ഹിമാചലിൽ ഹോട്ടൽ തകർന്നു രണ്ട് മരണം; സൈനികരടക്കം നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
ഒരു കരസേനാ ഉദ്യോഗസ്ഥൻ അടക്കം രണ്ടു പേർ മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പതിനെട്ടു സൈനികരെയും അഞ്ച് നാട്ടുകാരെയും രക്ഷപ്പെടുത്തി.
ഹിമാചൽ പ്രദേശിലെ സോളനിൽ കുമാർഹട്ടിയിൽ കെട്ടിടം തകർന്നുവീണ് ഒരു കരസേനാ ഉദ്യോഗസ്ഥൻ അടക്കം രണ്ടു പേർ മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പതിനെട്ടു സൈനികരെയും അഞ്ച് നാട്ടുകാരെയും രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൈനികരടക്കം പതിനാല് പേർ തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങികിടക്കുന്നതായാണ് വിവരം.സോളനിൽ ദേശീയ പാതയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന ഭക്ഷണശാലയുടെ കെട്ടിടമാണ് വൈകീട്ട് 4 മണിയോടെ തകർന്നുവീണത്. ഭക്ഷണം കഴിക്കാനായി എത്തിയതായിരുന്നു സൈനിക ഉദ്യോഗസ്ഥരും കുടുംബവും. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്