ഇന്ത്യന്‍ വ്യോമ അതൃത്തി ലംഘിച്ച്ജോര്‍ജിയന്‍ വിമാനം ജയ്പൂരില്‍ ഇറക്കി

ജോര്‍ജിയന്‍ തലസ്ഥാനമായ തിബിലിസില്‍ നിന്നും കറാച്ചി വഴി ഡല്‍ഹിയിലേക്ക് വന്ന വിമാനമാണ് വ്യോമപാത ലംഘിച്ചത്.

0

ജയ്‌പൂർ : ജോര്‍ജിയന്‍ വിമാനം വ്യോമപാത ലംഘിച്ചെന്ന് ഇന്ത്യന്‍ വ്യോമസേന. ജോര്‍ജിയന്‍ തലസ്ഥാനമായ തിബിലിസില്‍ നിന്നും കറാച്ചി വഴി ഡല്‍ഹിയിലേക്ക് വന്ന വിമാനമാണ് വ്യോമപാത ലംഘിച്ചത്. തുടര്‍ന്ന് വ്യോമസേനയുടെ വിമാനങ്ങള്‍ ജോര്‍ജിയന്‍ വിമാനത്തെ പിന്തുടരുകയും ജയ്പൂരില്‍ ഇറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

എ.എന്‍ 12 വിഭാഗത്തില്‍പ്പെട്ട വിമാനം വടക്കന്‍ ഗുജറാത്തില്‍ വെച്ചാണ്70 കിലോമീറ്ററോളം ഇന്ത്യൻ വ്യോമാഅതൃത്തി ലംഘിച്ചു വിമാനം പറന്നത് . ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ വിമാനം ഇറക്കാന്‍ ഇന്ത്യന്‍ വ്യോമസേന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പൈലറ്റിനെയും മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്തു. ഗുരുതരമായ പിഴവല്ലെങ്കിലും പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് വ്യോമപോരാട്ടങ്ങള്‍ക്ക് ശേഷമുണ്ടായ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് വ്യോമസേനയുടെ നടപടി.

You might also like

-