പോലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന സംഭവം , വാഹമോചനത്തിൽ ഉറച്ചു നിന്നത് പ്രകോപനം സൃഷ്ടിച്ചെന്ന് ഭർത്താവിന്റെ മൊഴി
ദിവ്യശ്രീയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷമാണ് പ്രതി വെട്ടിയത്. കാസർഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് ദിവ്യശ്രീ.
കണ്ണൂർ | കരിവെള്ളൂരിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിയായ ഭർത്താവിന്റെ മൊഴി പുറത്ത്. ദിവ്യശ്രീ വിവാഹമോചനത്തിൽ ഉറച്ചു നിന്നത് പ്രകോപനം സൃഷ്ടിച്ചെന്ന് ഭർത്താവ് രാജേഷിന്റെ മൊഴിയിൽ പറയുന്നു. ഏഴ് ലക്ഷം രൂപയും, സ്വർണഭരണങ്ങളും തിരികെ ചോദിച്ചതും കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പ്രതിയുടെ മൊഴി.
ഭാര്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് വീട്ടിലെത്തിയത്. പ്രതി രാജേഷ് പയ്യന്നൂർ പോലീസിന്റെ കസ്റ്റഡിയിലാണ്. പ്രതി രാജേഷിനെ ഇന്നലെ കണ്ണൂർ പുതിയതെരുവ് ബാറിൽ നിന്നാണ് പിടികൂടിയത്. ദിവ്യശ്രീയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷമാണ് പ്രതി വെട്ടിയത്. കാസർഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് ദിവ്യശ്രീ.ദിവ്യശ്രീയുടെ വീട്ടിലെത്തിയാണ് രാജേഷ് കൊടുവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. മുഖത്തും കഴുത്തിനും ഗുരുതരമായി പരുക്കേറ്റിരുന്നു. ദിവ്യശ്രീയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവ്യശ്രീയും രാജേഷും തമ്മിൽ ദാമ്പത്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇതേ തുടർന്നു കഴിഞ്ഞ കുറേനാളായി ഇരുവരും അകന്നുകഴിയുകയായിരുന്നു.
ഏറെനാളായി അകന്നുകഴിയുകയായിരുന്നു ദിവ്യശ്രീയും ഭർത്താവ് രാജേഷും. ഏഴാം ക്ളാസിൽ പറ്റിക്കുന്ന മകനും ദിവ്യശ്രീയ്ക്കൊപ്പമാണ്. മാസങ്ങൾക്ക് മുൻപ് ദിവ്യശ്രീയുടെ അമ്മ മരിച്ചപ്പോൾ രാജേഷ് വീട്ടിൽ വന്ന് ബഹളമുണ്ടാക്കിയിരുന്നു. എല്ലാം മനഃപ്പൂർവമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. എങ്ങനെയെങ്കിലും കുടുംബം പോറ്റാൻ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു ദിവ്യശ്രീ. അങ്ങനെയാണ് ചന്തേര പൊലീസ് സ്റ്റേഷനിൽ താത്കാലികമെങ്കിലും, ഒരു ചുമതല ലഭിച്ചത്.ഇന്നലെ അഞ്ചരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ദിവ്യശ്രീ താമസികുന്ന വീട്ടിലെത്തിയ രാജേഷ് പതിവുപോലെ ബഹളം വെക്കുകയും, ദിവ്യശ്രീയെ തുടർച്ചയായി വെട്ടുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന പിതാവിനും വെട്ടേറ്റു. നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും രാജേഷ് രക്ഷപ്പെട്ടിരുന്നു. സംഭവം അറിഞ്ഞതോടെ പ്രദേശവാസികളും ആകെ ഞെട്ടലിലാണ്. രാജേഷ് സ്ഥിരം പ്രശ്നക്കാരനാണെന്നാണ് നാട്ടുകാർ പറയുന്നത്.