലാ ആസ്ഥാനത്ത് ചേർന്ന സർവ്വകക്ഷി യോഗ തീരുമാനങ്ങൾ ജനപക്ഷത്തു നിന്ന് അടിയന്തിരമായി നടപ്പിലാക്കുകയും ജനങ്ങൾക്ക് ആശ്വാസം നൽകുകയും ചെയ്യണം.” മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു

നീതിക്കുവേണ്ടി പോരാട്ടം നടത്തുന്ന ജനപ്രതിനിധികൾക്കും പ്രദേശവാസികൾക്കും എതിരെ നിയമ നടപടി സ്വീകരിക്കുന്ന സർക്കാർ നടപടിയിൽ മെത്രാൻ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വന്യമൃഗങ്ങളെ കാട്ടിൽ നിലനിർത്താൻ രാഷ്ട്രീയമായ നടപടികൾ സ്വീകരിക്കണമെന്നും വനത്തിന്റെ പരിധിയിൽ ഒതുങ്ങാത്ത വിധം വർദ്ധിച്ചിരിക്കുന്ന വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുവാൻ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കണം എന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ടും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരോടും അവരുടെ കുടുംബാംഗങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ പൂപ്പാറയിൽ നടത്തിയ ബഹുജന റാലി ജനസമുദ്രമായി. പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത റാലി പൂപ്പാറയിൽ എത്തിച്ചേർന്നപ്പോൾ നടന്ന പ്രതിഷേധസമ്മേളനം ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു

കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡണ്ട് ജോർജ് കോയിക്കൽ മുഖ്യ പ്രഭാഷണം നടത്തി. ജനങ്ങൾ വനഭൂമി കയ്യേറിയത് കൊണ്ടാണ് വന്യമൃഗ ആക്രമണം ഉണ്ടാകുന്നത് എന്ന നിലപാട് വസ്തുത വിരുദ്ധമാണ് എന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിനുശേഷം കേരളത്തിൽ വന വിസ്തൃതി വർധിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി വനത്തിൽ ഉൾക്കൊള്ളാവുന്നതിൽ അധികം മൃഗങ്ങൾ പരിഹാര ഇടയായതും വനത്തിനുള്ളിൽ മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഒരുക്കാൻ കഴിയാത്തതും ആണ് വന്യമൃത ആക്രമണത്തിന് പിന്നിലെ യഥാർത്ഥ പ്രശ്നം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ നിഷ്കാസനം ചെയ്യാനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കണം. മനുഷ്യരെ സംരക്ഷിക്കാൻ പരാജയപ്പെടുന്ന പക്ഷം വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നൽകുന്ന ധനസഹായം 50 ലക്ഷം ആക്കി ഉയർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ കത്തോലിക്ക കോൺഗ്രസ് രൂപത ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട്, ജെറിൻ പട്ടാംകുളം, അലക്സ് തോമസ്, ആഗ്നസ് ബേബി,സാബു കുന്നുംപുറം, ഫാ.ഫ്രാൻസിസ് ഇടവക്കണ്ടം, ഫാ.തോമസ് പുത്തൻപുരയിൽ, ഫാ.ജോബി വാഴയിൽ ,ഫാ.ജോബി മാതാളികുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.ജോർജ് തെക്കേവീട്ടിൽ,ദേവസ്യ പുല്ലാട്ട്,ജോസഫ് തുമ്പനിരപ്പേൽ എന്നിവർ നേതൃത്വം നൽകി.

You might also like

-