പടയപ്പാ എങ്ങനെ മൂന്നാർ പട്ടണത്തിൽ എത്തി ? നിങ്ങൾക്കറിയാമോ ?

മൂന്നാറിലെ 50000 ഹെക്ടർ വനം വനം വകുപ്പ വെട്ടിമാറ്റി യൂക്കാലിമരങ്ങൾ വച്ചുപിടിപ്പിച്ചതോടെ തീറ്റയും വെള്ളവും ഇല്ലാതായതോടെയാണ് പടയപ്പാ ഉൾപ്പെടുന്ന കാട്ടാനക്കൂട്ടം നാട്ടിലിറങ്ങിയത്.

0

വിഡിയോ സ്റ്റോറി

പടയപ്പയെ നാടുകടത്തിയത് വനം വകുപ്പാണ്

മൂന്നാറിലെ 50000 ഹെക്ടർ വനം വനം വകുപ്പ വെട്ടിമാറ്റി യൂക്കാലിമരങ്ങൾ വച്ചുപിടിപ്പിച്ചതോടെ തീറ്റയും വെള്ളവും ഇല്ലാതായതോടെയാണ് പടയപ്പാ ഉൾപ്പെടുന്ന കാട്ടാനക്കൂട്ടം നാട്ടിലിറങ്ങിയത്. മൂന്നാറിലെ സ്വാഭാവിക വനം വെട്ടിത്തെളിച്ച് വനം വകുപ്പാണ് കാട്ടിൽ നിന്നും വന്യജീവികളെ നാട്ടിലെത്തിത് വനം വകുപ്പാണ് .വീണ്ടും കേരളത്തിൻ്റെ വന മേഖലയിൽ യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയ ഏക വിള തോട്ടങ്ങൾ വെച്ചുപിടിക്കാൻ കേരള വന വികസന കോർപ്പറേഷൻ തീരുമാനിച്ചിരിക്കുകയാണ്.

സ്വാഭാവിക വനങ്ങള്‍ വെട്ടിമാറ്റി ഏകവിള തോട്ടങ്ങള്‍ നിര്‍മ്മിക്കുന്നത് കേരളത്തിന്റെ പാരിസ്ഥിതിക സുരക്ഷിതത്വത്തിന് ഹാനികരമായിരിക്കുമെന്ന് 1980- 90 കാലഘട്ടങ്ങളിൽ നടന്ന സാമൂഹിക വനവൽക്കരണ പദ്ധതിയുടെ കാലത്തു തന്നെ പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നൽകിയതാണ്. ‘ബ്ലാക് വാറ്റില്‍’ എന്നറിയപ്പെടുന്ന അക്കേഷ്യ പോലുള്ള മരങ്ങള്‍ കേരളത്തിന്റെ ജലസുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും invasive സ്വഭാവമുള്ള സസ്യജാതികള്‍ കേരളത്തിന്റെ സ്വാഭാവിക വനമേഖലയ്ക്ക് ഭീഷണിയാകുമെന്നും അവര്‍ ലഘുലേഖകളിലൂടെയും തെരുവു പ്രസംഗങ്ങളിലൂടെയും മുന്നറിയിപ്പ് നല്‍കി. അതിലും കടന്ന് മറ്റ് ചിലര്‍ വയനാട്ടിലെയും കണ്ണൂരിലെയും പ്ലാന്റേഷന്‍ നഴ്‌സറികള്‍ നശിപ്പിച്ച് കേസില്‍ പ്രതികളായി. കോടതികള്‍ കയറിയിറങ്ങി.

മൂന്ന് പതിറ്റാണ്ട് മുമ്പ് കേരളത്തിന്റെ ജലസുരക്ഷയും വനമേഖലയുടെ നാശവും സംബന്ധിച്ച് പരിസ്ഥിതി വാദികളും മരക്കവികളും നല്‍കിയ മുന്നറിയിപ്പ് സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്റെ രൂപത്തില്‍ കടന്നുവരുമ്പോഴേക്കും കേരളത്തിന്റെ പശ്ചിമഘട്ട മേഖലയില്‍ ആയിരക്കണക്കിന് ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും സംഭവിച്ചു കഴിഞ്ഞിരുന്നു.

You might also like

-