ഹിമാചൽ പ്രദേശിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു

കുളു ജില്ലയിലെ ബൻ ജാർ മേഖലയിലാണ് അപകടം നടന്നത്. ബൻ ജാറിൽ നിന്ന് ഗദഗുഷാനിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

0

കുളു :ഹിമാചൽ പ്രദേശിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേർമരിച്ചു. 35 പേർക്ക് പരിക്കേറ്റു. കുളു ജില്ലയിലെ ബൻ ജാർ മേഖലയിലാണ് അപകടം നടന്നത്. ബൻ ജാറിൽ നിന്ന് ഗദഗുഷാനിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പന്ത്രണ്ട് സ്ത്രീകളും പത്ത് കുട്ടികളും പത്തോളം പുരുഷന്മാരും രക്ഷപ്പെട്ടവരിൽ ഉൾപ്പെടുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ് 50 യാത്രക്കാരുമായി പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്.കുളുവിലെ ബഞ്ജാറിൽ HP 66- 7065 രജിസ്ട്രേഷൻ നമ്പറുള്ള സ്വകാര്യ ബസ് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് കുളു എസ് പി ശാലിനി അഗ്നിഹോത്രി പറഞ്ഞു. ഇതിനോടകം 15 മൃതശരീരങ്ങൾ കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു

You might also like

-