‘എനിക്ക് ഭീഷണിയുണ്ട്’; അഭയ കേസിലെ 12ാം സാക്ഷി പ്രൊഫസർ ത്രേസ്യാമ്മ

'അഭയയുടെ മൃതദേഹം എടുത്ത് കിണറിന് സമീപം കിടത്തിയിരിക്കുമ്പോഴാണ് ഞങ്ങളെത്തിയത്. ബെഡ് ഷീറ്റ് കൊണ്ട് മൂടിയിട്ടിരുക്കുകയായിരുന്നു. പുതൃക്കയിലാണ് അവിടെ കാര്യസ്ഥനെ പോലെ പ്രവർത്തിച്ചത്. അദ്ദേഹം കഴുത്തിന്റെ ഭാഗംവരെ ബെഡ് ഷീറ്റ് മാറ്റി മുഖം കാണിച്ചുതന്നു. നോട്ടത്തിൽ ആ മുറിവ് ഞാൻ ശ്രദ്ധിച്ചു

0

തിരുവനന്തപുരം: അഭയ കേസിൽ മൊഴിമാറ്റാൻ സമ്മർദമുണ്ടായെന്ന് പന്ത്രണ്ടാം സാക്ഷിയും സിസ്റ്റർ അഭയയുടെ അധ്യാപികയുമായ ത്രേസ്യാമ്മ. തനിക്ക് കനത്ത ഭീഷണിയുണ്ടെന്നും അവർ പറഞ്ഞു. കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിനെതിരെയും കേസിൽ നിന്നൊഴിവാക്കിയ ഫാദർ ജോസ് പുതൃക്കയലിനുമെതിരെ സ്വഭാവ ദൂഷ്യത്തിന് കുട്ടികൾ പരാതി പറഞ്ഞതായി ത്രേസ്യാമ്മ കോടതിയിൽ മൊഴി നൽകിയിരുന്നു. കൂടാതെ പ്രതികളെ ത്രേസ്യാമ്മ കോടതിയിൽ തിരിച്ചറിഞ്ഞു. മൊഴിമാറ്റാൻ സമ്മർദ്ദമുണ്ടായെന്നും, കേസ് ഒതുക്കി തീർക്കാൻ നിരവധി പേർ ശ്രമിക്കുന്നുണ്ടെന്നും ത്രേസ്യാമ്മ പറഞ്ഞു.സിസ്റ്റർ അഭയക്ക് നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരുടെ ആത്മാവ് നീതിക്കായി ദാഹിച്ച് 27 വർഷമായി നടക്കുന്നു’-

‘ഞാൻ സത്യമാണ് പറയുന്നത്. എന്ത് പ്രേരണയുണ്ടായാലും ഞാൻ മൊഴി മാറ്റുകില്ലെന്ന് അവർക്ക് അറിയാം. സത്യം പറയുന്നതിന് ആരെയാ ഭയപ്പെടുന്നത്. മൊഴിമാറ്റാൻ ആരും നേരിട്ട് പ്രേരിപ്പിച്ചിട്ടില്ല. മറ്റു ചിലരെ കൊണ്ട് ഉപദ്രവിച്ചിട്ടുണ്ട്. കേസ് ഒതുക്കിതീർക്കാൻ സ്വാധീനിക്കുന്ന ഒത്തിരിപ്പേരുണ്ട്. ഇവർക്ക് വേണ്ടി വാദിക്കാൻ ഒരു ചളിപ്പുമില്ലാതെ വന്നു നിൽക്കുന്നവരുണ്ട്. നന്നായി നേട്ടങ്ങൾ കൊയ്തെടുക്കാനാണ് ഇത്. ഇവർക്ക് ഒരുപാട് സ്ഥാപനങ്ങളുണ്ട്. ഇവിടെ ജോലി ലഭിക്കും. ഇഷ്ടംപോലെ പണവും കിട്ടും. കുടുംബസ്ഥരായി കഴിയുന്നവർക്കും മഠത്തിൽ കഴിയുന്നവർക്കും മൊഴി മാറ്റാതിരിക്കാനാകില്ല. ഇല്ലെങ്കിൽ പിന്നെ മഠത്തിലേക്ക് പോകാൻ കഴിയില്ല. കുടുംബസ്ഥരാണെങ്കിൽ അത് തകർക്കും. ഞാൻ അവിവാഹിതയായതിനാൽ എനിക്ക് ഒന്നും നോക്കാനില്ല. സ്വതന്ത്രയായതുകൊണ്ടാണ് സാക്ഷി പറയാൻ തയാറായത്’ – ത്രേസ്യാമ്മ പറഞ്ഞു.

‘അഭയയുടെ മൃതദേഹം എടുത്ത് കിണറിന് സമീപം കിടത്തിയിരിക്കുമ്പോഴാണ് ഞങ്ങളെത്തിയത്. ബെഡ് ഷീറ്റ് കൊണ്ട് മൂടിയിട്ടിരുക്കുകയായിരുന്നു. പുതൃക്കയിലാണ് അവിടെ കാര്യസ്ഥനെ പോലെ പ്രവർത്തിച്ചത്. അദ്ദേഹം കഴുത്തിന്റെ ഭാഗംവരെ ബെഡ് ഷീറ്റ് മാറ്റി മുഖം കാണിച്ചുതന്നു. നോട്ടത്തിൽ ആ മുറിവ് ഞാൻ ശ്രദ്ധിച്ചു. ഇക്കാര്യം സിബിഐയോട് പറഞ്ഞു. കോട്ടൂരിനും പുതൃക്കയിലിനുമെതിരെ നിരവധി പെൺകുട്ടികൾ പരാതി പറഞ്ഞിട്ടുണ്ട്. അവരുടെ നോട്ടം വല്ലാത്ത രീതിയിലാണ്. മിഡി ഇടുന്ന കുട്ടികളുടെ കാലിലൊക്കെ നോക്കും ത്രേസ്യാമ്മ കൂട്ടിച്ചേർ‌ത്തു

You might also like

-