ബംഗാളിൽ ആഭ്യന്തര സെക്രട്ടറിയെ മാറ്റി .

തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി .

0

കൊൽക്കത്ത : ബംഗാളിൽ ആഭ്യന്തര സെക്രട്ടറിയെ മാറ്റി . തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി .ചീഫ് സെക്രട്ടറിയ്ക്കാണ് പകരം ചുമതല . പൊലീസ് അസി.ഡയറക്ടർ ജനറലിനേയും മാറ്റിയിട്ടുണ്ട്.

അതേ സമയം കഴിഞ്ഞ ദിവസം ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ റാലിയ്ക്ക് നേരെ നടന്ന അക്രമങ്ങളെ സംബന്ധിച്ച് ഗവർണർ കേന്ദ്ര സർക്കാരിനു റിപ്പോർട്ട് നൽകി .

ബംഗാളിൽ മെയ് 19 ന് തെരഞ്ഞടുപ്പ് നടക്കുന്ന ഒമ്പത് മണ്ഡലങ്ങളിലെ പരസ്യ പ്രചാരണവും തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ദിവസം വെട്ടിക്കുറച്ചിരുന്നു . കഴിഞ്ഞ ദിവസത്തെ സംഘർഷങ്ങൾ കണക്കിലെടുത്താണ് നടപടി .

You might also like

-