സ്വവർഗ പ്രണയം :സഹോദരി 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക്മെയിൽ ചെയ്തുവെന്ന് അത്‌ലറ്റ് ദ്യുതി

“ഒരിക്കല്‍ എന്നെ എന്റെ സഹോദരി മര്‍ദ്ദിച്ചു. ഞാനത് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇങ്ങനെ ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെട്ടിരുന്നത് കൊണ്ടാണ് എനിക്ക് ഈ പ്രണയത്തെ പറ്റി വെളിപ്പെടുത്തേണ്ടി വന്നത്. കുടുംബം ചെലുത്തുന്ന സമ്മര്‍ദ്ദത്തില്‍ ഞാന്‍ വീഴില്ല. പ്രായപൂര്‍ത്തിയായ വ്യക്തിയാണ് ഞാന്‍. ഞാന്‍ എന്താണോ ചെയ്തത് അതില്‍ എനിക്ക് നാണക്കേടില്ല. സ്വവര്‍ഗാനുരാഗിയാണ് എന്ന് പറയാന്‍ എനിക്ക് അഭിമാനമേയുള്ളു.”

0

സ്വവര്‍ഗാനുരാഗിയാണെന്ന വെളിപ്പെടുത്തലിന്റെ പേരില്‍ വിമര്‍ശനം ഉന്നയിച്ച കുടുംബാംഗങ്ങള്‍ക്കെതിരെ ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതി ചന്ദ്. പ്രണയം പുറത്തു പറയാതിരിക്കാൻ സഹോദരി 25 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് ദ്യുതി പറഞ്ഞു. സഹോദരിയുടെ ബ്ലാക്ക്മെയിൽ സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് താൻ പ്രണയ ബന്ധം പുറത്തുവിട്ടതെന്നും ദ്യുതി വെളിപ്പെടുത്തി.

“ഒരിക്കല്‍ എന്നെ എന്റെ സഹോദരി മര്‍ദ്ദിച്ചു. ഞാനത് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇങ്ങനെ ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെട്ടിരുന്നത് കൊണ്ടാണ് എനിക്ക് ഈ പ്രണയത്തെ പറ്റി വെളിപ്പെടുത്തേണ്ടി വന്നത്. കുടുംബം ചെലുത്തുന്ന സമ്മര്‍ദ്ദത്തില്‍ ഞാന്‍ വീഴില്ല. പ്രായപൂര്‍ത്തിയായ വ്യക്തിയാണ് ഞാന്‍. ഞാന്‍ എന്താണോ ചെയ്തത് അതില്‍ എനിക്ക് നാണക്കേടില്ല. സ്വവര്‍ഗാനുരാഗിയാണ് എന്ന് പറയാന്‍ എനിക്ക് അഭിമാനമേയുള്ളു.”- ദ്യുതി പറഞ്ഞു.

ഞങ്ങള്‍ക്ക് പുത്തനുണര്‍വ് നല്‍കുന്നതാണ് സുപ്രീംകോടതി വിധി. ആരെ പ്രണയിക്കുന്നു എന്നതിന്റെ പേരില്‍ ഞങ്ങള്‍ വിലയിരുത്തപ്പെടരുത് എന്ന ഞങ്ങളുടെ ആവശ്യമാണ് ആ ഉത്തരവിലൂടെ നിലവില്‍ വന്നതെന്നും ദ്യുതി പറയുന്നു. വ്യക്തിപരമായ തെരഞ്ഞെടുപ്പാണ് അത്. ലോകം ഞങ്ങളുടെ ബന്ധത്തെ കുറിച്ച് അറിയേണ്ട സമയം ഇതാണെന്ന് ഞങ്ങള്‍ക്ക് തോന്നി. എന്നാല്‍ അവള്‍ക്ക് പുറം ലോകത്തേക്ക് എത്തുന്നതില്‍ താത്പര്യം ഇല്ല. അവളുടെ ആ നിലപാടിനെ ഞാന്‍ ബഹുമാനിക്കുന്നു. ഭുവനേശ്വറില്‍ പഠിക്കുന്ന പത്തൊന്‍പതുകാരിയാണ് തന്റെ പങ്കാളിയെന്നും, അഞ്ച് വര്‍ഷമായി തങ്ങള്‍ അടുപ്പത്തിലാണെന്നും ദ്യുതി വ്യക്തമാക്കി.

ഞാന്‍ ഒരു കായിക താരമാണ്. ഒരുപാട് പേര്‍ എന്റെ നേര്‍ക്ക് നോക്കുന്നുണ്ട്. അവര്‍ക്കെല്ലാം ഞാൻ മാതൃകയാവേണ്ടതുണ്ട്. ഇന്ത്യയെ പോലൊരു രാജ്യത്ത് സെക്ഷ്വല്‍ ഓറിയെന്റേഷനെ കുറിച്ച് വെളിപ്പെടുത്താന്‍ തയ്യാറാവാത്ത ആളുകള്‍ക്കിടയില്‍ ഇതിലൂടെ എനിക്ക് മാതൃക കാട്ടാനാവുമെന്നും ദ്യുതി പറയുന്നു.

You might also like

-