ഇടുക്കി ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചത് പൊതുപ്രവർത്തകനെന്ന് ജില്ലാ കളക്ടർ
ഇദ്ദേഹം പ്രമുഖരുള്‍പ്പെടെ വളരെയധികം ആളുകളുമായി ബന്ധപെട്ടിട്ടുണ്ട്. പാലക്കാട്, ഷോളയാര്‍, മറയൂര്‍, മൂന്നാര്‍, പെരുമ്പാവൂര്‍ ,ആലുവ, മാവേലിക്കര ,തിരുവനന്തപുരം നിയമസഭാ മന്ദിരം എന്നിവിടങ്ങളിലും ചെറുതോണി മുസ്ലീം പള്ളിയില്‍ മാര്‍ച്ച് 13നും 20നും പോയിരുന്നുവെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു
കേരളം സർക്കാരിന്റെ സന്നദ്ധസേനയിൽ അംഗമാകാൻ ഇവിടെ രജിസ്റ്റർ ചെയ്യാം
ഇടുക്കി ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചത് പൊതുപ്രവർത്തകനെന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ. ഇടുക്കി സ്വദേശിക്കാണ് രോഗമുള്ളതായി പരിശോധനയിൽ ബോധ്യപ്പെട്ടത്. ഇദ്ദേഹത്തെ തൊടുപുഴ ജില്ലാ ആശുപത്രി ഐസോലേഷൻ വാർഡിലേക്ക് മാറ്റി. രോഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകനായ ഇടുക്കി സ്വദേശിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവരോട് വീട്ടിൽ നിരീക്ഷണത്തിലാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇദ്ദേഹം പ്രമുഖരുൾപ്പെടെ വളരെയധികം ആളുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. പാലക്കാട്, ഷോളയാർ, മറയൂർ, മൂന്നാർ, പെരുമ്പാവൂർ ,ആലുവ, മാവേലിക്കര ,തിരുവനന്തപുരം നിയമസഭാ മന്ദിരം എന്നിവിടങ്ങളിലും ചെറുതോണി മുസ്ലീം പള്ളിയിൽ മാർച്ച് 13നും 20നും പോയിരുന്നുവെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതോടെ ജില്ലയിൽ ഇതുവരെ രണ്ട് പേർക്ക് രോഗം ബാധിച്ചു. നേരത്തെ മൂന്നാർ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് പൗരന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ഇപ്പോൾ സുഖം പ്രാപിച്ചു.
അതേസമയം, സംസ്ഥാനത്ത് 19 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഒൻപത് പേർ കണ്ണൂർ ജില്ലക്കാരാണ്. മൂന്ന് പേർ വീതം കാസർഗോഡും മലപ്പുറത്തും. തൃശൂരിൽ രണ്ട് പേരുമാണ് രോഗം ബാധിച്ചവരായി ഉള്ളത്. ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തർ വീതവുമുണ്ട്. നിലവിൽ സംസ്ഥാനത്ത് ചികിത്സയിൽ ഉള്ളവർ 126 പേരാണ്. ഇതോടെ ആകെ വൈറസ് ബാധിച്ചവർ 138 ആയി. ആറ് പേർ രോഗവിമുക്തരായിരിക്കുന്നു
സ്പീഡ് കാർട്ടൂണിസ്റ് ജിദേശ് ജി