സ്പ്രിംഗ്ളറിന് ഇനി ഡാറ്റ അപ്‌ലോഡ് ചെയ്യരുതെന്ന് ഹൈക്കോടതി
കൃത്യമായ ഉത്തരങ്ങള്‍ സ്പ്രിംഗ്ളര്‍ നല്‍കാതെ ഡാറ്റ കൈമാറരുതെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു
സ്പ്രിംഗ്ളറിന് ഇനി ഡാറ്റ അപ്‌ലോഡ് ചെയ്യരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. കൃത്യമായ ഉത്തരങ്ങള്‍ സ്പ്രിംഗ്ളര്‍ നല്‍കാതെ ഡാറ്റ കൈമാറരുതെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.വ്യക്തി സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്നും കമ്ബനിയുടെ പ്രവര്‍ത്തനം സേവനമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.വ്യക്തികളുടെ ചികിത്സ വിവരങ്ങള്‍ അതിപ്രധാനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നല്‍കിയ ഉത്തരം അപകടകരമാണെന്നായിരുന്നു കോടതിയുടെ മറുപടി.