രാജ്യത്തെ 30 മുനിസിപ്പാലിറ്റിമേഖലകളിൽ കടുത്ത നിയന്ത്രങ്ങൾ സംസ്ഥാനത്ത് പുതുതായി ആറു ഹോട്‌സ്‌പോട്ടുകള്‍,
സംസ്ഥാനത്ത് പുതുതായി ആറു ഹോട്‌സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. കാസര്‍കോഡ് ജില്ലയിലെ നീലേശ്വരം, കാസര്‍കോഡ് മുനിസിപ്പാലിറ്റികള്‍, കള്ളാര്‍. ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, കരുണാപുരം, വയനാട് ജില്ലയിലെ തവിഞ്ഞാല്‍ എന്നിവയാണ് പുതിയ ഹോട്‌സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 22 ആയി.
ഗ്രേറ്റർ മുംബൈ, ഗ്രേറ്റർ ചെന്നൈ, അഹമ്മദാബാദ്, താനെ, ഡൽഹി, ഇൻഡോർ, പൂനെ, കൊൽക്കത്ത, ജയ്പൂർ, നാസിക്, ജോധ്പൂർ, ആഗ്ര, തിരുവള്ളൂർ, ഔറംഗാബാദ്, കുഡ്ഡലൂർ, ഗ്രേറ്റർ ഹൈദരാബാദ്, സൂററ്റ്, ചെങ്കൽപേട്ട്, അരിയലൂർ, ഹൗറ, കുർനൂൾ, ഭോപ്പാൽ, അമൃത്സർ, വില്ലുപുരം, വഡോദര, ഉദയ്പൂർ, പൽഘർ, ബെർഹാംപൂർ, സോലാപൂർ, മീററ്റ് എന്നിവയാണ് കടുത്ത നിയന്ത്രണങ്ങൾ വരാൻ പോകുന്ന മുനിസിപ്പാലിറ്റി ഏരിയകൾ.
ഡൽഹി: രാജ്യത്തെ നാലാംഘട്ട ലോക്ക് ഡൗണിൽ 12 സംസ്ഥാനങ്ങളിലെ 30 മുനിസിപ്പാലിറ്റി ഏരിയകളിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായേക്കുമെന്ന് സൂചന. രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 85,000 കടന്ന് ചൈനയെ മറികടന്നിരിക്കുകയാണ്
മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡൽഹി, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഉത്തർപ്രദേശ്, തെലങ്കാന, ആന്ധ്ര പ്രദേശ്, പഞ്ചാബ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ 30 മുനിസിപ്പാലിറ്റി ഏരിയകളിലാണ് നിയന്ത്രണങ്ങൾ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കുന്നതിന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ഈ സംസ്ഥാനങ്ങളിലെ മെഡിക്കൽ ഓഫീസർമാരുമായി ചർച്ച നടത്തും.ഗ്രേറ്റർ മുംബൈ, ഗ്രേറ്റർ ചെന്നൈ, അഹമ്മദാബാദ്, താനെ, ഡൽഹി, ഇൻഡോർ, പൂനെ, കൊൽക്കത്ത, ജയ്പൂർ, നാസിക്, ജോധ്പൂർ, ആഗ്ര, തിരുവള്ളൂർ, ഔറംഗാബാദ്, കുഡ്ഡലൂർ, ഗ്രേറ്റർ ഹൈദരാബാദ്, സൂററ്റ്, ചെങ്കൽപേട്ട്, അരിയലൂർ, ഹൗറ, കുർനൂൾ, ഭോപ്പാൽ, അമൃത്സർ, വില്ലുപുരം, വഡോദര, ഉദയ്പൂർ, പൽഘർ, ബെർഹാംപൂർ, സോലാപൂർ, മീററ്റ് എന്നിവയാണ് കടുത്ത നിയന്ത്രണങ്ങൾ വരാൻ പോകുന്ന മുനിസിപ്പാലിറ്റി ഏരിയകൾ.
അതേസമയം സംസ്ഥാനത്ത് പുതുതായി ആറു ഹോട്‌സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. കാസര്‍കോഡ് ജില്ലയിലെ നീലേശ്വരം, കാസര്‍കോഡ് മുനിസിപ്പാലിറ്റികള്‍, കള്ളാര്‍. ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, കരുണാപുരം, വയനാട് ജില്ലയിലെ തവിഞ്ഞാല്‍ എന്നിവയാണ് പുതിയ ഹോട്‌സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 22 ആയി.
ശനിയാഴ്ച സംസ്ഥാനത്ത് 11 പേര്‍രിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ ഏഴു പേര്‍ വിദേശത്തുനിന്നെത്തിയവരും നാലു പേര്‍ ഇതര സംസ്ഥാനത്തു നിന്നും വന്നവരാണ്. തൃശൂരില്‍ നാല്, കോഴിക്കോട്ട് മൂന്ന്, പാലക്കാട്ടും മലപ്പുറത്തും രണ്ടുവീതം. ഇതില്‍ ഏഴുപേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുളള രണ്ടുപേര്‍ക്ക് വീതം രോഗം ബാധിച്ചു.കണ്ണൂരിലും വയനാട്ടിലും രണ്ടുപേര്‍ വീതം രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവുടെ എണ്ണം 497 ആയി. 87 പേരാണ് നിലവില്‍ ചികില്‍സയില്‍ ഉള്ളവര്‍. നിരീക്ഷണത്തിലുളളവരുടെ എണ്ണം അന്‍പതിനായിരം കടന്നു. ഇതുവരെ 43,669 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതില്‍ 587 പേരാണ് പോസിറ്റിവ് ആയത്.