ബൊട്ടാണിക്കൽ ഗാർഡൻ ഭൂമിതട്ടിപ്പോ ?കൈമാറ്റം നടത്താത്ത ഭൂമിയിൽ സർക്കാർ കോടികൾ ചിലവഴിക്കുന്നതെങ്ങനെ ?
ഡി ടി പി സി ബൊട്ടാണിക്കൽ ഗാർഡൻ നിർമ്മിച്ചുകൊണ്ടിരിക്കുന്നത്.സർവേ നമ്പർ 62 /25 ൽ പെട്ട ഈ ഭൂമി കെ ഡി എച്ച് നിയമ പ്രകാരം മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കാൻ പാടുള്ളതല്ല . ഇപ്പോൾ റവന്യൂ വകുപ്പിന്റെ അതിനതയിൽ ഉള്ള ഈ ഭൂമി ഇതു വരെയും ടൂറിസം വകുപ്പിനോ ഡി ടി പി സി ക്കോ കൈമാറിയില്ല .ഡി ടി പിസി ക്ക് യാതൊരു ഉടമസ്ഥാവകാശവുമില്ലാത്ത ഭൂമിയിൽ ഇങ്ങനെ ഡി ടി പി സി പണം ചിലവഴിച്ചു പദ്ധതി നടപ്പാക്കുന്നതും കുറ്റകരമാണ്
പ്രളയത്തിൽ മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ ഉൾപ്പെടുന്ന പ്രദേശം
മൂന്നാർ: മുതിരപ്പുഴയാർ കൈമാറി പഞ്ചായത്ത് കെട്ടിടം നിർമ്മിക്കുന്നത് പോലെ നിരവധി അനധികൃത നിർമ്മാണങ്ങൾ മൂന്നാറിൽ നടക്കുന്നുണ്ട് ദേവികുളം റോഡിൽനാലര കോടി ചെലവിട്ട് നിർമിക്കുന്ന ഡിടിപിസിയുടെ പദ്ധതിയാണ് കയ്യേറ്റത്തിന്‍റെ മറ്റൊരുദാഹരണമായി ഭരണ മുന്നണിയിലെ സിപിഐ ചൂണ്ടിക്കാണിക്കുന്നത്.1971 കണ്ണൻ ദേവൻ കണ്ണൻദേവൻ ഭൂമി വീണ്ടെടുക്കൽ നിയമപ്രകാരം സർക്കാർ ഏറ്റടുത്തു ഭൂരഹിതരുടെ പുനരധിവാസത്തിനായി മാറ്റിയിട്ടിരുന്ന ഭൂമിയിലാണ് .
ഡി ടി പി സി ബൊട്ടാണിക്കൽ ഗാർഡൻ നിർമ്മിച്ചുകൊണ്ടിരിക്കുന്നത്.സർവേ നമ്പർ 62 /25 ൽ പെട്ട ഈ ഭൂമി കെ ഡി എച്ച് നിയമ പ്രകാരം മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കാൻ പാടുള്ളതല്ല . ഇപ്പോൾ റവന്യൂ വകുപ്പിന്റെ അതിനതയിൽ ഉള്ള ഈ ഭൂമി ഇതു വരെയും ടൂറിസം വകുപ്പിനോ ഡി ടി പി സി ക്കോ കൈമാറിയില്ല .ഡി ടി പിസി ക്ക് യാതൊരു ഉടമസ്ഥാവകാശവുമില്ലാത്ത ഭൂമിയിൽ ഇങ്ങനെ ഡി ടി പി സി പണം ചിലവഴിച്ചു പദ്ധതി നടപ്പാക്കുന്നതും കുറ്റകരമാണ് .. ഇ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവും തഹസിൽദാരും വിവരാവകാശ നിയമ പ്രകാരം നൽകുന്ന മറുപടിയിൽ ഈ ഭൂമി ടൂറിസം വകുപ്പിന് കൈമാറിയിട്ടില്ലന്നും ഏതെങ്കിലും സർക്കാർ പദ്ധതി ഈ ഭൂമിയിൽ നടപ്പാകുന്നതായി അറിയില്ലെന്നും കൈറ്റം ശ്രദ്ധയിൽ പെട്ടിട്ടില്ലനുമാണ് .നിർമാണത്തിന് ഗ്രാമപഞ്ചായത്തിൽ നിന്നും എൻ ഓ സി യും ലഭിച്ചിട്ടില്ല .
