ബാങ്കിടപാടിനെത്തിയ വീട്ടമ്മയെ ജീവനക്കാർ കൂട്ടബലാത്സംഗത്തിനിരയാക്കി നഗ്‌നചിത്രങ്ങൾ പകർത്തി നിരവധിപേർക്ക് കാഴ്ചവച്ചു ഐ സി ഐ സി ഐ ജീവനക്കാർ പിടിയിൽ

ബോഡിനായ്ക്കനുർ(സങ്കരപുരം) ബ്രാഞ്ച് അസിസ്റ്റന്റ് മാനേജരും മറ്റു രണ്ടു ജീവനക്കാരെയും ബോഡിനാക്കനുർ പോലീസ് അറസ്റ് ചെയ്തു . ബോഡിനായ്ക്കന്നൂര്‍ സ്വദേശിയും ബാങ്കിന്റെ അസിറ്റന്റ് മാനേജരുമായ മുത്തു ശിവകാര്‍ത്തിക് ബാങ്കിലെ ജീവനക്കാരൻ ശിലമല സ്വദേശി ഈശ്വരന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

0

തേനി / ബോഡിനായ്ക്കന്നൂർ :കേരളം തമിഴ് നാട് അതിർത്തിയിലെ ബോഡിനായ്ക്കന്നൂരിലാണ് ബാങ്കിടപാടിനെത്തിയ വീട്ടമ്മയേ ജോലി വാഗ്ദാനം ചെയ്തും കുടുംബത്തിന്റെ കടങ്ങള്‍ എഴുതി തള്ളാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ബാങ്ക് മാനേജരും മറ്റു ജീവനക്കാരും ചേർന്ന്   കൂട്ടബലാത്സംഗത്തിനിരയാക്കിയത് സംഭവവുമായി ബന്ധപെട്ട് ഐ സി  (ICICI )ഐ സിഐസിഐ ബോഡിനായ്ക്കനുർ(സങ്കരപുരം) ബ്രാഞ്ച് അസിസ്റ്റന്റ് മാനേജരും മറ്റു രണ്ടു ജീവനക്കാരെയും ബോഡിനാക്കനുർ പോലീസ് അറസ്റ് ചെയ്തു . ബോഡിനായ്ക്കന്നൂര്‍ സ്വദേശിയും ബാങ്കിന്റെ അസിറ്റന്റ് മാനേജരുമായ മുത്തു ശിവകാര്‍ത്തിക് ബാങ്കിലെ ജീവനക്കാരൻ ശിലമല സ്വദേശി ഈശ്വരന്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ഇവരെ കൂടാതെ സതീശ്, പാണ്ടി, രാജപാര്‍ത്ഥിപന്‍ എന്നിവരുള്‍പ്പെടെയുള്ള പത്തു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപെട്ടു യുവതിയും ഭർത്താവു പറയുന്നതിങ്ങനെ തേനി ജില്ലയിലെ ശങ്കരാപുരത്ത് ഭര്‍ത്താവിനോടൊപ്പം താമസിച്ചു വരികയായിരുന്ന യുവതി കൊല്ലത്ത് ഇലക്ട്രീഷ്യന്‍ ജോലിചെതിരുന്ന ഭർത്താവ് അയക്കുന്ന പണം എടുക്കുന്നതിന് വീടിനുസമീപമുള്ള ഐ സിഐസിഐ ബാങ്കിൽ എത്തുകയും അകൗണ്ട് എടുക്കുന്നതിലേക്ക് യുവതിയിൽ നിന്നും ഫോൺ നമ്പർ മറ്റു രേഖകളും വാങ്ങുകയും യുവതിയുടെ ഭർത്താവ് ബാങ്കിലേക്ക് അയച്ചുനൽകുന്ന പണം എടുക്കാൻ ഇവർ വരുന്നത് പതിവായിരുന്നു  ഇത്തരത്തിൽ ബാങ്കിൽ എത്തിയിരുന്ന യുവതിയുമായി ബാങ്കിന്റെ അസിസ്റന്റ്മാനേജർ അടുപ്പത്തിലാകുകയും പണം പിൻവലിക്കുന്നത്തിനും മറ്റു സഹായിക്കുകയും ചെയ്തു വന്നിരുന്നു

എങ്ങനെയിരിക്കേ രണ്ട് പെണ്‍ക്കള്‍ ഉള്ള വീട്ടമ്മ മൂന്നാമത് ഗര്‍ഭം ധരിക്കുകയും അലസിപ്പോകുകയുംചെയ്യുകയുണ്ടായി . ഇതിനെ തുടര്‍ന്നുണ്ടായ ചികിത്സാ ചിലവുകള്‍ക്കും മറ്റാവശ്യങ്ങള്‍ക്കുമായി സാമ്പത്തിക ബാധ്യതയിലായതോടെ യുവതി ഇക്കാര്യം ബാങ്ക്ക് മാനേജരുമായി പങ്കുവച്ചു യുവതിയുടെ അവസ്ഥ മനസ്സിലാക്കിയ ബാങ്ക് ഉദ്യോഗസ്ഥര്‍ യുവതിയോട് അടുപ്പം നടിച്ച് വാഗ്ദാനങ്ങള്‍ നല്‍കുകയായിരുന്നു. സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുന്നതിന് സഹായിക്കാമെന്നും ഇതേ ബാങ്കില്‍ ജോലിനൽകാമെന്ന് മറ്റു യുവതിയോട് അടപ്പമുണ്ടായിരുന്ന ജീവനക്കാരൻ പറയുകയും ജോലി ലഭിക്കണമെങ്കിൽ അസിസ്റ്റന്റ് മാനേജരെയും ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥനെ കാണണമെന്നു പറഞ്ഞു ബാങ്ക് മാനേജരും മറ്റും ടൗണിൽ കുടികാഴ്ചക്കായി എത്തിയിട്ടേണ്ടെന്നും .

പറഞ്ഞു ലോഡ്ജിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുകയും അവിടെ വച്ച് ബാങ്ക് അസിസ്റ്റെറ്റ് മാനേജർ യുവതിയെ ബലാത്സംഗം ചെയ്യുകയും ഒപ്പമെത്തിയ ജീവനക്കാരൻ ഈശ്വരൻ ഇതു മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയുമായിരുന്നു പിന്നീട് ഈ വീഡിയോ കാണിച്ച യുവതിയെ ജീവനക്കാരനും ഭീഷണിപെടുത്തി തുടർന്ന് ജീവനക്കാരനും പീഡിപ്പിച്ചു പിന്നീടുള്ള പല ദിവസ്സങ്ങളിലായി വീഡിയോ  ഭർത്താവിനെയും മറ്റുള്ളവരെയും കാണിക്കുമെന്ന് പറഞ്ഞു യുവതിയെ മറ്റു എട്ടുപേർക്കുടി കാഴ്ചവക്കുകയുമായിരുന്നു,

യുവതിയെ പിടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ബാങ്കിലെ ജീവനക്കാർ തന്നെയാണ് പകർത്തിയത് ഈ ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്നും ഈ വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു യുവതിയെ ഇവർ ലൈംഗിക പീഡനത്തിനും വിധേയമാക്കിവന്നിരുന്നത് .

നിരന്തര പീഡനം സഹിക്കാതായതോടെ മാനസിക സമ്മര്‍ദ്ദത്തിലായ യുവതിയുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും മാറ്റങ്ങള്‍ കണ്ടുതുടങ്ങിയ ഭര്‍ത്താവ് ഭാര്യയുടെ ഫോണിലേക്ക് വരുന്ന കോളുകളെക്കുറിച്ചു രഹസ്യത്തില്‍ മനസ്സിലാക്കുകയും ചെയ്തു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ യുവതി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. ഇതേ തുടർന്ന് ഭർത്താവ് യുവതിയോട് കാര്യങ്ങൾ തിരക്കുകയും വിവരങ്ങളെല്ലാം മനസ്സിലാക്കിയ ഭര്‍ത്താവ് പോലീസിനെ സമീപിച്ചെങ്കിലും മാനക്കേടുണ്ടാക്കുമെന്ന് പറഞ്ഞ് പോലിസ് കേസില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. ശങ്കരാപുരത്തെ വീട്ടില്‍ നിന്നും തേവാരം എന്ന സ്ഥലത്തേയ്ക് താമസം മാറ്റിയെങ്കിലും മാനസീകമായി തളര്‍ന്ന ദമ്പതികള്‍ തേനി എസ്.പി ഓഫീസില്‍ എത്തി പരാതി നല്‍കുകയായിരുന്നു. തേനി പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ബോഡി വനിതാപോലീസ് സ്‌റ്റേഷന് അന്വേഷണം നല്‍കുകയും ചെയ്തു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്.

You might also like

-