സംസ്ഥാന സർക്കാരിന് രൂക്ഷ വിമർശനം ഇടുക്കിജില്ലയിലെ വില്ലേജ്‌ജുകളി ൽ ബാധകമാക്കിയ വിവാദ ഉത്തരവിന് സ്റ്റേ
ഹർജി പരിഗണിച്ച കോടതി ഇനി ഒരു ഉത്തവ് ഉണ്ടാകുവരെ ഉത്തരവ് നടപ്പാക്കരുതെന്നും 2019 മാർച്ച് 25 ന് മുൻപുള്ള സ്ഥിതി തുടരാനും ഉത്തരവിട്ടു ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ് അധ്യക്ഷനായ ബെഞ്ചാണ് ഇന്നലെ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്
1964 ലെ ഭൂ പതിവ് ചട്ടങ്ങൾ ഭേദഗതി വരുത്തി
22/08/2019 ൽ 269/2019 നമ്പർ ആയി ഇടുക്കി ജില്ലയെ മാത്രം ബാധകമാമാക്കി
റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവിന് സ്റ്റേ
കൊച്ചി : 1964 ലെ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി സംസ്ഥാന സർക്കാർ2019 ഓഗസ്റ്റ് 22ന് ഇറക്കിയ ഉത്തരവ് ഹൈ കോടതി സ്റ്റേ ചെയ്തു. അതിജീവന വേദിക്കുവേണ്ടി ഇടുക്കി അടിമാലി സ്വദേശി മേരി പുല്ലൻ സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി 1964 ലെ ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി വരുത്തി മൂന്നാർ ടൂറിസം മേഖലയിൽ പെട്ട എട്ടു വില്ലേജ്‌ജുകളിൽ 1500 ചതുരശ്ര അടിക്ക് മുകളിൽ വിസ്‌തീർണമുള്ള കെട്ടിടങ്ങൾ സർക്കാർ ഏറ്റടുക്കുന്നതിനായി തീരുമാനിച്ചിരുന്നു . മാത്രമല്ല 1964 ലെ ഭൂ പതിവ് നിബന്ധനകൾ പ്രകാരം വീടുകൾ നിർമ്മിയ്ക്കുന്നതിനും കൃഷിക്ക് മാത്രമേ ഉപയോഗിക്കാവു എന്നും നിഷ്കർഷിച്ചിരുന്നു നിയമം സംസ്ഥാന വ്യപകമായി നടപ്പാക്കേണ്ടതാണെങ്കിലും ഇത് ഇടുക്കിജില്ലയിൽ മാത്രം നടപ്പാക്കികൊണ്ടുള്ള സർക്കാർ ഉത്തരവ് ചോദ്യം ചെയ്താണ് ഇടുക്കിജില്ലയിൽനിന്നുള്ള സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചത് .ഹർജി പരിഗണിച്ച കോടതി ഇനി ഒരു ഉത്തവ് ഉണ്ടാകുവരെ ഉത്തരവ് നടപ്പാക്കരുതെന്നും 2019 ഓഗസ്റ്റ് 22 ന് മുൻപുള്ള സ്ഥിതി തുടരാനും ഉത്തരവിട്ടു ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ് അധ്യക്ഷനായ ബെഞ്ചാണ് ഇന്നലെ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്
നേരത്തെ കേസ്സ് പരിഗണിച്ച കോടതി 2019 ലെ റവന്യൂ വകുപ്പിന്റെ ഉത്തരവ് ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന അവകാശങ്ങൾ ഹനീ ക്കുന്നതാണെന്ന വാദം ശരിവെക്കുകയും സംസ്ഥാന സർക്കാരിനോട് വിശദികരണം ആവശ്യപ്പെടുകയും മുണ്ടായി കേസിൽ നിലപാട്അ റിയിക്കാൻ കൂടുതൽ സമയം സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു എന്നാൽ കൂടുതൽ സമയം അനുവദിക്കാൻ വിസമ്മതിച്ച കോടതി , ഉത്തരവ് ജനങ്ങളെ രണ്ടായി വേർതിരിക്കുന്നതാനെന്നു വിലയിരുത്തുകയും റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവ് സംസ്ഥാനം മുഴുവൻ ബാധകമാക്കി ഉത്തവിറക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പിന് നിർദേശം നൽകി മുപ്പതു ദിവസത്തിനുള്ളിൽ ഉത്തരവിറക്കണമെന്നായിരുന്നു കോടതി ഉത്തരവ്
എന്നാൽ കോടതി അനുവദിച്ച സമയം അവസാനിച്ചിട്ടും ഉത്തരവ് സംസ്ഥാന വ്യാപകമായി നടപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നിലവിലെ ഉത്തരവ്സ്റ്റേ ചെയ്‌ത് 2019 ഓഗസ്റ്റ് 22 ന് മുൻപുള്ള തൽ സ്ഥിതിതുടരാൻ കോടതി ഉത്തരവിട്ടിട്ടുള്ളത്.
കേസിൽ വാദം കേട്ട കോടതി സമാധാന സർക്കാരിനെയും റവന്യൂ വകുപ്പിനെയും നിശിതമായി വിമർശിച്ചു 1964 ലെ നിയമം സംസ്ഥാനം മുഴുവൻ നടപ്പാക്കേണ്ടതാണെന്നും ആരുടെയെങ്കിലും താല്പര്യം സംരക്ഷിക്കാൻ ഇത്തരത്തിൽ ഉത്തരവ് ഇറക്കിയത് സംബന്ധിച്ചു വിശദികരിക്കണമെന്നു എ ജി യോട് ആവശ്യപ്പെട്ടു . എന്നാൽ സംസ്ഥാന സർക്കാരിന്റെ നിലപാട് വിശദികരിക്കാൻ എ ജി കോടതിയിൽ എത്തിയിരുന്നില്ല കേസ്സു വീണ്ടും മാർച്ച് 25 ന് പരിഹണിക്കും