ഹോട്ടല്‍ നമ്പര്‍ 18 പോക്സോ കേസ് സൈജു തങ്കച്ചനെ പതിനാറാം തിയതി വരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

റോയ് വയലാട്ടിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന അഭിഭാഷകയുടെ വാദത്തെ തുടര്‍ന്ന് ആശുപത്രിയിൽ വെച്ചാണ് പൊലീസ് റിമാൻഡ് ചെയ്തത്.

0

കൊച്ചി| ഹോട്ടല്‍ നമ്പര്‍ 18 പോക്സോ കേസിലെ രണ്ടാം പ്രതിയായ സൈജു തങ്കച്ചനെ പതിനാറാം തിയതി വരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. സൈജു തങ്കച്ചന്‍ ഇന്ന് രാവിലെയാണ് കൊച്ചി മെട്രോ പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. യുവതിയേയും മകളെയും കോഴിക്കോട് നിന്ന് കൊച്ചിയിൽ എത്തിച്ച വാഹനം കണ്ടെത്തണമെന്നും പ്രതികള്‍ക്കെതിരെ സമാനമായ മറ്റ് കേസുകളുണ്ടോയെന്ന് പരിശോധിക്കണമെന്നും പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.

കേസിലെ ഒന്നാം പ്രതിയായ റോയ് വയലാറ്റ് കഴിഞ്ഞ ദിവസം പൊലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു. മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് റോയ് വയലാറ്റ് കീഴടങ്ങിയത്. തുടര്‍ന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു.

റോയ് വയലാറ്റിനെയും സൈജുതങ്കച്ചനെയും ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കൊച്ചി കമ്മിഷണര്‍ ഓഫിസില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുവന്നത്. വഴി മധ്യേ വൈദ്യപരിശോധനയ്ക്കിടെ റോയുടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നു ജനറലാശുപത്രിയില്‍ നീരിക്ഷണത്തിലാണ് റോയ്. സൈജു തങ്കച്ചനെ കോടതിയില്‍ ഹാജരാക്കി, പതിനാറാം തിയതിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പരാതിക്കാരിയെയും മറ്റ് പെണ്‍കുട്ടികളേയും കൊച്ചിയിലെത്തിച്ച വാഹനം കണ്ടെത്തണമെന്നും, പ്രതികള്‍ക്കെതിരെ മറ്റ് കേസുകളുണ്ടോ എന്ന് പരിശോധിക്കണെന്നും പൊലീസീന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പോക്സോ കേസുകള്‍ പരിഗണിക്കുന്ന സെഷന്‍സ് ജഡ്ജി നേരിട്ടെത്തിയാണ് റോയ് വയലാറ്റിനെ ആശുപത്രിയില്‍ തന്നെ റിമാ‍ന്‍ഡ് ചെയ്തത്. രാവിലെ പത്ത് മണിയോടെ കളമശേരി മെട്രോ പൊലീസ് സ്റ്റേഷനിലെത്തിയാണ് സൈജു തങ്കച്ചന്‍ കീഴടങ്ങിയത്…സൈജുവിനെ അന്വേഷണസംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിച്ച് തെളിവെടുത്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ മുന്‍കൂര്‍ ജാമ്യംലഭിച്ച മൂന്നാം പ്രതി അഞ്ജലി റിമാദേവിന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നോട്ടിസ് നല്‍കി. ബുധനാഴ്ച ഹാജരാവാനാണ് നിര്‍ദേശം

You might also like

-