വട്ടവട ‘മാതൃകാഗ്രാമം പദ്ധതി’യിൽ വൻ അഴിമതിയും ക്രമക്കേടും ; സബ്​കലക്ടറുടെ റിപ്പോർട്ട് പുറത്ത്

0 ലക്ഷം രൂപയുടെ നിര്‍മാണം ഇതുവരെ നടന്നെന്ന് അവകാശപ്പെട്ടെങ്കിലും 10 ലക്ഷത്തിന്റെ നിര്‍മാണം പോലും നടന്നിട്ടില്ല

0

ദേവികുളം :ഇടുക്കി വട്ടവട പഞ്ചായത്ത് പട്ടികജാതി കുടുംബങ്ങളുടെ പുനരധിവാസത്തിനായി പ്രഖ്യാപിച്ച മാതൃകാഗ്രാമം പദ്ധതിയുടെ നിര്‍മാണത്തില്‍ വന്‍ ക്രമക്കേടും അഴിമതിയുമെന്നു സബ്കലക്ടറുടെ റിപ്പോര്‍ട്ട്. മാതൃകാഗ്രാമ നിര്‍മാണം പരിസ്ഥിതിക്ക് വന്‍നാശമുണ്ടാക്കുമെന്നും കണ്ടത്തല്‍. പദ്ധതിയെപ്പറ്റി സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ദേവികുളം സബ്കലക്ടര്‍, ജില്ലാകലക്ടര്‍ക്ക് നല്‍കി പദ്ധതിക്കായി അനുവദിച്ച തുക ഗ്രാമപഞ്ചായത് ഭരണസമിതി തട്ടിയെടുത്തതിന്റെ തെളിവും റിപ്പോർട്ടിൽ ഉണ്ട്

സംസ്ഥാനമൊട്ടാകെ മാതൃക ആക്കേണ്ടത് എന്ന് അവകാശപ്പെട്ട് തുടങ്ങിയ വട്ടവട മാതൃകാ ഗ്രാമം പദ്ധതിയിൽ വൻ ക്രമക്കേടെന്ന് ചൂണ്ടിക്കാട്ടിയാണ് സബ് കലക്ടര്‍ പ്രേംകൃഷ്ണയുടെ റിപ്പോർട്ട്. എസ് സി പുനരധിവാസത്തിന് വട്ടവട പഞ്ചായത്ത് ‘മാതൃകാഗ്രാമം’ നിര്‍മിക്കുന്നത് റവന്യൂഭൂമിയിലാണന്നും, പഞ്ചായത്ത് തീരുമാനിച്ച ഭൂമിയും നിര്‍മാണം നടക്കുന്ന ഭൂമിയും വ്യത്യസ്തമാണെന്നും വ്യക്തമായി.സി പി ഐ എം ഭരിക്കുന്ന ഗ്രാമപഞ്ചായത്
80 ലക്ഷം രൂപയുടെ നിര്‍മാണം ഇതുവരെ നടന്നെന്ന് അവകാശപ്പെട്ടെങ്കിലും 10 ലക്ഷത്തിന്റെ നിര്‍മാണം പോലും നടന്നിട്ടില്ല. 4 വീടുകൾ വീതം വരുന്ന 27 കെട്ടിടങ്ങൾ ആണ് പദ്ധതിയിൽ ഉള്ളത്. നിലവിൽ ഭൂമി നിരപ്പാക്കി മൺ റോഡ് മാത്രമാണ് നിർമിച്ചത്. പരിസ്ഥിതിലോല മേഖലയില്‍ 15 മീറ്റർ ആഴത്തിൽ വരെ മണ്ണ് നീക്കം ചെയ്താണ് തറ നിരപ്പാക്കിയത്. ഇത് ഭാവിയിൽ പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകാം എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അനധികൃത നിര്‍മാണം നിര്‍ത്താനും സബ്കലക്ടര്‍ ശുപാര്‍ശ ചെയ്തു.
ഭവന നിര്‍മാണ പദ്ധതിയിലെ ഗുണഭോക്തൃപട്ടികയില്‍ ലൈഫ് മിഷന്‍, പിഎംഎവൈ ഗുണഭോക്താക്കളും ഇടംപിടിച്ചിട്ടുണ്ട്. കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ജില്ലാകലക്ടറെ സബ്കലക്ടര്‍ അറിയിച്ചു. വട്ടവടയിൽ പിന്നാക്കക്കാരുടെ പേരിൽ ചിലവഴിട്ടുള്ള തുക സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യവു ശ്കതമാണ്

You might also like

-