ഡോക്ടർ ദിശയുടെ ഘാതകകരെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെ ?

ലോക മനസ്സാക്ഷിയുടെ ഹൃദയത്തിൽ ഒരു മുറിപ്പാടായിമാറിയിരിക്കുകയാണ് ഹൈദരാബാദിലെ യുവ ഡോക്ടറുടെ മരണവാർത്ത. നവംബർ 27നാണ് ഹൈദരാബാദിലെ ഷംശാബാദിൽ യുവ ഡോക്ടർ മൃഗീയമായി കൂട്ടബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെടുന്നത്

0

ഹൈദ്രബാദ് :ഹൈദരാബാദിൽ ഡോക്ടർ ദിശയുടെ ഘാതകകരെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെ ആണെന്ന ആരോപണം ശക്തമായിരിക്കെ നിയമ പ്രശ്നങ്ങൾ ഒഴിവാക്കാൻ പോലീസ് മുൻകരുതൽ എടുത്തുവെന്നു സൂചന . പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക് പറ്റിയത് ഇതിന്റെ ഭാഗമാണെന്നാണ് ആരോപണം.തെലങ്കാന പോലീസിന്റെ നേരത്തെയുള്ള ഏറ്റുമുട്ടൽ കൊലകളല്ലാം ഹൈക്കോടതി ഇഴകീറി പരിശോധിച്ചിരുന്നു. ഭീകരർ എന്ന് സംശയിക്കുന്നവരെ നൽഗൊണ്ടയിൽ വെടിവെച്ചു കൊന്ന സംഭവത്തിൽ പോലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതു സുപ്രീം കോടതി ശരി വെക്കുകയും ചെയ്തിരുന്നു. അത്തരം സാഹചര്യം ഒഴിവാക്കാൻ സ്വയം രക്ഷക്കാണ് വെടി വെച്ചതെന്ന വാദം ഉന്നയിക്കാനാണ് പോലീസ് നീക്കം.

എസ്‌ ഐ ക്കും സിവിൽ പോലീസ് ഓഫീസർക്കും നിസാരമായ പരുക്ക് പറ്റിയത് ഇതിനു തെളിവായി ചൂണ്ടികാണിക്കുന്നു. പോലീസ് പുറത്തുവിട്ട ചിത്രങ്ങളിൽ കൊല്ലപ്പെട്ടവരുടെ കയ്യിൽ തോക്കുണ്ട്. പോലീസിനെ ആക്രമിച്ചെന്നതിനു തെളിവായാണ് ഇതിനെ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ പരിശീലനം കിട്ടാത്തവർക്ക് ഉപയോഗിക്കാൻ കഴിയാത്ത തോക്ക് എങ്ങിനെ ലോറി ജീവനക്കാരായ പ്രതികൾ ഉപയോഗിച്ചെന്നതിന് ആർക്കും മറുപടിയില്ല. ജനരോഷം ശക്തമായതോടെ ഡോക്ടർ ദിശയുടെ കൊലപാതകത്തിന് ഉടനടി പരിഹാരം വേണമെന്ന് തെലങ്കാന മുഖ്യമന്ത്രി ഡിജിപി യോട് അവശ്യപെട്ടെന്ന ആരോപണവും ഉയരുന്നുണ്ട് . അറസ്റ്റിനപ്പുറം ഉള്ള നടപടികളെ കുറിച്ചു പോലീസ് ചർച്ച ചെയ്തുവെന്ന് ദിവസങ്ങൾക്കു മുൻപ് ഹൈദരാബാദിലെ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തിരുന്നു.

ലോക മനസ്സാക്ഷിയുടെ ഹൃദയത്തിൽ ഒരു മുറിപ്പാടായിമാറിയിരിക്കുകയാണ് ഹൈദരാബാദിലെ യുവ ഡോക്ടറുടെ മരണവാർത്ത. നവംബർ 27നാണ് ഹൈദരാബാദിലെ ഷംശാബാദിൽ യുവ ഡോക്ടർ മൃഗീയമായി കൂട്ടബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെടുന്നത്. ഇതിന് പിന്നാലെ രാജ്യത്തുടനീളം പ്രതിഷേധങ്ങൾ അരങ്ങേറി. അധികം വൈകാതെ തന്നെ പ്രതികൾ പൊലീസ് പിടിയിലാവുകയും ചെയ്തു.

അന്വേഷണം വൈകിപ്പിക്കാതെ പ്രതികളെ പിടികൂടിയ തെലങ്കാന പൊലീസിന് അഭിനന്ദന പ്രവാഹമായിരുന്നു പിന്നീടങ്ങോട്ട്. എന്നാൽ ഡിസംബർ 6ന് തെളിവെടുപ്പിനായി കൊണ്ടുപോയ പ്രതികളെ ഏറ്റുമുട്ടലിൽ തെലങ്കാന പൊലീസ് കൊലപ്പെടുത്തി. ഈ വാർത്ത കേട്ടറിഞ്ഞ ഓരോ വ്യക്തിയും തെലങ്കാന പൊലീസിന് ആയിരം അഭിവാദ്യങ്ങൾ അർപ്പിച്ചു. കയ്യടിച്ചും ഹീറോ ആയി പ്രഖ്യാപിച്ചും തെലങ്കാന പൊലീസിനെ പ്രശംസ കൊണ്ട് ജനം മൂടി. മകളെ പീഡിപ്പിച്ചവനെ കൊലപ്പെടുത്തിയ ശങ്കരനാരായണനോട് പോലും തെലങ്കാന പൊലീസിനെ ഉപമിച്ചു ! എന്നാൽ ഇനി കയ്യടിക്കും മുമ്പ് തെലങ്കാന പൊലീസിന്റെ മറ്റൊരു മുഖം കൂടി കാണാം.

യുവ ഡോക്ടർ പീഡിപ്പിക്കപ്പെടുന്നതിന് മുമ്പ് തന്റെ സഹോദരിയെ കാണാനില്ലെന്ന് പറഞ്ഞ് ഒരു പെൺകുട്ടി ഇതേ പൊലീസിന് മുമ്പാകെ പരാതിയുമായി എത്തിയതായിരുന്നു. പരാതി ലഭിച്ച് അന്വേഷണത്തിനിറങ്ങാതെ അധികാരപരിധിയെ ചൊല്ലി തർക്കിച്ച് ഇവർ കളഞ്ഞത് അഞ്ച് മണിക്കൂറാണ്ആ അഞ്ച് മണിക്കൂറിന് ഒരു പെൺകുട്ടിയുടെ ജീവന്റെ വിലയുണ്ടായിരുന്നു..ഒരു കുടുംബത്തിന്റെ തോരാ കണ്ണീരിന്റെ വിലയുണ്ടായിരുന്നുഒരു ജനതയുടെ ഒരിക്കുലുമടങ്ങാത്ത ഭീതിയുടെ വിലയുണ്ടായിരുന്നു

You might also like

-