ഇടുക്കിയിൽ അഞ്ചുപേർക്ക് കുടി കോവിഡ്ചെറുതോണിയിലെ പൊതുപ്രവർത്തകൻ നിരുത്തരവത്തോടെ പെരുമാറി മുഖ്യമന്ത്രി
പൊതുപ്രവര്തനയുമായി സമ്പർക്കത്തിലൂടെ രോഗം പടർന്ന ബൈസൺമാലി സ്വദേശിനീയുടെ ഏഴു വയസ്സുള്ള മകനും തൊടുപുഴ കുമ്മംകല്ലിലെ ഒരാൾക്കുമാണ് രോഗം പടർന്നത്
തിരുവനന്തപുരം /ഇടുക്കി :ഇടുക്കിയിൽ അഞ്ചുപേർക്ക് ഇന്ന് കോവിഡ് 19 സ്ഥികരിച്ചു ചെറുതോണിയിലെ പൊതുപ്രവത്തകനിൽ നിന്നും രോഗം പകർന്ന ചുരുളി സ്വദേശിയുടെ ബന്ധുകൾക്കളായ ഇടുക്കി കഞ്ഞിക്കുഴി സ്വദേശികളായ 70 വയസ്സുകാരിക്കും ഇയാളുടെ 35 വയസുള്ള ഭാര്യക്കും പത്തുവയസുള്ള ഇവരുടെ മകനുമാണ് രോഗം സ്ഥികരിച്ചത് . പൊതുപ്രവര്തനയുമായി സമ്പർക്കത്തിലൂടെ രോഗം പടർന്ന ബൈസൺമാലി സ്വദേശിനീയുടെ ഏഴു വയസ്സുള്ള മകനും തൊടുപുഴ കുമ്മംകല്ലിലെ ഒരാൾക്കുമാണ് രോഗം പടർന്നത് ഇയാൾ ഡൽഹിയിൽ മതസമ്മേളനത്തിൽ പോയി മടങ്ങിവന്നതാണ് ഇതോടെ ഇടുക്കിയിൽ കോവിഡ് രോഗം സ്ഥികരിച്ചവരുടെ എണ്ണം പത്തായി
അതേസമയം ഇടുക്കിയിൽ കോവിഡ് പടർത്തിയ പൊതുപ്രവത്തകനെ പേരെടുത്തുപറയാതെമുഖ്യമന്ത്രി വിമർശിച്ചു “ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കേണ്ട ആളുകൾ സമൂഹത്തിൽ ഓടിനടന്നു ,ആരും വയറസ്സ് ഭീക്ഷണിക്ക് അതീതരല്ല ആവശ്യബോധം ഇക്കാര്യത്തിൽ ഉണ്ടാകണം “ഇത്തരം നടപടി അംഗീകരിക്കാനാകുന്നതല്ല നിരീക്ഷത്തിലിരിക്കാൻ ആരോഗ്യവകുപ്പ് നിദേശിച്ചിട്ടും അദ്ദേഹം നിരീക്ഷത്തിലിരിക്കെ പൊതുശതലങ്ങളിൽ കറങ്ങി ഇതു രോഗം പടരാൻ കാരണമായിട്ടുണ്ട് . സമൂഹം അകെ ഒരു പ്രശ്‌നത്തെ അഭിമുഖികരിക്കുമ്പോൾ അതിനൊപ്പം എല്ലാവരും സർക്കാരിനൊപ്പം നിലകൊള്ളണം മുഖ്യമന്ത്രി ഓർമിപ്പിച്ചു കൊറോണ മുന്നറിയിപ്പുകൾ ലംഘിക്കുന്നവർക്കെതിരെ എപ്പിഡമിക്സ് ആക്റ്റ്പ്രകാരം കേസ്സെടുക്കുമെന്നു അറിയിച്ചിരുന്നതാണ് അത്തരത്തിൽ 1663 കേസ്സുകൾ സംസ്ഥാനത്തു രജിസ്റ്റർചെയ്തട്ടുണ്ടെന്ന് മുഖ്യ മന്ത്രി പറഞ്ഞു
ചെറുതോണിയിലെ പൊതുപ്രവർത്തകനോട് മാർച്ചുമാസം പതിമൂന്നിന്
നിരീക്ഷത്തിൽ കഴിയാൻ ആവശ്യപ്പെട്ടെങ്കിലും ഇത് അനുസരിക്കാതെ നിരവധി സ്ഥലങ്ങളിൽ ഇദ്ദേഹം കറങ്ങി നടന്നിരുന്നു ഇതുമൂലം നിരവധിപേർക്ക് രോഗം പടരുകയുണ്ടായി