“ഒരു തെറ്റും ചെയ്തട്ടില്ല നിരപരാധിത്വം തെളിയിക്കു വിശദികരവുമായി എൽദോസ് കുന്നപ്പിള്ളിൽ
ബലാത്സംഗ കേസിൽ പ്രതിയായതോടെ ഒളിവില്‍ പോയ എൽദോസ് കുന്നപ്പിള്ളിൽ എംഎല്‍എ മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തിയിട്ടുണ്ട് . ഒരാഴ്ചയിലധികമായി ഒളിവിലായിരുന്ന എൽദോസ്, തിരുവനന്തപുരം അഡി. സെഷൻസ് കോടതി ഇന്നലെ മുൻകൂര്‍ ജാമ്യം നല്‍കിയ സാഹചര്യത്തിലാണ് മണ്ഡലത്തില്‍ തിരിച്ചെത്തിയത്
കൊച്ചി | ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ച പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളിൽ മാധ്യമങ്ങളോട് പ്രതികരിച്ചു .”ഒരു തെറ്റും ചെയ്തട്ടില്ല കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയ സാഹചര്യത്തിലാണ് മാറിനിന്നുത് താൻ ഒരു തെറ്റ് ചെയ്തട്ടില്ല ഒരു ജീവിയെപ്പോലും ഉപദ്രവിച്ചിട്ടില്ല. നിരപരാധിത്വം തെളിയിക്കു” എൽദോസ് കുന്നപ്പിള്ളിൽ. പറഞ്ഞു പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനുമായി ഇന്നലെ ഫോണില്‍ സംസാരിച്ചുവെന്നും എൽദോസ് കുന്നപ്പിള്ളിയിൽ പറഞ്ഞു
ബലാത്സംഗ കേസിൽ പ്രതിയായതോടെ ഒളിവില്‍ പോയ എൽദോസ് കുന്നപ്പിള്ളിൽ എംഎല്‍എ മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തിയിട്ടുണ്ട് . ഒരാഴ്ചയിലധികമായി ഒളിവിലായിരുന്ന എൽദോസ്, തിരുവനന്തപുരം അഡി. സെഷൻസ് കോടതി ഇന്നലെ മുൻകൂര്‍ ജാമ്യം നല്‍കിയ സാഹചര്യത്തിലാണ് മണ്ഡലത്തില്‍ തിരിച്ചെത്തിയത്. കോടതി നിര്‍ദ്ദേശ പ്രകാരം നാളെ എൽദോസിന് തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകേണ്ടതുണ്ട്.
സംസ്ഥാനം വിട്ട് പോയിട്ടില്ലെന്നും ഫോണില്‍ കിട്ടിയില്ല എന്നത് കൊണ്ട് ഒളിവിലായിരുന്നു എന്ന് പറയാന്‍ കഴിയില്ലെന്നും എംഎല്‍എ കൂട്ടിച്ചേർത്തു . കൂടുതല്‍ കാര്യങ്ങള്‍ കോടതി ഉത്തരവ് പരിശോധിച്ച്, വക്കിലുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുൻകൂർ ജാമ്യം ലഭിച്ചെങ്കിലും കടുത്ത നിബന്ധനകളാണ് കോടതി എൽദോസിന് മുന്നിൽ വച്ചിട്ടുള്ളത്. 11 ഉപാധികളാണ് ജാമ്യം അനുവദിക്കുന്നതിനായി തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി നിർദേശിച്ചിട്ടുള്ളത്.അതേസമയം ൽദോസ് കുന്നപ്പള്ളിക്കെതിരായ പീഡന പരാതിയിൽ ജാമ്യം നൽകിയതിനെതിരെ അപ്പിൽ പോകുമെന്ന് പരാതിക്കാരി. തനിക്കെതിരെ കേസുകളുണ്ടെന്നത് വ്യാജ ആരോപണമാണ്. താൻ ഒളിവിലല്ലെന്നും യുവതി പറഞ്ഞു.ആരോപണത്തെ കുറിച്ച് പൊലീസ് അന്വേഷിക്കട്ടെ. എംഎൽഎയ്ക്ക് ഒളിവിൽ പോകാൻ സഹായം ലഭിച്ചിട്ടുണ്ട്.