വയനാട് പുനരധിവാസം കേന്ദ്ര സർക്കാരിന് രൂക്ഷ വിമർശനം “കലക്ക വെള്ളത്തിൽ മീൻ പിടിക്കരുതെന്ന്” ഹൈക്കോടതി
കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ചൽ അടുത്ത വിമാനത്തിൽ ഉദ്യോഗസ്ഥരെ കോടതിയിൽ എത്തിക്കാൻ കഴിയമെന്ന് ഓർമ്മപെടുത്തിയ ഹൈക്കോടതി, തിങ്കളാഴ്ച തന്നെ കർശനമായും സത്യവാങ്മൂലം നൽകണമെന്ന് നിർദേശിച്ചു.

കൊച്ചി| വയനാട് പുനരധിവാസത്തിൽ കേന്ദ്ര വായ്പ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്തി സത്യവാങ്മൂലം സമർപ്പിക്കാത്തതിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം. കലക്ക വെള്ളത്തിൽ മീൻ പിടിക്കരുതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. കാര്യങ്ങൾ നിസ്സാരമായി എടുക്കരുത്. ഹൈക്കോടതിക്ക് മുകളിലാണോ ഡൽഹിയിലെ ഉദ്യോഗസ്ഥരെന്നും കോടതി ചോദിച്ചു. കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ചൽ
അടുത്ത വിമാനത്തിൽ ഉദ്യോഗസ്ഥരെ കോടതിയിൽ എത്തിക്കാൻ കഴിയമെന്ന് ഓർമ്മപെടുത്തിയ ഹൈക്കോടതി, തിങ്കളാഴ്ച തന്നെ കർശനമായും സത്യവാങ്മൂലം നൽകണമെന്ന് നിർദേശിച്ചു. യഥാസമയം സത്യവാങ്മൂലം തൽകാത്തതിന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകനോട് ക്ഷുഭിതരായി ഡിവിഷൻ ബെഞ്ച് താക്കിത് നൽകി . ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതിൽ അന്തിമ തീരുമാനമെടുക്കേണ്ടതും കേന്ദ്ര സർക്കാരാണെന്ന് ഹൈക്കോടതി ഓർമ്മിപ്പിച്ചു. ചില ബാങ്കുകൾ വായ്പ തിരിച്ചുപിടിക്കാൻ നടപടി തുടങ്ങിയെന്നും ഇക്കാര്യത്തിലും നിലപാടെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാണിച്ചു.
വിഷയത്തിൽ കേന്ദ്രം സമയം മാറ്റി ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. അതേസമയം, പുനരധിവാസത്തിനുള്ള കേന്ദ്ര ഫണ്ട് വിനിയോഗിക്കാനുള്ള സമയം കേന്ദ്രം നീട്ടി നല്‍കി. ഹൈക്കോടിതിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.കേന്ദ്ര ഫണ്ട് വിനിയോഗിക്കാന്‍ മാർച്ച് 31 എന്ന തീയതി അപ്രായോഗികമാണെന്ന് കഴിഞ്ഞ സിറ്റിങ്ങിൽ സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. വ്യക്തത വരുത്തി സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തിന് കോടതി നിർദ്ദേശവും നൽകിയിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ഫണ്ട് വിനിയോഗിക്കാനുള്ള സമയം, ഡിസംബർ 31 വരെ ആക്കിയിട്ടുണ്ടെന്ന് കേന്ദ്രത്തിന്‍റെ അഭിഭാഷകൻ അറിയിക്കുകയായികുന്നു. ഇതില്‍ ചില വ്യവസ്ഥതകളടക്കം ഉൾപ്പെടുത്തിയതായും അഭിഭാഷകൻ അറിയിച്ചു. എന്നാൽ രേഖാമൂലം ഇത് ഹാജരാക്കാൻ കേന്ദ്ര സർക്കാർ അഭിഭാഷകന് സാധിച്ചില്ല. ഇതാണ് കോടതി വിമർശനത്തിന് കാരണമായത്. ദുരിത ബാധിതരുടെ വായ്പ എഴുതിത്തള്ളൽ സംബന്ധിച്ച് കേന്ദ്രം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ബാങ്ക് ഓഫ് ബറോഡ വായ്പ തിരിച്ചു പിടിക്കൽ നടപടി സ്വീകരിച്ചെന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. ഇക്കാര്യത്തിലും കേന്ദ്രം മറുപടി നൽകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ദുരന്ത ബാധിത മേഖലയിലെ അവശിഷ്ടങ്ങൾ മഴക്കാലത്തിന് മുൻപ് നീക്കം ചെയ്യാനാകുമോയെന്ന് ഹൈക്കോടതി ചോദിച്ചു. അവശിഷ്ടങ്ങൾ വേർതിരിച്ച് നീക്കം ചെയ്യാൻ 18 മാസം വേണ്ടി വരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മറുപടി നൽകി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും