ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സികെജിഎസ് സേവനം ഒക്ടബര്‍ 14 മുതല്‍ അവസാനിപ്പിക്കുന്നു

ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിസ, ഒസിഐ, റിനൗണ്‍സിയേഷന്‍ തുടങ്ങിയവയുടെ വിതരണം നിര്‍വഹിച്ചിരുന്ന കോക്‌സ് ആന്‍ഡ് കിംഗ്‌സ് ഗ്ലോബല്‍ സര്‍വീസസിന്റെ സേവനം ഒക്‌ടോബര്‍ 14 ബുധനാഴ്ച മുതല്‍ അവസാനിപ്പിക്കുന്നതായി കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു

0

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിസ, ഒസിഐ, റിനൗണ്‍സിയേഷന്‍ തുടങ്ങിയവയുടെ വിതരണം നിര്‍വഹിച്ചിരുന്ന കോക്‌സ് ആന്‍ഡ് കിംഗ്‌സ് ഗ്ലോബല്‍ സര്‍വീസസിന്റെ സേവനം ഒക്‌ടോബര്‍ 14 ബുധനാഴ്ച മുതല്‍ അവസാനിപ്പിക്കുന്നതായി കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു.

സികെജിഎസ് വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസം ഒക്‌ടോബര്‍ 14 ആണ്. ഒക്‌ടോബര്‍ 16 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനുശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കാതെ തിരിച്ചയയ്ക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

ഒക്‌ടോബര്‍ 19 മുതല്‍ പുതിയ ഔട്ട്‌സോഴ്‌സിംഗ് ഏജന്‍സിയായ വിഎഫ്എസ് ഗ്ലോബല്‍ ആയിരിക്കും തുടര്‍ന്ന് ഒസിഐ, വിസ എന്നിവയുടെ വിതരണചുമതല നിര്‍വഹിക്കുക. നവംബര്‍ രണ്ടു മുതല്‍ ഈ ഏജന്‍സി പ്രവര്‍ത്തനനിരതമാകും. അര്‍ക്കന്‍സാസ്, കന്‍സാസ്, ലൂസിയാന, ഒക്കലഹോമ, ടെക്‌സസ്, ന്യൂമെക്‌സിക്കോ എന്നീ സംസ്ഥാനങ്ങളാണ് ഹൂസ്റ്റണ്‍ കോണ്‍സുലേറ്റിന്റെ പരിധിയില്‍ വരുന്നത്. ഒക്‌ടോബര്‍ 14 മുതല്‍ അടിയന്തര വീസ, പാസ്‌പോര്‍ട്ട്, ഒസിഐ എന്നിവ ആവശ്യമുള്ളവര്‍ 1 713 626 2148 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.പുതിയ ഏജന്‍സിയെക്കുറിച്ചുള്ള (വിഎഫ്എസ്) വിവരങ്ങള്‍ ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.