ദേവികുളം എം എൽ എ യുടെ അടുപ്പക്കാരായ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ഇവിടെ നിർമാണം നടത്തിക്കൊണ്ടിരിക്കുന്നത് ചട്ടവിരുദ്ധമായ നടപടിക്ക് ഡി ടി പി സി ചെയർമാൻ കൂടിയായ കളക്‌ടർ കൂട്ടുനിന്നതായി വ്യക്തമാണ് .
കെ ഡി എച്ച് നിയപ്രകാരം 1971 ൽ ( ഭൂപരിഷ്കരണ നടപടി പ്രകാരം )സർക്കാർ ഏറ്റെടുത്ത ഭൂമി പിന്നീട് ലാൻഡ് ബോർഡ് അവാർഡ് പ്രകാരം മാണ് വേർതിരിച്ചത് , ഈ ഭൂമി മുന്നാറിലെ സാധാരണക്കാർക്ക് സൗജന്യവും മികച്ച ചികിത്സയും ഉറപ്പാക്കാൻ . സത്യ സായി ബാബ ട്രസ്റ്റ് ഈ ഭൂമിയിൽ 15 ഏക്കർ സ്ഥലം വിട്ടുനല്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി , ഭൂമി വിട്ടു നല്കാൻ സർക്കാർ തത്വത്തിൽ തിരുമാനമെടുത്തങ്കിലും കെ ഡി എച്ച് നിയപ്രകാരം ഭൂമി കൈമാറാൻ പാടില്ലെന്ന് കണ്ടു ശ്രമം ഉപേക്ഷിച്ചു സായി ട്രസ്റ്റ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു ഭൂമി വിട്ടു നൽകുന്നത് സമ്പന്ധിച്ച തിരുമാനമെടുക്കാൻ ഹൈക്കോടതി മൂന്ന് ഉത്തരവുകൾ പുറപ്പെടുവിച്ചെങ്കിലും കളക്‌ടർ കെ ഡി എച്ച് നിയപ്രകാരം ഭൂമി കൈമാറാൻ കഴിയില്ലെന്ന് കോടതിയെ അറിയിക്കുകയാണുണ്ടായത്
.ഇതിനിടെ റവന്യൂ സെക്കട്ടറി പി എച്ച് കുര്യൻ ഈ ഭൂമിയിൽ പ്രവേശിക്കുകയോ യതൊരു വിധ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യാത്ത സായി ട്രസ്റ്റ് ഭൂമി കൈയേറിയെന്നും .. ട്രസ്റ്റ് നടത്തിയ കൈയേറ്റം ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാകളക്റ്റർക്ക് ഉത്തരവ് നൽകിയിരിക്കുകയാണ് . അതായത് സർക്കാരിന്റെയും റവന്യൂ വകുപ്പിന്റെയും പരിശോധനയിൽ ഭൂമി ആർക്കും കൈമാറാത്തതിനാൽ . ബൊട്ടാണിക്കൽ ഗാർഡൻ സായി ട്രസ്റ്റ് നടത്തിട്ടുള്ള കൈയ്യേറ്റമെന്നാണ് വിലയിരുത്തിയിട്ടുള്ളത് ഭൂമികൈമാറ്റം നടക്കാത്ത സാഹചര്യത്തിൽ ഭൂമി ആവശ്യപ്പെട്ട സായി ട്രസ്റ്റാണ് ഇവിടെ നിർമ്മാണം നടത്തുന്നതെന്ന് (ബോധപൂർവം) തെറ്റുധരിപ്പിച്ചു . സായി ട്രസ്റ്റിനോട് ഭൂമി ഒഴിയാൻ ആവശ്യപ്പെടുകയായിരുന്നു
ഈ ഭൂമിയിൽ സർക്കാരാണ് ബൊട്ടാണിക്കൽ ഗാർഡൻ നിർമ്മിക്കുന്നതെങ്കിൽ എന്തിനാണ് ദുരൂഹതകൾ അവശേഷിപ്പിച്ച നിർമാണം തുടരുന്നത് എന്തുകൊണ്ടാണ് ? ഭൂമി കൈമാറ്റത്തിന് സർക്കാർ നടപടിയെടുക്കാത്തത്.? ഡി ടി പി സി ക്ക് യാതൊരു ഉടമസ്ഥ അവകാശവുമില്ലാത്ത ഭൂമിയിൽ സർക്കാർ ഫണ്ട് ചിലവഴിച്ച ഇങ്ങനെ നിർമാണം നടത്തും ?
