മൂന്നാർ ഭൂ പ്രശ്ങ്ങൾ പരിഹരിക്കാൻ സ്പെഷൽ ഓഫീസറെ നിയമിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

ജില്ലാ കലക്ടർക്ക് മറ്റനേകം ചുമതലകൾ ഉള്ളതിനാൽ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കില്ല. അതിനാൽ സ്പെഷൽ ഓഫിസറെ നിയമിക്കണം. പട്ടയ വിതരണവും നേരത്തേ വിതരണം ചെയ്ത പട്ടയങ്ങളുടെ ആധികാരികതയും കയ്യേറ്റവും സ്പെഷൽ ഓഫിസർ പരിശോധിക്കണം.

0

ഇടുക്കി| മൂന്നാറിലെ ഭൂമി പ്രശ്നത്തിൽ അടിയന്തരമായി സ്പെഷൽ ഓഫീസറെ നിയമിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. ജില്ലാ കല്കടർക്ക് തുല്യമോ അതിന് മുകളിലോ റാങ്കിലുളള ഉദ്യോഗസ്ഥനാകണം. പൊലീസും റവന്യൂ വകുപ്പും ആവശ്യമായ പിന്തുണ നൽകുന്നുവെന്ന് സർക്കാർ ഉറപ്പാക്കണം. വ്യാജ പട്ടയങ്ങൾ നൽകിയതും റവന്യൂ രേഖകളിലടക്കം കൃത്രിമം നടത്തിയതും സ്പെഷൽ ഓഫീസർ പരിശോധിക്കണമെന്നും ‍ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പുതിയ പട്ടയം നൽകുന്നതിന്‍റെ മേൽ നോട്ടച്ചുമതലയും ഈ ഉദ്യോഗസ്ഥനാകണം.
ഹിൽ ഏരിയാ അതോറിറ്റി രൂപീകരിക്കാത്തതടക്കമുള്ള കോടതിയുടെ മുൻ ഉത്തരവുകൾ നടപ്പാക്കാത്തതിൽ സർക്കാർ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. നേരത്തേ കേസ് പരിഗണിച്ചപ്പോൾ പരിഗണിച്ചപ്പോൾ മൂന്നാർ മേഖലയിൽ നടന്നിരിക്കുന്നത് 2000 കോടി രൂപയിൽ കുറയാത്ത കുംഭകോണമെന്നു ഹൈക്കോടതി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

 

വ്യാജരേഖകളുണ്ടാക്കി മൂന്നാർ മേഖലയിൽ നിരവധി തട്ടിപ്പുകൾ നടന്നതായും ചൂണ്ടിക്കാട്ടി. ജില്ലാ കലക്ടർക്ക് മറ്റനേകം ചുമതലകൾ ഉള്ളതിനാൽ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കില്ല. അതിനാൽ സ്പെഷൽ ഓഫിസറെ നിയമിക്കണം. പട്ടയ വിതരണവും നേരത്തേ വിതരണം ചെയ്ത പട്ടയങ്ങളുടെ ആധികാരികതയും കയ്യേറ്റവും സ്പെഷൽ ഓഫിസർ പരിശോധിക്കണം. റവന്യൂ, അനധികൃത നിർമാണം തടയുന്നതിനു വേണ്ടിയുള്ള മുൻ ഉത്തരവുകൾ എന്തുകൊണ്ട് സർക്കാർ നടപ്പാക്കിയില്ലെന്ന് കോടതി ആവർത്തിച്ചു. അനധികൃത നിർമാണം തടയുന്നതിനു വേണ്ടിയുള്ള മുൻ ഉത്തരവുകൾ എന്തുകൊണ്ട് സർക്കാർ നടപ്പാക്കിയില്ലെന്ന് കോടതി ആരാഞ്ഞു.പട്ടയ വിതരണവുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിൽ ഉന്നത ഉദ്യോഗസ്ഥർ പരാജയപ്പെട്ടെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെ ആരും ഒന്നും പരിശോധിക്കുന്നില്ല. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകൾ ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യുന്നുവെന്നും അമിക്കസ് ക്യൂറി അറിയിച്ചു. നേരത്തേ ‘രവീന്ദ്രൻ പട്ടയ’ങ്ങളുടെ ഉപജ്‍ഞാതാവായ ദേവികുളം മുൻ ഡപ്യൂട്ടി തഹസില്‍ദാർ എം.ഐ.രവീന്ദ്രന്‍ 534 വ്യാജ പട്ടയങ്ങൾ പട്ടയങ്ങൾ നൽകിയെന്നു സർക്കാർ കണ്ടെത്തി റദ്ദാക്കിയിട്ടും രവീന്ദ്രനെതിരെ എന്തുകൊണ്ട് ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തില്ല എന്ന് കോടതി ആരാഞ്ഞിരുന്നു.ഏലത്തോട്ടങ്ങൾക്കായി പാട്ടത്തിനു നൽകിയിരിക്കുന്ന ഭൂമിയിൽ റിസോർട്ടുകൾ ഉൾപ്പെടെയുള്ളവ നിർമിച്ചിട്ടില്ലെന്ന് ജില്ലാ ഭരണകൂടം ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ നിർദേശങ്ങൾ നൽകിയത്.

ഇടുക്കി ജില്ലാ കലക്ടറെ മാറ്റാൻ അനുവദിക്കണമെന്ന സർക്കാരിന്‍റെ ആവശ്യം പിന്നീട് പരിഗണിക്കാനും ആദ്യം സ്പെഷൽ ഓഫീസറെ നിയമിക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. മൂന്നാർ പോലെ മനോഹരമായ ഭൂഭാഗത്തെ അനധികൃത കെട്ടിടനിർമാണത്തിലൂടെ നശിപ്പിച്ചത് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കോടതി പറഞ്ഞു. മൂന്നാർ കേസുകൾ അടുത്ത ചൊവ്വാഴ്ച ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കും.

You might also like

-