കനത്തമഴ തുടരുന്നു ഇടുക്കി അണകെട്ട് തുറന്നുവിടേണ്ടിവന്നേക്കാം

നിലവിൽ 2398.74 അടിയാണ് ഡാമിലെ ജലനിരപ്പ്. 2399.03 അടിയായാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ഡാം തുറക്കാൻ സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ടാ

0

ഇടുക്കി :വൃഷ്ടിപ്രദേശത്തു കനത്തമഴയിൽ നീരൊഴുക്ക് വർദ്ധിച്ചാൽ ഇടുക്കി ഡാമിൽ ജലനിരപ്പ് വീണ്ടും ഉയര്ന്നു മഴ തുടരുകയാണെങ്കിൽ ഉടൻ ഡാം തുറന്നു അധിക ജലം ഒഴുക്കിക്കളയേണ്ടിവരും . അണക്കെട്ടിൽ ഇനി അരയടിവെള്ളം കുടി ഉയര്ന്നാല് റെഡ് അലർട്ട് പ്രഖ്യപിക്കും . നിലവിൽ 2398.74 അടിയാണ് ഡാമിലെ ജലനിരപ്പ്. 2399.03 അടിയായാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ഡാം തുറക്കാൻ സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. വീണ്ടും ജലനിരപ്പ് വിലയിരുത്തും. ശേഷം ഡാം തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

Date :-14-11-2021
Time :-08 -00 AM
Idukki reservoir water level :2398.74Ft
Rain fall/1Hour – 1.2mm

മുല്ലപ്പെരിയാറിലും ജലനിരപ്പ് 139.95 അടിയിലെത്തി. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കൂടുതൽ ജലം കൊണ്ടുപോവണമെന്ന് കേരളം കഴിഞ്ഞ ദിവസം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ജലത്തിന്റെ അളവ് വർധിപ്പിക്കാൻ തമിഴ്‌നാട് തയ്യാറായിട്ടില്ല.

MULLAPERIYAR DAM

DATE : 14.11.2021
TIME : 08.00 AM

LEVEL. : 139.95 ft

DISCHARGE : 556 c/s

INFLOW

Current : 4056 cusecs

Average : 4056 cusecs

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ഇടവിട്ട ശക്തമായ മഴ ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ശക്തമായ നീരൊഴുക്കാണ് അണക്കെട്ടിലേക്കുള്ളത്. നിലവിൽ നാലായിരത്തോളം ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് എന്നാണ് വിവരം. നിലവിലെ റൂൾകർവ് പരിധി 141 അടിയാണ്.അതേസമയം ജലനിരപ്പ് ഉയർന്നിട്ടും കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് ഉയർത്തിയിട്ടില്ല. 556 ഘന അടിവെള്ളമാണ് ഇപ്പോഴും സംസ്ഥാനം കൊണ്ടുപോകുന്നത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ജലം കൊണ്ടുപോകണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മഴയിൽ ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പിലും കാര്യമായ വർദ്ധനവുണ്ട്. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 2398.58 അടിയാണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്നലെ അണക്കെട്ട് തുറക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ജലനിരപ്പ് 2399.03 അടിയായാൽ അണക്കെട്ട് തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

You might also like

-