ഐസി ബാലകൃഷ്ണൻ 17 പേരുടെ ലിസ്റ്റ് തന്നിട്ട് നിയമനം നടത്താൻ ആവശ്യപ്പെട്ടു “വെളിപ്പെടുത്തലുമായി ബാങ്ക് മുൻ പ്രസിഡന്‍റ് ഡോ. സണ്ണി ജോർജ്

പാർട്ടി തലത്തില്‍ തന്ന പേരുകള്‍ കുറഞ്ഞ റാങ്കുള്ളവരുടെയും റാങ്ക് ലിസ്റ്റില്‍ പെടാത്തവരുടെയും ആയിരുന്നു. ലിസ്റ്റ് തള്ളി താൻ മെറിറ്റ് അടിസ്ഥാനത്തില്‍ 6 ഒഴിവിലേക്ക് നിയമനം നടത്തിയെന്ന് ഡോ. സണ്ണി വെളിപ്പെടുത്തി.

വയനാട് | ഐസി ബാലകൃഷ്ണനെതിരെ വെളിപ്പെടുത്തലുമായി ബത്തേരി അ‍ർബൻ ബാങ്ക് മുൻ പ്രസിഡന്‍റ് ഡോ. സണ്ണി ജോർജ്. 2021ല്‍ ഡിസിസി പ്രസിഡന്‍റായിരുന്ന ഐസി ബാലകൃഷ്ണൻ 17 പേരുടെ ലിസ്റ്റ് തന്നിട്ട് നിയമനം നടത്താൻ ആവശ്യപ്പെട്ടെന്നാണ് ഡോ. സണ്ണിയുടെ വെളിപ്പെടുത്തൽ. പാർട്ടി തലത്തില്‍ തന്ന പേരുകള്‍ കുറഞ്ഞ റാങ്കുള്ളവരുടെയും റാങ്ക് ലിസ്റ്റില്‍ പെടാത്തവരുടെയും ആയിരുന്നു. ലിസ്റ്റ് തള്ളി താൻ മെറിറ്റ് അടിസ്ഥാനത്തില്‍ 6 ഒഴിവിലേക്ക് നിയമനം നടത്തിയെന്ന് ഡോ. സണ്ണി വെളിപ്പെടുത്തി.

പരീക്ഷയിൽ പങ്കെടുക്കാത്തവരും പട്ടികയിലുണ്ടായിരുന്നു. ലിസ്റ്റ് നോക്കിയപ്പോൾ ഒരാൾ പോലും നിയമനത്തിന് അർഹരായിരുന്നില്ല. അതിനാൽ മെറിറ്റ്‌ പ്രകാരമാണ്‌ താൻ നിയമനം നൽകിയത്‌. എന്നാൽ ഇക്കാരണം കൊണ്ട് തന്നെ വിശദീകരണം കേൾക്കാതെ സസ്പെൻഡ്‌ ചെയ്തുവെന്നും സണ്ണി ഡോ. സണ്ണി ജോർജ് ആരോപിച്ചു. പലരും നിയമനവുമായി ബന്ധപ്പെട്ട ബാങ്കിൽ വന്നെന്നും പിന്നീടാണ് പലരിൽ നിന്നും സാമ്പത്തിക ഇടപാട് നടത്തിയ ശേഷമാണ് പട്ടിക തയാറാക്കിയത് എന്ന് മനസിലായതെന്നും സണ്ണി ജോർജ് പറഞ്ഞു.
നിയമന കോഴ ഇടപാടിൽ വൻ സാമ്പത്തിക ബാധ്യത വന്നതോടെയാണ്‌‌ എൻഎം വിജയനും മകനും ജീവനൊടുക്കേണ്ടിവന്നത്‌. കോൺഗ്രസ്‌ ഭരിച്ചിരുന്ന അർബൻ ബാങ്കിലെ നിയമനത്തിന്റെ പേരിലുള്ള ഇടപാടുകൾക്ക്‌ ഇദ്ദേഹം ഇടനിലക്കാരനായിരുന്നു. നിയമനം നടക്കാതെ വന്നതോടെയാണ്‌ അഴിമതി പുറത്തായത്‌

കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ശകാരിച്ചുവെന്നും ഐസി ബാലകൃഷ്ണൻ അതിന് ശേഷം സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വിശദമാക്കി. ഐസി ബാലകൃഷ്ണൻ പണം വാങ്ങിയോ എന്ന് തനിക്കറിയില്ല. എൻഎം വിജയൻ നിയമനത്തിന് ശ്രമം നടത്തിയിട്ടില്ല. പണം നല്‍കി തന്നെ സ്വാധീനിക്കാൻ ആരും ശ്രമിച്ചിട്ടില്ലെന്നും സണ്ണിപറഞ്ഞു

You might also like

-