പ്ലസ് വണിന് അഡ്മിഷൻ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

പ്ലസ് വൺ സീറ്റുകൾ ഉയർത്തണമെന്ന് കമ്മീഷൻ റിപ്പോർട്ടുണ്ടായിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തത് വിദ്യാർഥികളുടെ ഭാവി ഇരുട്ടിലാക്കുമെന്നും വിഷയത്തിൽ അടിയന്തരമായി തീരുമാനം എടുക്കണമെന്നുമാണ് പ്രധാന ആവശ്യം

0

കൊച്ചി| എ പ്ലസ് ലഭിച്ചിട്ടും പ്ലസ് വണിന് അഡ്മിഷൻ ലഭിക്കാത്ത വിദ്യാഭ്യാസ പ്രതിസന്ധിയിൽ ഇടപെട്ട് കോടതി മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. രണ്ടാഴ്ചക്കുള്ളിൽ വിശദീകരണം നൽകാനാണ് നിർദേശം. എസ്എസ്എൽസിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിട്ടും പ്ലസ് വണിന് സീറ്റ് ലഭിച്ചില്ലെന്ന് ആരോപിച്ച് വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി മറുപടി തേടിയത്. പ്ലസ് വൺ സീറ്റുകൾ ഉയർത്തണമെന്ന് കമ്മീഷൻ റിപ്പോർട്ടുണ്ടായിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തത് വിദ്യാർഥികളുടെ ഭാവി ഇരുട്ടിലാക്കുമെന്നും വിഷയത്തിൽ അടിയന്തരമായി തീരുമാനം എടുക്കണമെന്നുമാണ് പ്രധാന ആവശ്യം. രണ്ടാഴ്ചക്ക് ശേഷം സിംഗിൾ ബെഞ്ച് ഹർജി പരിഗണിക്കും

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രശ്നം ഇത്തവണം വലിയ പ്രതിസന്ധിയാണ് വിദ്യാർത്ഥികളിലുണ്ടാക്കിയത്. പത്താംക്ലാസിൽ ഫുൾ എപ്ലസ് കിട്ടിയ കുട്ടികൾക്ക് പോലും സീറ്റ് ലഭിച്ചിട്ടില്ല. വലിയ വിമർശനം നേരിടുമ്പോഴും പരിഹരിക്കപ്പെടുമെന്നാണ് സർക്കാർ ആവർത്തിക്കുന്നത്.

You might also like

-