കോവിഡ് 19 സംസ്ഥാനത്ത് ഏഴ് ഹോട്ട് സ്പോട്ടുകൾ കൂടി.
തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല മുനിസിപ്പാലിറ്റി വീണ്ടും ഹോട്സ്പോട്ടായി. കോട്ടയം മുനിസിപ്പാലിറ്റി, കോട്ടയം ജില്ലയിലെ വിജയപുരം, പനച്ചിക്കാട്, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, നെടുങ്കണ്ടം, ഏലപ്പാറ പഞ്ചായത്തുകളും ഹോട്സ്പോട്ട് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏഴ് ഹോട്ട് സ്പോട്ടുകൾ കൂടി. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല മുനിസിപ്പാലിറ്റി വീണ്ടും ഹോട്സ്പോട്ടായി. കോട്ടയം മുനിസിപ്പാലിറ്റി, കോട്ടയം ജില്ലയിലെ വിജയപുരം, പനച്ചിക്കാട്, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, നെടുങ്കണ്ടം, ഏലപ്പാറ പഞ്ചായത്തുകളും ഹോട്സ്പോട്ട് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.രോഗികളോ സമ്പര്‍ക്കമുള്ളവരോ ഇല്ലാത്തതിന്റെ പേരില്‍ മേയ് മൂന്നുവരെ ഏതെങ്കിലും ജില്ലകളില്‍ അധികം ഇളവുകള്‍ നല്‍കാന്‍ പച്ചമേഖല(ഗ്രീന്‍ സോണ്‍) ആക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ ചുവപ്പുമേഖലയില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അയൽ സംസ്ഥാനങ്ങളിൽ നിന്നും ലോക്ക് ഡൗൺ ലംഘിച്ച് കേരളത്തിൽ എത്തുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. കര്‍ണാടകത്തിലെ കുടകില്‍ നിന്ന് കാട്ടിലൂടെയുള്ള അതിര്‍ത്തി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം കണ്ണൂരിലെത്തിയത് 57 പേരാണ്. ഇവരെ ഇരിട്ടിയിലെ രണ്ട് കൊറോണ കെയർ സെന്ററുകളിലായി പാർപ്പിച്ചിരിക്കുകയാണ്.മുന്നാറിൽ അതിർത്തികാട്ട്ന എത്തിയ 50 പേരെ നിരീക്ഷകേന്ദ്രത്തിൽ പാർപ്പിച്ചു .
അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ചരക്ക് വാഹനങ്ങൾ സത്യവാങ്മൂലം കരുതണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്രൈവര്‍മാരും സഹായികളും അവരുടെ പേരുള്‍പ്പെടുന്ന സത്യവാങ്മൂലവും തിരിച്ചറിയല്‍ രേഖകളും കയ്യില്‍ കരുതാന്‍ വാഹന ഉടമകളോട് നിര്‍ദ്ദേശിക്കണമെന്നാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഉന്നതതല ചർച്ചയിലുണ്ടായ തീരുമാനത്തെ തുടർന്ന് തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും സംസ്ഥാന പോലീസ് മേധാവിമാര്‍ക്കും അയച്ച കത്തിലാണ് ഡി.ജി.പി ഇക്കാര്യം ആവശ്യപ്പെട്ടത്