മൂന്നാർ – ദേവികുളം റോഡിൽ പ്രളയത്തിൽ തകർന്ന ഗവൺമെന്‍റ് കോളേജിനു താഴെയാണ് ഡിടിപിസിയുടെ ബോട്ടാണിക്കൽ ഗാർഡന്‍റെ നിർമ്മാണം. പ്രളയ സമയത്തു ഒരു മലതന്നെ ഇടിഞ്ഞു ഇപ്പോൾ നിർമാണം നടത്തുന്ന ബൊട്ടാണിക്കൽ ഗാർഡനിലുടെയാണ് ഒഴുകി പുഅഴയിൽ പതിച്ചത് മണ്ണിടിഞ്ഞു ഈ ഭൂമിയിലെ നിർമ്മാണങ്ങളും തകർന്നിരുന്നു . ഒരു ചെറിയ മഴപെയ്താൽ പോലും മണ്ണിടിഞ്ഞു വീഴാൻ ഏറെ സത്യതയുള്ള ഈ പ്രദേശത്താണ് ഡി ടി പിസി യുടെ നിർമാണം .ജിയോളജിക്കൽ സർവയെയുടെ പരിശോധനയിൽ ഇക്കാര്യം വ്യകതമായിട്ടുമുണ്ട്. സെസ്സ് നടത്തിയ പഠനങ്ങളിൽ ഈ പ്രദേശം 90 ശതമാനത്തിലധികം ഉരുൾ പൊട്ടൽ സത്യതയുള്ള പ്രദേശമാണ് ഇത്തരത്തിലുള്ള പ്രദേശത്തുണ് സർക്കാർ ഇപ്പോൾ നാലരകോടിയും പിന്നീട് ഇരുപത്തേഴു കൊടിയും ചിലവഴിക്കാൻ ഉദ്ദേശിക്കുന്നത് . മൂന്നാറിലെ പ്രളയ ദുരന്ത നിവാരണത്തിനു പോലും പണം അനുവദിക്കാത്ത ബജറ്റിലാണ് ബോട്ടാണിക്കൽ ഗാർഡന് കോടികൾ അനുവദിച്ചത്. ഇത് ഉന്നത സ്വാധീനങ്ങൾ പദ്ധതിയ്ക്ക് പിന്നിലുള്ളത് വ്യക്തമാക്കുന്നുവെന്നാണ് ആരോപണം.
മൂന്നാർ ഗ്രാമ പഞ്ചായത്തു മുതിരപ്പുഴയോരത്ത് നിർമ്മിക്കുന്ന കെട്ടിടത്തിന്‍റെ ഉയരത്തിനും മുകളിലാണ് പ്രളയജലമൊഴുകിപ്രദേശം മുടിപോയത് വെളളപ്പൊക്കത്തിൽ സമീപത്തെ രണ്ടു പാലങ്ങൾ ഒലിച്ചു പോവുകയും ചെയ്തു. പുഴയോരത്തെ കെട്ടിടങ്ങൾ നിമിത്തം സമീപത്തെ ലയങ്ങൾ വെളളപ്പാച്ചിലിൽ പെടുമോ എന്ന ആശങ്കയിലാണ് തോട്ടം തൊഴിലാളികൾ. പദ്ധതിയുടെ സ്ഥലപരിധി സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും എൻഒസി അടക്കമുള്ള രേഖകൾ വിശദമായി പരിശോധിക്കുമെന്നുമെന്നുമുള്ള റവന്യൂ വകുപ്പിന്‍റെ നിലപാടിലാണ് ഇനി തോട്ടം തൊളിലാളികളുടെയടക്കം പ്രതീക്ഷ. ടൗണിലെ ട്രാഫിക് കുരുക്കഴിക്കാൻ കെ ഡി എച്ച് പി കമ്പനി കൈമാറിയ സ്ഥലമാണ് ഗ്രാമപഞ്ചായത് ഇപ്പോൾ വനിതാ വ്യവസായ കേന്ദ്രവും മിനി ഷോപ്പിംഗ് കോംപ്ലക്സും നിർമ്മിക്കുന്നത് . നിർമ്മാണത്തിന് മുൻപേ കെട്ടിടത്തിലെ മുറികൾ പണയ വ്യസ്ഥയിൽ വിറ്റഴിച്ച വൻതുക ഭരണ – പ്രതിപക്ഷ വ്യത്യാസമില്ലാത്തെ രാഷ്ട്രീയക്കാർ അച്ചരം വാങ്ങിയതും ആരോപണം മുണ്ട് .