വീട്ടമ്മയെ ഒന്നര ദിവസം വീഡിയോ കോളില്‍ ബന്ദിയാക്കി ഓണ്‍ലൈന്‍ തട്ടിപ്പ്.തട്ടിയെടുത്തത് 40,000 രൂപ
തട്ടിപ്പിനിടയില്‍ ട്രീസയുടെ ബാങ്കിലുണ്ടായിരുന്ന മൂന്ന് ലക്ഷത്തോളം രൂപ സര്‍ക്കാര്‍ അക്കൗണ്ടിലേക്കെന്ന് വിശ്വസിപ്പിച്ച് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ അറിയില്ലെന്ന് പറഞ്ഞപ്പോള്‍ ബാങ്കില്‍ നിന്ന് പണമയക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ പണം തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ട്രീസ ബാങ്കിലെത്തിയപ്പോഴും തട്ടിപ്പ് മനസിലായില്ല
തൃശൂര്‍| വീട്ടമ്മയെ ഒന്നര ദിവസം വീഡിയോ കോളില്‍ ബന്ദിയാക്കി ഓണ്‍ലൈന്‍ തട്ടിപ്പ്. ചാലക്കുടി മേലൂര്‍ സ്വദേശിനിയായ . ട്രീസയെയാണ് തട്ടിപ്പിനിരയാക്കിയത്. സംഭവത്തില്‍ ട്രീസ സൈബര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് വസ്ത്രം ധരിച്ചാണ് ട്രീസയെ തട്ടിപ്പുകാരന്‍ തട്ടിപ്പിനിരയാക്കിയത്.ട്രീസയുടെ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് സന്ദീപ് എന്നയാള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മുറിക്ക് പുറത്തിറങ്ങരുതെന്നും വിവരം പുറത്തു പോയാല്‍ സന്ദീപിന്റെ കൂട്ടാളികള്‍ കൊലപ്പെടുത്തുവെന്നും പറഞ്ഞ് ട്രീസയെ വിശ്വസിപ്പിച്ചു. ഇതോടെ പേടിച്ച ട്രീസ ഒന്നര ദിവസം മുറിക്കുള്ളില്‍ തന്നെ കഴിയുകയായിരുന്നു.
തട്ടിപ്പിനിടയില്‍ ട്രീസയുടെ ബാങ്കിലുണ്ടായിരുന്ന മൂന്ന് ലക്ഷത്തോളം രൂപ സര്‍ക്കാര്‍ അക്കൗണ്ടിലേക്കെന്ന് വിശ്വസിപ്പിച്ച് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ അറിയില്ലെന്ന് പറഞ്ഞപ്പോള്‍ ബാങ്കില്‍ നിന്ന് പണമയക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ പണം തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ട്രീസ ബാങ്കിലെത്തിയപ്പോഴും തട്ടിപ്പ് മനസിലായില്ല.
മുറിക്ക് പുറത്തിറങ്ങരുതെന്നും വിവരം പുറത്തറിഞ്ഞാല്‍ കൊലപ്പെടുത്തുമെന്നും തട്ടിപ്പുകാരന്‍ പറഞ്ഞതോടെ ട്രീസ ആകെ ഭയപ്പെട്ടു. ഇതേ തുടര്‍ന്ന് ഒന്നര ദിവസത്തോളം മുറിക്കുള്ളില്‍ തന്നെ കഴിഞ്ഞുവെന്നും ഇവര്‍ പറയുന്നു. ഈ വിവരം ട്രീസ ആരോടും പറഞ്ഞിരുന്നില്ല. അക്കൗണ്ടിന്റെ ലിമിറ്റ് കുറവായതിനാല്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറ്റുന്നില്ലെന്ന് തട്ടിപ്പുകാരെ അറിയിച്ചതോടെ ഗൂഗിള്‍ പേ വഴി ചെയ്യാന്‍ തട്ടിപ്പുകാരന്‍ നിര്‍ദ്ദേശിച്ചു. ഇത് പ്രകാരം പല ഗഡുക്കളായി 40,000 രൂപയോളം ട്രാന്‍സ്ഫര്‍ ചെയ്തു. എന്നാല്‍ പല നമ്പറുകളിലേക്ക് പണം നിക്ഷേപിച്ചതോടെ ട്രീസയ്ക്ക് സംശയം തോന്നി. പിന്നാലെ വിവരം അയല്‍വാസിയോട് പറഞ്ഞതോടെയാണ് ഇത് തട്ടിപ്പാണെന്ന് മനസിലായത്.
തട്ടിപ്പ് സംഘം പറഞ്ഞത് വിശ്വസിച്ച് ബാങ്കിലെത്തിയ ട്രീസക്ക് അക്കൗണ്ട് ലിമിറ്റേഷന്‍ ഉള്ളതിനാല്‍ കുറച്ച് പണം മാത്രമാണ് കൈമാറാന്‍ കഴിഞ്ഞത്. പിന്നീട് ഗൂഗിള്‍ പേയിലൂടെ പല ഗഡുക്കളായി ഗൂഗിള്‍ പേ വഴിയും ഇവര്‍ പണം അയച്ചു. പക്ഷെ ഒരു സംശയം തോന്നി ട്രീസ അയല്‍വാസികളോട് കാര്യം പറഞ്ഞതോടെ തട്ടിപ്പ് പുറത്താകുകയായിരുന്നു. സംഭവത്തില്‍ ചാലക്കുടി പൊലീസിലും സൈബര്‍ പൊലീസിലും ട്രീസ പരാതി നല്‍കിയിട്ടുണ്ട്. കേസെടുത്ത് അന്വേഷണം നടത്തി വരികായാണെന്നാണ് തൃശൂര്‍ റൂറല്‍ പൊലീസ് നല്‍കുന്ന വിശദീകരണം.
വ്യാജ സന്ദേശങ്ങളിലും വീഡിയോ കോളുകളിലും ആരും വഞ്ചിതരാകരുതെന്ന് ആവര്‍ത്തിച്ച് സര്‍ക്കാരും പൊലീസും ആളുകളെ അറിയിക്കുന്നു. എന്നാല്‍ അതുകൊണ്ടും യാതൊരു പ്രയോജനവുമില്ലെന്ന് തെളിയിക്കുന്നതാണ് ചാലക്കുടി മേലൂരിലെ സംഭവം. മേലൂര്‍ സ്വദേശിയായ വീട്ടമ്മ ട്രീസയുടെ സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് ഉപയോഗിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനം നടന്നുവെന്ന് പറഞ്ഞാണ് ആദ്യം വ്യാജ സന്ദേശം എത്തുന്നത്. തൊട്ട് പിന്നാലെ പൊലീസ് വേഷം ധരിച്ച തട്ടിപ്പ് സംഘത്തിലെ ഒരാള്‍ വീഡിയോ കോളില്‍ എത്തുന്നു. പലകഥകള്‍ പറഞ്ഞും ഭീഷണിപ്പെടുത്തിയും അതിസമര്‍ത്ഥമായാണ് ഇവരെ തട്ടിപ്പ് സംഘം കബളിപ്പിച്ചത്