ഐ.എ.പി .സി ഇന്ത്യ ഇലക്ഷൻ ബിഗ് ഡിബേറ്റ് ആവേശോജ്വലമായി .

യു ഡി ഫ് ,എൽ ഡി ഫ്‌ ,എൻ ഡി എ മുന്നണികളുടെ മുൻകാലങ്ങളിലെ പ്രവർത്തനവും പ്രകടന പത്രികകളും ശബരിമല പ്രശ്നങ്ങളും പ്രവാസികാര്യവും നാടിന്റെ വികസനവും തുടങ്ങി എല്ലാ വിഷയങ്ങളിലും ഹൂസ്റ്റണിലെ രാഷ്ട്രീയ പ്രബു­ദ്ധ­രായ വ്യക്തി­കള്‍ അത്യന്തം വീറോടും വാശി­യോടും പോരാ­ടി.

0

ഹ്യൂസ്റ്റന്‍: ആസ­ന്ന­മായ ഇന്ത്യ ലോക്‌സഭ ഇലക്ഷന്‍ സംവാദം ആവേശോജ്വലമായി.വിവിധരാഷ്ട്രിയ പാർട്ടിയുടെ പ്രവർത്തകരും അനുഭാവികളും അരയും തലയും മുറുക്കി എത്തിയത്തോടെ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ നേത്രുത്വത്തിൽ റിപ്പോർട്ട് ടിവിയുടെയും നേർകാഴ്ച്ച പത്രത്തിന്റെ സഹകരണത്തോട് സ്റ്റാഫോർഡ് കേരളാ ഹൗസിൽ വെച്ച് സംഘടിപ്പിച്ച ഇന്ത്യ ഇലക്ഷൻ 2019 ബിഗ് ഡിബേറ്റ് ഗോദ­യില്‍ ഗ്രെയി­റ്റര്‍ ഹ്യൂസ്റ്റ­നിലെ ഇന്ത്യക്കാർ അതി­ശ­ക്ത­മായി ഏറ്റു­മു­ട്ടി.

യു ഡി ഫ് ,എൽ ഡി ഫ്‌ ,എൻ ഡി എ മുന്നണികളുടെ മുൻകാലങ്ങളിലെ പ്രവർത്തനവും പ്രകടന പത്രികകളും ശബരിമല പ്രശ്നങ്ങളും പ്രവാസികാര്യവും നാടിന്റെ വികസനവും തുടങ്ങി എല്ലാ വിഷയങ്ങളിലും ഹൂസ്റ്റണിലെ രാഷ്ട്രീയ പ്രബു­ദ്ധ­രായ വ്യക്തി­കള്‍ അത്യന്തം വീറോടും വാശി­യോടും പോരാ­ടി. ഏപ്രിൽ 14 ന് വൈകിട്ട് 4 മുത­ലാ­യി­രുന്നു സംവാ­ദം. പ്രസിദ്ധ ടിവി അവതാരിക അനുപമ വെങ്കിടേഷ് മോഡ­റേ­റ്റ­റായി പ്രവർത്തി­ച്ചു. ഡിബേ­റ്റില്‍ ഗ്രെയി­റ്റര്‍ ഹ്യൂസ്റ്റ­നിലെ രാഷ്ട്രീ­യ, സാംസ്ക്കാ­രി­ക, സാമൂ­ഹ്യ, മാധ്യമ നേതാ­ക്കളും പ്രവര്‍ത്ത­ക­രു­മായി ഒട്ട­ന­വധി പേര്‍ പങ്കെ­ടു­ത്തു.

ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബ് ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ജെയിംസ് കുടൽ സ്വാഗ­ത­മാ­ശം­സി­ച്ചു. കേരളാ ഡിബേറ്റ് ഫോറം പ്രസിഡന്റ് ഏ സി ജോർജ്ജ് സംവാദം ഉത്‌ഘാടനം ചെയ്തു .

തുടര്‍ന്ന് ആവേശ തിര­മാ­ല­കള്‍ ഇളക്കി മറിച്ചു യൂ ഡിഫ് നു വേണ്ടി ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് സെക്രട്ടറി ജീമോൻ റാന്നി ,എൽ ഡി ഫിനു വേണ്ടി സി പി എം പ്രവാസി നേതാവ് അക്കു കോശി ,എൻ ഡി എ ക്ക് വേണ്ടി കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക സെക്രട്ടറി ഹരി ശിവരാമൻ എന്നിവർ മുന്നണികളെ പ്രതിനിധികരിച്ച് സംവാദത്തിൽ പാന­ലി­സ്റ്റു­ക­ളായി പങ്കെടുത്തു.എന്നാല്‍ തികച്ചും സഭ്യവും സമാ­ധാനപര­വു­മായി പക്ഷ പ്രതി­പക്ഷ ബഹു­മാ­ന­ത്തോടെ തന്നെ­യാണ് സംവാദം മുന്നേറി­യ­ത്.തുടര്‍ന്ന് സദ­സ്യ­രില്‍ നിന്ന് പ്രസ്താ­വ­ന­ക­ളു­ടേയും പാന­ലി­സ്റ്റു­കളോടുള്ള ചോദ്യങ്ങളുടേയും അനു­സ്യൂ­ത­മായ പ്രവാ­ഹവും കുത്തൊ­ഴു­ക്കു­മാ­യി­രു­ന്നു. പാന­ലി­സ്റ്റു­കള്‍ പര­സ്പരം മുന്നണികള്‍ക്കു വേണ്ടി ആരോ­പണ പ്രത്യാ­രോ­പ­ണ­ങ്ങ­ളുടെ ശര­ങ്ങള്‍ തൊടുത്തു വിട്ടു.

ഇൻഡോ അമേരിക്ക പ്രസ് ക്ലബ്ബ് ഉപദേശക സമിതി ചെയർമാൻ ഈശോ ജേക്കബ്ബ് ,നാഷണൽ കമ്മിറ്റി ഭാരവാഹികളായ ജേക്കബ്ബ് കുടശ്ശനാട്‌ , റോയി തോമസ്‌ ,ഹൂസ്റ്റൺ ചാപ്റ്റർ ഭാരവാഹികളായ സുരേഷ് രാമകൃഷ്‌ണൻ ,സൈമൺ വാളച്ചേരിൽ ,ആൻഡ്രൂസ് ജേക്കബ്ബ് ,റെനി കവലയിൽ ,ജോജി ജോസഫ് ,സി ജീ ഡാനിയേൽ എന്നിവർ സംവാദത്തിന് നേത്രുത്വം നൽകി

You might also like

-