കള്ളക്കടത്തു സ്വർണം വാങ്ങിയത് കോഴിക്കോട് അരകിണറിലെ ഹെസ ജ്വല്ലറി. ഉടമകൾ കസ്റ്റംസ് പിടിയിൽ

കസ്റ്റംസ് റെയ്‌ഡിൽ അനധികൃതമായി സൂക്ഷിച്ച നാല് കിലോയോളം സ്വർണം ഹെസ ജ്വല്ലറിയിൽ നിന്നും ഇന്നലെ പിടികൂടിയിരുന്നു. ജ്വല്ലറിയുടെ പാർട്ട്ണര്‍മാരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു കൊച്ചിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

0

തിരുവനന്തപുരം :കോഴിക്കോട് അരകിണറിലെ ഹെസ ജ്വല്ലറി ഉടമകൾക്കെതിരെ അന്വേഷണം ഊർജ്ജിതമാക്കി കസ്റ്റംസ് .സ്വർണക്കടത്തു കേസിൽ പിടിയിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉടമക്കെതിരെ കൂടുതൽ അന്വേഷണം നടത്താൻ കസ്റംസ് തീരുമാനിച്ചത് നയതന്ത്ര ചാനൽ വഴികടത്തികൊണ്ടു വന്നിരുന്ന സ്വർണം പ്രതികൾ കച്ചവടം ചെയ്തിരുന്നത് ഹെസ ജ്വല്ലറി കേന്ദ്രികരിച്ചായിരുന്നു. പരാതികൾ ഏതു സംബന്ധിച്ച മൊഴി കസ്റ്റം സംഘത്തിന് നല്കിയതിനെത്തുടർന്നാണ് അന്വേഷണം ഹെസ യിലേക്ക് വ്യാപിപ്പിച്ചത് . ഹെസ ജ്വല്ലറി പാർട്ണർമാരായ ഷമീമിനെയും ജിപ്സലിനെയും കസ്റ്റംസ്ചോദ്യംചെയ്തുവരികയാണ് .കൂടുതൽ റെയ്ഡുകൾക്ക് സാധ്യതയുണ്ട്.കസ്റ്റംസ് റെയ്‌ഡിൽ അനധികൃതമായി സൂക്ഷിച്ച നാല് കിലോയോളം സ്വർണം ഹെസ ജ്വല്ലറിയിൽ നിന്നും ഇന്നലെ പിടികൂടിയിരുന്നു. ജ്വല്ലറിയുടെ പാർട്ട്ണര്‍മാരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു കൊച്ചിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

തിരുവനന്തപുരം സ്വർണക്കടത്ത് പ്രതികളിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സംഘം കോഴിക്കോട് പരിശോധന നടത്തിയത്. സ്വര്‍ണക്കടത്തിനായി നിക്ഷേപം നടത്തിയവരില്‍ ഹെസ പാര്‍ട്നര്‍മാരുണ്ടെന്നാണ് കസ്റ്റംസിന്‍റെ നിഗമനം. തുടർന്ന് ഹെസ ജ്വല്ലറിയിലും ഷമീമിന്‍റെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തുകയായിരുന്നു. ഇന്നലെ ഉച്ചക്ക് തുടങ്ങിയ പരിശോധന വൈകിട്ട് ആറരയോടെയാണ് അവസാനിച്ചത്.അതിനിടെ തവണ വ്യവസ്ഥയിൽ സ്വർണത്തിനായി പണം നൽകിയവർ ജ്വല്ലറിക്ക് മുമ്പിൽ എത്തി. കസ്റ്റംസ് സംഘം മടങ്ങിയ ശേഷം ജ്വല്ലറിക്ക് മുമ്പിൽ പ്രതിഷേധവുമായി എത്തിയ ഇവരെ ജ്വല്ലറി ജീവനക്കാരും പോലീസും ചേർന്ന് മടക്കി അയച്ചു.

You might also like

-