മോൻസൻ മാവുങ്കലിന്റെ പേരിനൊപ്പം തന്റെ പേരു വലിച്ചിഴയ്ക്കുന്നവർക്കെതിരെ നിയമ നടപടി ഹൈബി ഈഡൻ

"ഒരു തവണ പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾക്കൊപ്പം നാലു വർഷം മുമ്പ് എംഎൽഎ ആയിരിക്കെ ഇയാളുടെ വീട്ടിൽ പോയിട്ടുണ്ട്. നഴ്സുമാരുടെ വീസ, പാസ്പോർട് സംബന്ധമായ വിഷയത്തിൽ ഇടപെട്ടിരുന്ന സംഘടന എന്ന നിലയിൽ ഇവർ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു

0

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ പേരിനൊപ്പം തന്റെ പേരു വലിച്ചിഴയ്ക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എംപിയുടെ മുന്നറിയിപ്പ്.

“ഒരു തവണ പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾക്കൊപ്പം നാലു വർഷം മുമ്പ് എംഎൽഎ ആയിരിക്കെ ഇയാളുടെ വീട്ടിൽ പോയിട്ടുണ്ട്. നഴ്സുമാരുടെ വീസ, പാസ്പോർട് സംബന്ധമായ വിഷയത്തിൽ ഇടപെട്ടിരുന്ന സംഘടന എന്ന നിലയിൽ ഇവർ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു പോയത്. ഇയാളുടെ വീട്ടിൽ ലിവിങ് റൂമിൽ ഇരുന്നു സംസാരിച്ചതല്ലാതെ മ്യൂസിയമോ ഒന്നും കണ്ടിട്ടില്ല. അല്ലാതെ ഒരു തവണ പോലും ഫോണിൽ വിളിച്ചു സംസാരിച്ചിട്ടില്ല. ഇയാളുമായി ബന്ധപ്പെടേണ്ട ആവശ്യം ഉണ്ടായിട്ടുമില്ല.
ഇക്കാര്യത്തിൽ ആരോപണം ഉന്നയിക്കുന്നവർ മോൻസന്റെ ടെലഫോൺ വിവരങ്ങൾ ശേഖരിച്ച് അതിൽ ഒരു തവണയെങ്കിലും തന്റെ പേരുണ്ടോ എന്ന് പരിശോധിക്കണം. അയാൾക്കു തട്ടിപ്പിനു സഹായിക്കുന്ന എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നു പറയണം. തന്റെ ഫോട്ടോ കാണിച്ച് ഇയാൾ തട്ടിപ്പു നടത്തി എന്നു പറയുന്നതിൽ കാര്യമില്ല. പരാതിക്കാർ തന്റെ പേര് പരാമർശിച്ചത് അടിസ്ഥാനരഹിത ആരോപണങ്ങൾ ഉയർത്തിയാണ്. സാമ്പത്തിക ക്രമക്കേടിൽ പെട്ടവരോട് അനുതാപമുണ്ടെങ്കിലും പൊതുരംഗത്തുള്ളവരുടെ പേര് വലിച്ചിഴയ്ക്കുമ്പോൾ അന്വേഷിച്ച ശേഷം ചെയ്യാനുള്ള മര്യാദ കാണിക്കണം. അതുകൊണ്ടു തന്നെ തന്നെ അനാവശ്യമായി ബന്ധപ്പെടുത്തിയവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും.
മോൺസണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കുന്നത് അനാവശ്യവിവാദം സൃഷ്ടിക്കാന്‍ വേണ്ടിയാണെന്ന് എം.പിയും കോണ്‍ഗ്രസ് നേതാവുമായ ഹൈബി ഈഡന്‍. മോൺസണിന്റെ ഫോണ്‍രേഖകള്‍ പുറത്തുവിടണം. സാമ്പത്തിക ഇടപാടുകളില്‍ പങ്കുണ്ടെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാവണമെന്നും ഹൈബി ഈഡന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇത്തരം ആരോപണങ്ങളില്‍ പൊതുപ്രവര്‍ത്തകരുടെ പേര് വലിച്ചിഴക്കുമ്പോള്‍ അത് പരിശോധിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവണം. തട്ടിപ്പിന് ഇരയായ ആളുകള്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിക്കുകയാണ്. ഇത്തരത്തില്‍ തന്റെ പേര് വലിച്ചിഴക്കുന്ന പരാതിക്കാര്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ മാനനഷ്ടകേസ്‌ നല്‍കും.

നാല് വര്‍ഷം മുന്‍പ് ഒരിക്കല്‍ വീട് സന്ദര്‍ശിച്ചു എന്നല്ലാതെ മോൺസണുമായി ഫോണില്‍ ബന്ധപ്പെടുകയോ ഒരുമിച്ച് ഒരു ചടങ്ങില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ മോൺസണെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

You might also like

-