യുവാവിനൊപ്പം കാറിൽ സഞ്ചരിച്ചയുവതിയെ ഭർത്താവ് തീകൊളുത്തി കൊന്നു ,യുവാവിന് ഗുരുതരപരിക്ക്
കൊട്ടിയം തഴുത്തല സ്വദേശിനി അനിലയാണ് മരിച്ചത്. അനിലയുടെ ഭർത്താവ് പത്മരാജനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു
കൊല്ലം | കൊല്ലത്ത് ചെമ്മാം മുക്കിൽ കാറിൽ സഞ്ചരിച്ചിരുന്ന യുവതിയെയും യുവാവിനെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. കൊട്ടിയം തഴുത്തല സ്വദേശിനി അനിലയാണ് മരിച്ചത്. അനിലയുടെ ഭർത്താവ് പത്മരാജനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംശയ രോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയ്ക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന യുവാവ് സോണിക്ക് പൊള്ളലേറ്റു.
രാത്രി ഒൻപത് മണിയോടെയാണ് ദാരുണമായ സംഭവം. അനിലയും സോണിയും സഞ്ചരിച്ച കാറിലാണ് പത്മരാജൻ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. തീ പടർന്നതോടെ സോണിയ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. എന്നാൽ അനിലയ്ക്ക് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാനായില്ല. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീ അണച്ച ശേഷമാണ് അനിലയെ ആശുപത്രിയിലേക്ക്.പൊള്ളലേറ്റ സോണി ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരു വാഹനത്തിൽ എത്തിയാണ് അനിലയും സോണിയും സഞ്ചരിച്ച കാറിലേക്ക് പത്മരാജൻ പെട്രോൾ ഒഴിച്ചത്. തീ പടർന്നതോടെ പത്മരാജനും ഓടിരക്ഷപ്പെട്ടു. ഇരുവാഹനങ്ങളും പൂർണമായും കത്തിനശിച്ചു.ബേക്കറി നടത്തിവരികയാണ് അനില. അതേ ബേക്കറിയിലെ ജീവനക്കാരനാണ് സോണി. അനിലയേയും അനിലയുടെ സുഹൃത്തായ മറ്റൊരാളെയും ലക്ഷ്യമിട്ടാണ് പത്മരാജന്‍ ആക്രമണം നടത്തിയതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
കൊലപാതക കാരണം കുടുംബവഴക്കെന്ന് സൂചന. യുവതി യാത്ര ചെയ്തിരുന്ന കാറിന് കുറുകെ തന്റെ ഒമ്‌നി നിർത്തിയ ശേഷം, പെട്രോൾ എറിഞ്ഞായിരുന്നു പ്രതി യുവതിയെ കൊലപ്പെടുത്തിയത്.
സംഭവം നേരിട്ടുകണ്ട നാട്ടുകാരും ആകെ ഞെട്ടലിലാണ്. വണ്ടി കുറുകെ നിർത്തുന്നതും എന്തോ ഒന്ന് എറിയുന്നത് കണ്ടെന്നും നാട്ടുകാർ പറയുന്നു. എറിഞ്ഞയുടൻ വണ്ടി കത്തിപ്പിടിച്ചു. നാട്ടുകാർ ഓടിയെത്തുമ്പോൾ യുവതിയുടെ കൂടെ ഉണ്ടായിരുന്നയാൾ കാറിന്റെ പുറത്തേയ്ക്ക് വീണു. സീറ്റ് ബെൽറ്റ് മുറുകിക്കിടന്നതിനാൽ യുവതിയെ ഉടൻ രക്ഷിക്കാനും കഴിഞ്ഞില്ലെന്ന് നാട്ടുകാർ പറയുന്നു. കൊലപാതകം നടത്തിയതിന് ശേഷം പ്രതി നേരെ ഓടിച്ചെന്നത് പൊലീസ് സ്റ്റേഷനിലേക്കാണ്. നാട്ടുകാർ ഇയാളെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. കാവിമുണ്ടും പച്ചഷർട്ടും ധരിച്ചയാളായിരുന്നു ഈ ക്രൂരകൃത്യം ചെയ്‌തതെന്നും നാട്ടുകാർ പറയുന്നു.കൊട്ടിയം തഴുത്തല സ്വദേശിനി അനിലയാണ് മരിച്ചത്. ഭര്‍ത്താവ് പത്മകുമാര്‍ പൊലീസ് കസ്റ്റഡിയിലാണ്. യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനെയും പെട്രോള്‍ ഒഴിച്ച് തീവെച്ചു. സോണിയെന്നയാളാണ് അനിലയ്‌ക്കൊപ്പം കാറിലുണ്ടായിരുന്നത്.
കൊല്ലപ്പെട്ട യുവതിയുമായ അനില സുഹൃത്ത് ഹനീഷുമായി ചേർന്ന് ബേക്കറി തുടങ്ങിയതിന് പിന്നിലെ തർക്കമാണ് കൊലപാതകത്തിന് പ്രധാന കാരണമെന്നാണ് വാർഡ് മെമ്പറുടെ വെളിപ്പെടുത്തൽ. സുഹൃത്തായ ഹനീഷിനെ ഒഴിവാക്കണമെന്ന് പ്രതി പത്മരാജൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബേക്കറി തുടങ്ങാൻ മുടക്കിയ 1.49 ലക്ഷം രൂപ മടക്കി നൽകിയാൽ ഒഴിവാകാം എന്നായിരുന്നു ഹനീഷ് പറഞ്ഞത്. തുടർന്ന് പത്താം തിയതി പണം നൽകാം എന്ന് പത്മരാജൻ ഉറപ്പുനൽകുകയായിരുന്നു. ഈ ചർച്ചയ്ക്ക് പിന്നാലെയാണ് ഇയാൾ ഇരുവരെയും കൊലപെടുത്താൻ ശ്രമിച്ചതെന്നാണ് വാർഡ് മെമ്പറുടെ പ്രതികരണം.