“ഹിന്ദുത്വത്തിനും ദേശീയതയ്ക്കും ഊന്നല്‍ “ബി ജെ പി പ്രകടനപത്രിക ഇന്ന് പുറത്തിറങ്ങും

രാമക്ഷേത്ര നിര്‍മാണം പ്രകടന പത്രികയില്‍ ഇത്തവണയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ‌സൂചന. സുപ്രീംകോടതി വിധിക്കുശേഷം അയോധ്യയില്‍ ജനഹിതം നടപ്പാക്കുമെന്ന പാര്‍ട്ടിയുടെ നിലപാട് പ്രകടനപത്രികയിൽ ഉണ്ടെന്നാണ് ബിജെപി വൃത്തങ്ങളിൽ നിന്ന് കിട്ടുന്ന സൂചന

0

ഡൽഹി : 2019ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ഹിന്ദുത്വത്തിനും ദേശീയതയ്ക്കും ഊന്നല്‍ നല്‍കുന്നതായിരിക്കും പ്രകടന പത്രിക.ദേശ സുരക്ഷക്കും സ്ത്രീശാക്തീകരണത്തിനും പരിഗണന നല്‍കുന്നതാകും ബി.ജെ.പിയുടെ പ്രകടന പത്രിക. രാമക്ഷേത്ര നിര്‍മാണം പ്രകടന പത്രികയില്‍ ഇത്തവണയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ‌സൂചന. സുപ്രീംകോടതി വിധിക്കുശേഷം അയോധ്യയില്‍ ജനഹിതം നടപ്പാക്കുമെന്ന പാര്‍ട്ടിയുടെ നിലപാട് പ്രകടനപത്രികയിൽ ഉണ്ടെന്നാണ് ബിജെപി വൃത്തങ്ങളിൽ നിന്ന് കിട്ടുന്ന സൂചന. അയോധ്യ, കാശി, മധുര പ്രത്യേക കോറിഡോര്‍, ഗംഗയ്ക്ക് പുറമെ മറ്റു നദികളിലേക്കും ശുദ്ധീകരണ പദ്ധതി എന്നിവയാണ് ഹിന്ദു വോട്ട് ലക്ഷ്യമിട്ടുള്ള മറ്റു വാഗ്ദാനങ്ങള്‍.ദേശ സുരക്ഷയും സ്ത്രീ ശാക്തീകരണവുമാണ് പാര്‍ട്ടിയുടെ പ്രധാന അജണ്ടയെന്ന് ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ‍്‍ലി നേരത്തെ പറഞ്ഞിരുന്നു. സ്വാഭാവികമായും ഇവയ്ക്ക് പ്രാധാന്യം നല്‍കുന്നതാകും ഇന്ന് പുറത്തിറക്കുന്ന ബി.ജെ.പി പ്രകടന പത്രിക. മിനിമം മാസവരുമാനം ഉറപ്പാക്കുന്ന കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയെ മറികടക്കുന്ന ജനകീയ പദ്ധതികളുടെ പ്രഖ്യാപനവും പ്രകടന പത്രികയില്‍ ഇടംപിടിച്ചേക്കും. ഇതിന് പുറമെ രാമക്ഷേത്ര നിര്‍മാണം വീണ്ടും പ്രകടനപത്രികയില്‍ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

കാലങ്ങളായുള്ള വാഗ്ദാനമായിട്ടും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇതുമായി ബന്ധപ്പെട്ട ഒന്നും ചെയ്യാത്തതിനാല്‍ പ്രകടന പത്രികയിലിത് ഉൾപ്പെടുത്തേണ്ടെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. എന്നാല്‍ സംഘ്പരിവാര്‍ സംഘടനകളുടെ സമ്മര്‍ദ്ദത്തെ തൃപ്തിപ്പെടുത്താന്‍ ഇത് ഉൾപ്പെടുത്തിയെന്നാണ് ലഭിക്കുന്ന സൂചന. ഇതിന് പുറമെ കാശി വിശ്വനാഥക്ഷേത്രത്തിനായുള്ള കോറിഡോര്‍ പദ്ധതി നടപ്പാക്കും, കശ്മീരിന്റെ പ്രത്യേകാവകാശം ഉറപ്പുവരുത്തുന്ന ഭരണഘടന അനുച്ഛേദം 370 എടുത്തുകളയും എന്നീ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ടെന്നാണ് വിവരം. ഇന്ന് പതിനൊന്ന് മണിക്കാണ് പ്രകടന പത്രികയുടെ പ്രകാശനം.

ഗംഗയ്ക്ക് ഒപ്പം മറ്റ് നദികളും ശുചീകരിക്കാനുള്ള പദ്ധതിയും പ്രകടനപത്രികയിലുണ്ട്. തീവ്രവാദം അടിച്ചമർത്തുമെന്നും പ്രകടനപത്രികയിൽ ഉറപ്പ് പറയുന്നുണ്ട്. തൊഴിലില്ലായ്മ രൂക്ഷമായെന്ന പ്രതിപക്ഷ വിമര്‍ശനത്തിനിടെ തൊഴിലിന് പ്രത്യേക മന്ത്രാലയമെന്ന വാഗ്ദാനം പ്രകടന പത്രികയില്‍ ബിജെപി മുന്നോട്ട് വയ്ക്കും. കൃഷിക്കാരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കാനുള്ള പദ്ധതികളും പ്രകടന പത്രികയിലുണ്ടാവും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നല്‍കിയ 550 വാഗ്ദാനങ്ങളില്‍ 520ഉം നടപ്പാക്കിയെന്നാണ് ബിജെപി അവകാശവാദം.

ദരിദ്രർക്ക് പ്രതിവർഷം 72,000 രൂപ വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയാണ് കോൺഗ്രസിന്‍റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. രാജ്യദ്രോഹം ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകൾ സംബന്ധിച്ച് നിരവവധി നിയമപരിഷ്കാര വാഗ്ദാനങ്ങളും കോൺഗ്രസ് പ്രകടനപത്രികയിൽ ഉണ്ട്.

You might also like

-