ഹോസാന .. ഹോശന്ന … ദാവീദിന്റെ പുത്രന്ഹോശന്ന … ഇന്ന് ഓശാന ഞായര്‍
യേശു ക്രിസ്തുവിന്റെ രാജകിയ പ്രവേശനത്തിന്റെ ഓർമ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രിസ്തവർ ഇന്ന് ഹോശന്ന തിരുനാൾ ആഘോഷിക്കുന്നു
യേശു ക്രിസ്തുന്റെ കുരിശ് മരണത്തിന് തൊട്ടുമുന്‍പായി ജറുസലേമില്‍ പ്രവേശിച്ചതിന്റെ ഓര്‍മ്മ പുതുക്കിയാണ് ലോകമെങ്ങുമുള്ള ക്രിസ്തവർ ഓശാന പെരുന്നാള്‍ ആചരിക്കുന്നത്. തെരുവിലൂടെ കഴുതപുറത്ത് ജറുസലേമിലേക്ക് കടന്ന് വന്ന യേശുക്രിസ്തുവിനെ രാജാവായി കണ്ടു ജെറുസലേം നിവാസികൾ ഒലിവിലകള്‍ വീശി വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കല്‍. വിശുദ്ധ വാരത്തിന്റെ തുടക്കം കുറിക്കല്‍ കൂടിയായതുകൊണ്ട് ഈസ്റ്ററിന്റെ തൊട്ടുമുന്‍പുള്ള ഞായറാഴ്ചയാണ് ഓശാന ദിനമായി ആഘോഷിക്കുന്നത്. പള്ളികളില്‍ വെഞ്ചരിച്ച കുരുത്തോലയുമേന്തി വിശ്വാസികള്‍ പ്രദക്ഷിണം നടത്തും. പ്രത്യേക പ്രാര്‍ത്ഥനകളും പള്ളികളില്‍ നടക്കും.
ഓശാനയ്ക്ക് പിന്നാലെ അന്ത്യത്താഴത്തിന്റെ ഓര്‍മ്മ പുതുക്കുന്ന പെസഹ വ്യാഴവും കുരിശുമരണത്തിന്റെ ദുഖവെള്ളിയും കടന്ന് ഉയര്‍പ്പിന്റെ ഈസ്റ്ററിലേക്ക് ക്രൈസ്തവ വിശ്വാസികള്‍ എത്തുന്നത്. ഇതോടെയാണ് വിശ്വാസ വാരത്തിന് സമാപനം ആകുക.