ഭൂപതിവ് ചട്ടത്തിലെ ഭേദഗതി സംസ്ഥാന സർക്കാരിന് തിരിച്ചടി എട്ടു വില്‌ളേജ്ജുകളിലെ നിരോധനം മുപ്പതു ദിവസത്തിനകം സംസ്ഥാനം മുഴുവൻ നടപ്പാക്കണം ഹൈകോടതി

പുതിയ ഉത്തരവ് പ്രകാരം മൂന്നാർ ടൂറിസം സോണിൽപെട്ട എട്ടു വില്ലേജ്‌ജുകളിൽ 1600 സ്കയർ ഫീറ്റിന് മുകളിൽ ഉള്ള കെട്ടിടങ്ങൾ ഏറ്റെടുക്കാനും ഇത്തരം ഭൂമിയിലെ നിര്മ്മാണങ്ങൾക്ക് പ്രത്യേക നിയന്ത്രണം ഏർപെടുത്തുകയുമുണ്ടായി

0

കൊച്ചി : 1964 ലെ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി സംസ്ഥാനസർക്കാർ ഇറക്കിയ ഉത്തരവ് ചോദ്യം ചെയ്തു ഇടുക്കി ജില്ലയിലെ മുന്ന് പേർ സമർപ്പിച്ച ഹർജിയിലാണ് ഇടുക്കി ജില്ലയിലെ മൂന്നാർ ടൂറിസം മേഖലയിലെ എട്ടു വില്ലേജ്‌ജുകളിൽ ഏർപ്പെടുത്തിയ നിർമ്മാണ നിരോധനം സംസ്ഥാനം മുഴുവൻ നടപ്പാക്കാൻ ഹൈകോടതി നിർദേശിച്ചത് ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്
1964 ഭൂപതിവ് ചട്ടങ്ങൾ പ്രകാരം നൽകിയ പട്ടയങ്ങളിൽ വീട് കൾ നിർമ്മിക്കുന്നതിനും കൃഷിക്ക് വേണ്ടി മാത്രമാണ് ഭൂമി വിനിയോഗം സാധ്യമായിരുന്നത് .

അടുത്തിടെ 1964 ഭൂ പതിവ് ചട്ടങ്ങളിൽ മാറ്റംവരുത്തി പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി പുതിയ ഉത്തരവ് പ്രകാരം മൂന്നാർ ടൂറിസം സോണിൽപെട്ട എട്ടു വില്ലേജ്‌ജുകളിൽ 1600 സ്കയർ ഫീറ്റിന് മുകളിൽ ഉള്ള കെട്ടിടങ്ങൾ ഏറ്റെടുക്കാനും ഇത്തരം ഭൂമിയിലെ നിര്മ്മാണങ്ങൾക്ക് പ്രത്യേക നിയന്ത്രണം ഏർപെടുത്തുകയുമുണ്ടായി ഇതു ചോദ്യം ചെയ്‌തു ഇടുക്കിയിലെ കാർഡമം ഗ്രോവേഴ്സ് അസോസിയേഷനും മറ്റു രണ്ടു സ്വകാര്യ വ്യക്തികളും നൽകിയ പരാതി പരിഗണിച്ച കോടതി നിയമം ഒരു പ്രത്യേക പ്രദേശത്തു മാത്രം അടിച്ചേൽപ്പിക്കുന്നത്‌ പൗരാവകാശ ലംഘനമാണെന്നു ചൂണ്ടിക്കാണിച്ചു നിയമം സംസ്ഥാനം മുഴുവൻ മുപ്പതു ദിവസത്തിനുള്ളിൽ നടപ്പാക്കാൻ റവന്യൂ അഡിഷണൽ സെകട്ടറിക്ക് നിർദേശം നൽകി,മുപ്പതു ദിവസത്തിനുള്ളിൽ ഉത്തരവ് നടപ്പാക്കി കോടതിയിൽ വിവരംധരിപ്പിക്കാനും കോടതി നിർദേശം നൽകി .
1964 ലെ ഭൂപതിവ് ചട്ടം സംസ്ഥാനം മുഴവൻ നടപ്പാക്കിയാൽ നിർമ്മാണ ചട്ടം ഇനി എല്ലാ ജില്ലകളിലും ബാധകമാകും അല്ലങ്കിൽ നിയമത്തിൽപൊളിച്ചെഴുത്തു വേണ്ടി വന്നേക്കും

You might also like

-