ഇടുക്കിയിലെ അതിർത്തി പഞ്ചായത്തു വാർഡുകളിൽ നിരോധനാജ്ഞ

പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളായ ശാന്തൻപാറ 1, 5, 7 വാർഡുകൾ, ഉടുമ്പൻചോല 5, 7, നെടുംകണ്ടം 8, 9, 11, കരുണപുറം 4, 7, 10, 11, വണ്ടന്മേട് 7, 10,ചക്കുപള്ളം 8, 11, കുമളി 6, 7, 8, 9, 12, ചിന്നക്കനാൽ 5 എന്നീ വാർഡുകളിലാണ് ഏപ്രിൽ 21 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

0

ഹെല്‍പ് ഡെസ്ക് ഫോണ്‍: 9497203044

ഇടുക്കി :അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ വാർഡുകളിൽ ജില്ലാ കളക്ടർ എച്ച് ദിനേശൻ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളായ ശാന്തൻപാറ 1, 5, 7 വാർഡുകൾ, ഉടുമ്പൻചോല 5, 7, നെടുംകണ്ടം 8, 9, 11, കരുണപുറം 4, 7, 10, 11, വണ്ടന്മേട് 7, 10,ചക്കുപള്ളം 8, 11, കുമളി 6, 7, 8, 9, 12, ചിന്നക്കനാൽ 5 എന്നീ വാർഡുകളിലാണ് ഏപ്രിൽ 21 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

അതിര്‍ത്തി ജില്ലയായ തേനിയില്‍ നിരവധിപേര്‍ക്ക് കൊവിഡ് 19 സ്ഥീരികരിച്ചതോടെ ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തില്‍ മന്ത്രി എംഎം മണിയുടെ നേതൃത്വത്തില്‍ അടിയന്തര അവലോകനയോഗം ചേര്‍ന്നു. വനാന്തരപാതകള്‍ ഉള്‍പ്പെടെയുള്ള വഴികളിലൂടെയുള്ള യാത്ര തടയാന്‍ 24 മണിക്കൂര്‍ നിരീക്ഷണമേര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. കമ്പംമെട്ട്, ചാക്കുളത്തിമേട്, ചതുരംഗപ്പാറമെട്ട്, മാന്‍കുത്തിമേട് എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. അതിര്‍ത്തി കടന്ന് എത്തുന്നവരെ കല്ലുപാലം സ്‌കൂളില്‍ നീരക്ഷണത്തില്‍ പാര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഇതുവരെ പഞ്ചായത്തില്‍ നടപ്പാക്കിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി. പഞ്ചായത്ത്, പോലീസ്, വനം വകുപ്പുകളുടെ നേതൃത്വത്തിലാണ് നിരീക്ഷണം ഏര്‍പ്പെടുത്തുന്നത്. കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉടുമ്പന്‍ചോല പഞ്ചായത്ത് 5 ലക്ഷം രൂപ സംഭാവന നല്‍കി.
ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല മുരുകേശന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിചെയര്‍മാന്‍ എന്‍.പി സുനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജു പി.വി, പോലീസ്, വനം,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

അതിര്‍ത്തിയില്‍ ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടി

സര്‍ക്കാര്‍ ഉത്തരവിനു വിരുദ്ധമായി ദേവികുളം താലൂക്കിലെ അതിര്‍ത്തി മേഖലകളില്‍ തൊഴിലാളികളും അല്ലാത്തവരുമായ ആളുകള്‍ കാട്ടുവഴികളിലൂടെയും മറ്റും കടന്നു കയറുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദേവികുളം സബ് കളക്ടര്‍ അറിയിച്ചു. ഇത്തരക്കാരെ കണ്ടാല്‍ പൊതു ജനങ്ങള്‍ സബ് കളക്ടറുടെ കാര്യാലയത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഹെല്‍പ് ഡെസ്‌കില്‍ അറിയിക്കേണ്ടതാണ്. ഫോണ്‍: 9497203044. പേര് വിവരം രഹസ്യമായി സൂക്ഷിക്കും. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മറ്റ് കാരുങ്ങളും ഈ നമ്പറില്‍ അറിയിക്കാം.

You might also like

-