ജനാധിപത്യ അനുകൂല പ്രതിഷേധം ശക്തം; ഹോങ്‍കോങ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു

സ്വാതന്ത്ര്യവാദികളുടെ ഉപരോധം പ്രവർത്തനങ്ങളെ ബാധിച്ചതിനാലാണ് വിമാനത്താവളം അടച്ചിടുന്നതെന്ന് അധികൃതർ പറഞ്ഞു.

0

ഹോങ്‍കോങ്: ജനാധിപത്യ അനുകൂലികളുടെ പ്രതിഷേധം ശക്തമായതോടെ ഹോങ്‍കോങ് അന്താരാഷ്ട്ര വിമാനത്താവളം പൂർണമായും അടച്ചു. വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ ചെക്ക്- ഇന്നുകളും നിർത്തി. എല്ലാ വിമാനസർവീസുകളും റദ്ദാക്കി. സ്വാതന്ത്ര്യവാദികളുടെ ഉപരോധം പ്രവർത്തനങ്ങളെ ബാധിച്ചതിനാലാണ് വിമാനത്താവളം അടച്ചിടുന്നതെന്ന് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ചയാണ് പ്രതിഷേധക്കാർ വിമാനത്താവളം ഉപരോധിക്കാൻ തുടങ്ങിയത്.

160 ലേറെ സർവ്വീസുകളാണ് വിമാനത്താവള അധികൃതർ റദ്ദാക്കിയത്. ഹോങ്‍കോങ്ങിലേക്ക് വരരുതെന്ന് യാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഴ്ചകളായി ഇവിടെ പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ സംഘർഷം തുടര്‍ന്നു വരികയാണ്. വിവാദ കുറ്റവാളി കൈമാറ്റ ബില്‍ പിന്‍വലിക്കണമെന്നും ഭരണാധികാരി കാരി ലാം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ ഹോങ്കോങില്‍ പ്രക്ഷോപം നടത്തുന്നത്. ചൈനയുടെ പിന്‍ബലത്തോടെയാണ് കാരി ലാം ഇപ്പോൾ ഭരണം നിലനിര്‍ത്തുന്നത്.

സർക്കാർ കുറ്റവാളി കൈമാറ്റ ബില്‍ റദ്ദാക്കിയെങ്കിലും ചൈനയിൽ നിന്ന് ആവശ്യമായ സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ടാണ് ജനാധിപത്യവാദികളുടെ ആവശ്യം. അതേസമയം, ചൈനക്ക് ഹോങ്കോങിന് മേല്‍ കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലാണ് ഇതെന്നാണ് ജനങ്ങളുടെ വാദം. ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഉപയോഗിക്കാനുള്ള കരിനിയമമെന്നാണ് ജനാധിപത്യവാദികള്‍ ബില്ലിനെ വിശേഷിപ്പിക്കുന്നത്.

You might also like

-