ഐ ഫോൺ 12ന്‍റെ ഡിസൈൻ ചോർന്നു

0

2020 ല്‍ ആപ്പിള്‍ ഒന്നിലധികം ഐഫോണുകളില്‍ വിപണിയില്‍ എത്തിക്കുമെന്ന് അഭ്യൂഹമുണ്ട്.ഈ വര്‍ഷം മൂന്ന് പുതിയ ഐഫോണ്‍ 12 എസുകള്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ഇപ്പോള്‍ ഇതാ ഐഫോണ്‍ 12ന്‍റെ ഡിസൈന്‍ ചോര്‍ന്നിരിക്കുകയാണ്. ഈ വര്‍ഷാവസാനം ഐഫോണ്‍ 12 മോഡലുകള്‍ പൂര്‍ണ്ണമായും പുനര്‍രൂപകല്‍പ്പന ചെയ്യാന്‍ ആപ്പിള്‍ ആഗ്രഹിക്കുന്നുവെന്ന് സൂചന നല്‍കുന്ന ഒരു പുതിയ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ് എന്നിവ പുതിയ രൂപത്തില്‍ എത്തുമെന്നാണ് വീഡിയോയില്‍ പറയുന്നത്.

You might also like

-