ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ വേട്ടയാടിക്കൊന്നു ഭക്ഷിച്ചു അഞ്ചുപേർ പിടിയിൽ
പ്രതികൾ അഞ്ചുപേരും സംഘം ചേർന്ന് അമ്പതു കിലോയോളം തൂക്കം വരുന്ന പുലിയുടെ തുകൽ ഉരിഞ്ഞു മാസം വേർതിരിച്ചു പാകപ്പെടുത്തി ഭക്ഷിക്കുകയും പുലിയുടെ പല്ലും നഖവും തുകലും , ഉണക്കി സംസ്കരിച്ചു വിൽപനക്കായി സുഷിക്കയുന്നതിനായിടയിലാണ് അഞ്ചാംഗ സംഘം വനപാലകരുടെ പിടിയിലാവുന്നത്
മൂന്നാർ :മാങ്കുളത്ത് പുലിയെ വേട്ടയാടി കൊന്നു ഭക്ഷിച്ച കേസിൽ അഞ്ചുപേർ പിടിയിൽ മാങ്കുളം മുനിപ്പാറ . കൊള്ളികൊടയിൽ , പി കെ വിനോദ് , ബേസിൽ ഗാർഡൻ വി പി കുരിയാക്കോസ് , പെരുമ്പൻകുത്ത് ചെമ്പൻപുരയിടത്തിൽ സി എസ് ബിനു ,മാങ്കുളം മലയിൽ വീട്ടിൽ സലികുഞ്ഞപ്പന് മാങ്കുളം വടക്കച്ചാലിൽ വീട്ടിൽ വിൻസെന്റ് എന്നിവരെയാണ് വനപാലകർ പിടികൂടിയത് .
കേസിലെ ഒന്നാം പ്രതിയായ മാങ്കുളം മുനിപ്പാറ കൊള്ളികൊടയിൽ , പി കെ വിനോദ് തന്റെ കൃഷിയിടത്തിൽ പുലിയെപിടികൂടുവാനായി കെണി ഒരുക്കുകയായിരുന്നു .20 തിയതി കെണിയിൽ പുലിയെ പാകപ്പെടുത്താൻ വിനോദ് കുറ്റകല്യ മറ്റു നാലുപേരെയും വിളിച്ചു വരുത്തുകയായിരുന്നു പ്രതികൾ അഞ്ചുപേരും സംഘം ചേർന്ന് അമ്പതു കിലോയോളം തൂക്കം വരുന്ന പുലിയുടെ തുകൽ ഉരിഞ്ഞു മാസം വേർതിരിച്ചു പാകപ്പെടുത്തി ഭക്ഷിക്കുകയും പുലിയുടെ പല്ലും നഖവും തുകലും , ഉണക്കി സംസ്കരിച്ചു വിൽപനക്കായി സുഷിക്കയുന്നതിനായിടയിലാണ് അഞ്ചാംഗ സംഘം വനപാലകരുടെ പിടിയിലാവുന്നത് . രഹസ്യവിവരത്തെ തുടർന്നാണ് പുലിവേട്ടസംബന്ധിച്ച വിവരം വനപാലകർക്ക് ലഭിക്കുന്നത് .
വനപാലകർ ഒന്നാപ്രതി വിനോദിന്റെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ പുലിയുടെ പാകചെയ്ത ഇറച്ചിയും ഉരിഞ്ഞുമാറ്റിയ തുകലും . നഖങ്ങളും പല്ലുകളും . കൊള്ളാൻ ഉപയോഗിച്ച കെണിയും കണ്ടെടുത്തു . മാങ്കുളം റെയ്ഞ്ച് ഓഫീസർ ഉദയ സൂര്യന്റെ നേതൃത്തിലുള്ള വനപാലക സംഘമാണ് പ്രതികളെ പിടികൂടിയത് ,സെക്ഷൻ ഫോറെസ്റ് ഓഫീസർമാരായ അജയഘോഷ് , ദീലീപ് ഖാൻ ,അബ്ബാസ് ബീറ്റ് ഫോറെസ്റ് ഓഫർമാരായ ജോമോൻ ,അഖിൽ , അളവിൽ തുടങ്ങഇയവർ റെയ്‌ഡിൽ
പങ്കെടുത്തു പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും .