ഹൂസ്റ്റണ്‍ കേരള സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ് ഭാരവാഹികളെ തെരഞ്ഞെടുത്തു
ഹൂസ്റ്റണ്‍: കേരള സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്(ഹൂസ്റ്റണ്‍) വാര്‍ഷിക പൊതുയോഗം 2019 വര്‍ഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പു നടത്തി.ജനുവരി 13 ചെയര്‍മാന്‍ ഡോ.ഈപ്പന്‍ ഡാനിയേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ മുഖ്യാത്ഥികളായി പുതിയതായി തിരഞ്ഞെടുക്കപ്പെട്ടു.
ഫോര്‍ട്ട് ബന്റ് ജഡ്ജി കെ.പി.ജോര്‍ജ്, കോര്‍ട്ട് ഓഫ് ലൊ ജഡ്ജിയും മലയാളിയുമായ ജൂലി മാത്യു എന്നിവര്‍ പങ്കെടുത്തു.എം.ടി. മത്തായി മലയാളികളുടെ അഭിമാനമായ കെ.പി.ജോര്‍ജ് ജൂലി മാത്യു എന്നിവരെ സദസ്സിന് പരിചയപ്പെടുത്തുകയും, ആശംസകള്‍ അറിയിക്കുകയും ചെയ്തു.
കേരള സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഇരുവരും അനുമോദിച്ചു. സദസ്സില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഇരുവരും സമുചിതമായ മറുപടിയും നല്‍കി.സംഘടനാ ട്രഷറര്‍ മാത്യൂസ് ചാണ്ടപ്പിള്ള അവതരിപ്പിച്ച വാര്‍ഷീക കണക്ക് യോഗം ഐക്യകണ്‌ഠേന അംഗീകരിച്ചു.
സെക്രട്ടറി അബ്രഹാം ജോര്‍ജ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.തുടര്‍ന്ന് 2019 ലേക്കുള്ള ഭാരവാഹികളെ പൊതുയോഗം തിരഞ്ഞെടുത്തു. റജി ജോര്‍ജ്(ചെയര്‍മാന്‍ ജോണ്‍ പി. മാത്യു(വൈസ് ചെയര്‍മാന്‍), ഉമ്മന്‍ തോമസ്(സെക്രട്ടറി ഷീല മാത്യൂസ്(ജോ.സെക്രട്ടറി), ജോസ് മാത്യു(ട്രഷറര്‍), മാത്യൂസ് ചാണ്ടപിള്ള(ഓഡിറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
ഡോ. ഈപ്പന്‍ ഡാനിയേല്‍, അബ്രഹാം ജോര്‍ജ്, റജി തോമസ്, ടോം തോമസ്, കുഞ്ഞമ്മ ജോര്‍ജ്, മോളി മത്തായി എന്നിവരുള്‍പ്പെടുന്ന അഡൈ്വസൈറി ബോര്‍ഡ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടും. കലാപരിപാടികള്‍ക്ക് അന്ന തോമസ് നേതൃത്വം നല്‍കി.