നാണംകെട്ടത്തോൽവി … വനിതാ ഹോ​ക്കിസ്പെ​യി​നെതിരെ ഇന്ത്യയ്ക്ക് തോൽവി

ആ​തി​ഥേ​യ​ർ ഇ​ന്ത്യ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നു ത​ക​ർ​ത്തു

0

മാഡ്രി​ഡ്: ഇ​ന്ത്യ​ൻ വ​നി​താ ഹോ​ക്കി ടീ​മി​ന് സ്പെ​യി​ൻ പ​ര്യ​ട​ന​ത്തി​ൽ തോ​ൽ​വി​യോ​ടെ തു​ട​ക്കം. ആ​തി​ഥേ​യ​ർ ഇ​ന്ത്യ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നു ത​ക​ർ​ത്തു. ഇ​ര​ട്ട ഗോ​ളു​മാ​യി ലോ​ല റി​യേ​റ (48, 52 മി​നി​റ്റു​ക​ൾ), ബെ​ർ​ട ബൊ​ണാ​സ്ട്രെ (ആ​റാം മി​നി​റ്റ്) എ​ന്നി​വ​രാ​ണ് സ്പെ​യി​നു ജ​യ​മൊ​രു​ക്കി​യ​ത്.

സ്പെ​യി​നെ​തി​രെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യാ​ണ് ഇ​ന്ത്യ ക​ളി​ക്കു​ന്ന​ത്. ലോ​ക റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ പ​ത്താം സ്ഥാ​ന​ത്തും സ്പെ​യി​ൻ പ​തി​നൊ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.

You might also like

-