രാജസ്ഥാനിൽ കോടതിനടപടികൾ വീഡിയോ കോൺഫ്രൻസ് വഴി പ്രതികളെ കോടതികളിൽ എത്തിക്കേണ്ടതില്ല
ജില്ലാ കോടതികള്‍ക്കും മുന്‍സിഫ് കോടതികൾ അടക്കം സംസ്ഥാനത്തെ മുഴുവൻ കോടതികൾക്കും ഉത്തരവ് ബാധകമാണ്
ജോധ്പൂര്‍: രാജസ്ഥാനിലെ കോടതികളില്‍ കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ നടപടി ക്രമങ്ങള്‍ പരിഷ്‌ക്കരിച്ച് ഉത്തരവായി. കോടതിയിലെ പ്രതികളും വാദികളും എത്തിയുള്ള തിരക്ക് പരമാവധി ഒഴിവാക്കാനാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. പ്രതികളെ റിമാന്റ് ചെയ്യുന്ന കാര്യത്തിലെ നടപടിക്രങ്ങളെല്ലാം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയാല്‍ മതിയെന്നാണ് പുതിയ നിര്‍ദ്ദേശം. ജില്ലാ കോടതികള്‍ക്കും മുന്‍സിഫ് കോടതികൾ അടക്കം സംസ്ഥാനത്തെ മുഴുവൻ കോടതികൾക്കും ഉത്തരവ് ബാധകമാണ്
രാജസ്ഥാനിലെ പ്രധാന കോടതികളിലെയെല്ലാം തിരക്കുകള്‍ എത്രയും പെട്ടന്ന് കുറയ്ക്കാന്‍ പാകത്തിനുള്ള നടപടികളെടുക്കാന്‍ കോടതി ഭരണനിര്‍വ്വഹണ വിഭാഗത്തിന് പ്രത്യേക നിര്‍ദ്ദേശം പോയിരിക്കുകയാണ്. കോടതിയില്‍ അതീവ പ്രാധാന്യത്തോടെ എത്തേണ്ട കേസ്സുകളും അതിലെ പ്രതികളും മാത്രം എത്തുന്ന തരത്തില്‍ സംവിധാനങ്ങള്‍ ഒരുക്ക ണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. സ്റ്റേഷനുകളിലെ ലോക്കപ്പുകളില്‍ ആളുകളെ അധികമായി ഇടരുതെന്നും നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
രാജ്യത്ത് കോവിഡ്-19 ബാധ വ്യാപകമാകുന്നതിനാല്‍ കോടതി നടപടികള്‍ ഏതു തരത്തില്‍ ക്രമീകരിക്കണമെന്നതില്‍ ഉന്നതതല യോഗം നാളെ നടക്കുമെന്നാണ് സൂപ്രീം കോടതി വൃത്തങ്ങളറിയിക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ സുപ്രിം കോടതി ജഡ്ജിമാര്‍ അഡ്വക്കേറ്റ് ജനറല്‍മാര്‍, സോളിസിറ്റര്‍ ജനറല്‍മാര്‍ എന്നിവരടക്കമുള്ളവരാണ് യോഗം ചേരുന്നത്.