ഭാര്യയെ ചുറ്റികക്ക് അടിച്ചു കൊന്നശേഷം ഭർത്താവ് തുങ്ങി മരിച്ചു ?
ഭാര്യയെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം
ഇടുക്കി :മൂന്നാർ മാങ്കുളത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി . മാങ്കുളം ആനക്കുളത്ത് വീട്ടില്‍ 51കാരിയായ സെലിന്‍, ഭര്‍ത്താവ് ജോസ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭാര്യയെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം .
സെലിന്റെ തലയിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത് . ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം
മെഡിക്കൽ കോളേജ്ജ് ആശുപത്രിയിലേക്ക് മാറ്റി. മരണ കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് പോലീസ് പറഞ്ഞു .പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ഇവരുടെ ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്യും .മരണ കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് പോലീസ് പറഞ്ഞു .പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ഇവരുടെ ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്യും .
ഇടുക്കി: മാങ്കുളത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു. മാങ്കുളം ആനക്കുളം നെടുമ്പാല പുഴയില്‍ ജോസഫ് മാത്യു(62), ഭാര്യ സെലിന്‍(59) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം നടന്നതെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെയാണ് പൊലീസ് അറിഞ്ഞത്. തലച്ചുമടായി പഴം, പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ കുടികളിലെത്തിച്ച് കച്ചവടം നടത്തുന്ന ആളാണ് ജോസഫ് മാത്യു.കൊവിഡ് പിടിമുറുക്കിയതോടെ സാമ്പത്തിക സ്ഥിതി മോശമായി. ഇതോടെ ഇയാള്‍ കടുത്ത മാനസിക അസ്വസ്തയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇതാണ് ഭാര്യയെ കൊന്നശേഷം ജീവനൊടുക്കാന്‍ കാരണമെന്നാണ് സൂചന. ഭാര്യ സെലിന്റെ തല ചുറ്റികകൊണ്ട് പൂര്‍ണ്ണമായി തകര്‍ത്ത നിലയിലായിരുന്നു. മൃതദേഹം കട്ടിലിന്റ അടിയിലും.
കൊല്ലാന്‍ ഉപയോഗിച്ച ആയുധം കാട്ടില്‍ ഉപേക്ഷിച്ച നിലയിലും സമീപത്തായി ജോസഫ് മാത്യു തുങ്ങിമരിച്ച നിലയിലുമായിരുന്നു. ചൊവ്വാഴ്ച ഉച്ചയായിട്ടും വീട് പൂട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മൂന്നാര്‍ ഡിഎസ്പിയുടെ നേതൃത്തില്‍ ഇന്‍ക്വസ്റ്റ് തയ്യറാക്കി മൃതദേഹം പുലര്‍ച്ചെ പോസ്റ്റുമോര്ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.