ഇടുക്കിയിൽനാലുപേർക്കു കുടി കോവിഡ്  19    ജില്ലയിൽ  മാസ്ക് നിബന്ധം

ഏലപ്പാറ 2, മണിയാറൻ കുടി 1, നെടുങ്കണ്ടത്ത് പുഷ്പകണ്ടം 1 എന്നിങ്ങനെയാണ് പുതുതായി രോഗം ബാധിച്ചവർ. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 14 ആയി

0

ഇടുക്കി ജില്ലയിൽ ഇനിമുതൽ മുതൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി ജില്ലാ കളക്ടർ ഉത്തരവ്

ഇടുക്കി : ഇടുക്കി ജില്ലയിൽ നാലുപേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ എച്ച് ദിനേശൻ അറിയിച്ചു.ഏലപ്പാറ 2, മണിയാറൻ കുടി 1, നെടുങ്കണ്ടത്ത് പുഷ്പകണ്ടം 1 എന്നിങ്ങനെയാണ് പുതുതായി രോഗം ബാധിച്ചവർ. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 14 ആയി. പുതിയ രോഗികളെല്ലാവരും വീടുകളിൽ ക്വാറൻ്റൈനിൽ കഴിയുകയായിരുന്നു. ഇവരെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

എലപ്പാറയിൽ 62 കാരിയായ അമ്മയ്ക്കും 35 കാരനായ മകനുമാണ് രോഗം ബാധിച്ചത്. മൈസൂറിൽ നിന്ന് ബൈക്കിൽ മാർച്ച് 25ന് എത്തിയ മകൻ വീട്ടിൽ തന്നെ  കഴിയുകയായിരുന്നു. മകനിൽ നിന്നാകാം അമ്മയ്ക്ക് രോഗം പകർന്നതെന്ന് കരുതുന്നു.65 കാരനായ അച്ഛനും ഭാര്യയും ഒമ്പതു മാസം പ്രായമായ കുട്ടിയുമാണ് വീട്ടിലുള്ളത്. ഇവർക്ക് രോഗം ബാധിച്ചിട്ടില്ല.

മണിയാറൻകുടി സ്വദേശിയായ 35കാരൻ പൊള്ളാച്ചിയിൽ നിന്ന് ദിവസങ്ങൾക്കു മുമ്പ്  ലോറിയിൽ അങ്കമാലിയിലെത്തി അവിടെ നിന്ന് ഓട്ടോറിക്ഷയിൽ വരുമ്പോൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പിന്നീട് ക്വാറൻ്റെയിനിലാക്കി.നെടുങ്കണ്ടം പുഷ്പകണ്ടത്ത് 30 കാരിക്ക് ചെന്നൈയിൽ നിന്നാണ് രോഗം പിടിപെട്ടതെന്ന് സംശയിക്കുന്നു. പഠന ആവശ്യത്തിന് ചെന്നൈയിൽ പോയിട്ട് മാർച്ച് 18 ന് വീട്ടിലെത്തിയ ഇവർ ക്വാറൻ്റയിനിൽ കഴിയുകയായിരുന്നു.നാലു പേരുടെയും ആരോഗ്യനില വളരെ തൃപ്തികരമാണെന്നു ജില്ലാ കളക്ടർ പറഞ്ഞു

ജില്ലയിൽ ഇനിമുതൽ മുതൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. പൊതുനിരത്തിൽ മാസ്ക് ധരിക്കാതെ ഇറങ്ങുന്നവർക്കെതിരേ കേസെടുക്കും. സാമൂഹിക അകലം ഓരോരുത്തരും കർശനമായി പാലിക്കേണ്ടതാണ്‌.ഇടുക്കിയിൽ വീണ്ടും നാലുപേർക്കുകൂടി കോവിഡ് സ്ഥികരിച്ച സാഹചര്യത്തിലാണ് നടപടി
You might also like

-