സംസ്ഥാനത്തെ 500 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇനി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍

ഉച്ചവരെ മാത്രമുണ്ടായിരുന്ന ഒ.പി. സമയം രാവിലെ 9 മണിമുതല്‍ വൈകുന്നേരം 6 മണിവരെയായി മാറും. ഓരോ കേന്ദ്രത്തിലും നിശ്ചയിച്ചിട്ടുള്ള ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് തുടങ്ങിയവരെ നിയമിക്കുകയും ചെയ്യും.

0

തിരുവനന്തപുരം: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ 500 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. തിരുവനന്തപുരം 41, കൊല്ലം 38, പത്തനംതിട്ട 26, ആലപ്പുഴ 40, കോട്ടയം 34, ഇടുക്കി 25, എറണാകുളം 40, തൃശൂര്‍ 48, പാലക്കാട് 44, മലപ്പുറം 40, കോഴിക്കോട് 37, വയനാട് 15, കണ്ണൂര്‍ 50, കാസര്‍ഗോഡ് 22 എന്നിങ്ങനെയാണ് ജില്ലകളില്‍ കുടുംബാരോഗ്യ കേന്ദ്രം അനുവദിച്ചത്. ആര്‍ദ്രം മിഷന്റെ ഭാഗമായി ഇത്രയും പ്രാമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുമ്പോള്‍ മികച്ച ചികിത്സ പ്രാഥമിക തലത്തില്‍ തന്നെ ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.

ഇതോടുകൂടി ഉച്ചവരെ മാത്രമുണ്ടായിരുന്ന ഒ.പി. സമയം രാവിലെ 9 മണിമുതല്‍ വൈകുന്നേരം 6 മണിവരെയായി മാറും. ഓരോ കേന്ദ്രത്തിലും നിശ്ചയിച്ചിട്ടുള്ള ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് തുടങ്ങിയവരെ നിയമിക്കുകയും ചെയ്യും.

സംസ്ഥാനത്തെ എല്ലാ ആശുപത്രികളുടേയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് രോഗീസൗഹൃദ പരിചരണം സാധ്യമാക്കി മികച്ച സേവനം നല്‍കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ആര്‍ദ്രം മിഷന്‍ ആവിഷ്‌ക്കരിച്ചത്. ഇതിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി ഒരു നിശ്ചിത പ്രദേശത്തെ ജനങ്ങള്‍ക്ക് സമഗ്രമായ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ആദ്യ ഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു. രണ്ടാം ഘട്ടമായാണ് 500 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത്.

തിരുവനന്തപുരം ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ (41)

സി.എച്ച്.സി വക്കം, കുന്നത്തുകാല്‍, തൊളിക്കോട്, സി.എച്ച്.സി കാട്ടാക്കട, പൊഴിയൂര്‍, തിരുവല്ലം, ഇടവ, വെട്ടൂര്‍, തോണിപ്പാറ, മടവൂര്‍, പാങ്ങപ്പാറ, ചെട്ടിവിളാകം, ചെങ്കല്‍, കുളത്തൂര്‍, കരോട്, ചെമ്പൂര്‍, കൊല്ലയില്‍, അമ്പൂരി, കള്ളിക്കാട് (പുതിയത്), ഉഴമലയ്ക്കല്‍, കുറ്റിച്ചല്‍, കള്ളിക്കാട് (പഴയത്), മുക്കോല, വിഴിഞ്ഞം (പുതിയത്), വേളി, മുദാക്കല്‍, പെരുമാതുറ, പുതുക്കുറിച്ചി, മംഗലാപുരം, പെരിങ്ങമല, ആനക്കുടി, പുല്ലമ്പാറ, പനവൂര്‍, ആനാട്, അടയമണ്‍, കരവാരം, പുളിമാത്ത്, ചെറുന്നിയൂര്‍, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, വെമ്പായം, മാണിക്കല്‍

കൊല്ലം ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ (38)

സി.എച്ച്.സി. കുളത്തൂപ്പുഴ, സി.എച്ച്.സി. തെക്ക്ഭാഗം, സി.എച്ച്.സി. മയ്യനാട്, സി.എച്ച്.സി. പാലത്തറ, താഴവ, മണ്‍റോ ദ്വീപ്, മടത്തറ, പൂയപ്പള്ളി, പരവൂര്‍ പൊഴിക്കര, നെടുവത്തൂര്‍, എഴുകോണ്‍, പിറവന്തൂര്‍, മാങ്കോട് പത്തനാപുരം, തലച്ചിറ, മേലില, ആര്യന്‍കാവ്, ഇടമുലയ്ക്കല്‍, കാരവല്ലൂര്‍, തേവലക്കര, ശക്തികുളങ്ങര, അലയമണ്‍, മാങ്കോട് ചിതറ, എലമാട്, ഇട്ടിവ, തൃക്കരുവ, കിളികല്ലൂര്‍, കുന്നത്തൂര്‍, ഈസ്റ്റ് കല്ലട, എഴുകേണ്‍ പവിത്രേശ്വരം, ശൂരനാട് സൗത്ത്, വെസ്റ്റ് കല്ലട, ആലപ്പാട്, അഴീയ്ക്കല്‍, വള്ളിക്കാവ്, തൊടിയൂര്‍, പേരയം, തൃക്കോവില്‍വട്ടം, പെരിനാട്

പത്തനംതിട്ട ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ (26)

സി.എച്ച്.സി. എഴുമത്തൂര്‍, സി.എച്ച്.സി. വെച്ചൂച്ചിറ, സി.എച്ച്.സി. കുന്നംതാനം, സി.എച്ച്.സി. വല്ലന, സി.എച്ച്.സി. ചിറ്റാര്‍, സി.എച്ച്.സി. ചന്ദനപ്പള്ളി, കോയിപ്പുറം, കുളനട, മേഴുവലി, ഓമല്ലൂര്‍, കടമനിട്ട, തെള്ളിയൂര്‍, ചെറുകോല്‍, നാരനമൂഴി, റാന്നി പഴവങ്ങാടി, ഇറത്ത്, എഴമംകുളം, കടമ്പനാടി, കൂടല്‍, കൊക്കത്തോട്, മൈലപ്ര, സീതത്തോട്, പുരമറ്റം, കവിയൂര്‍, അണിക്കാട്, കുറ്റൂര്‍

ആലപ്പുഴ ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ (40)

സി.എച്ച്.സി. പെരുമ്പാലം, ചേര്‍ത്തല സൗത്ത്, വയലാര്‍, പള്ളിത്തോട്, വള്ളിക്കുന്നം, നൂറനാട്, ചെട്ടികുളങ്ങര, തകഴി, ചെറിയനാട്, കാര്‍ത്തികപ്പള്ളി, കരുവാറ്റ, ജി.എഫ്.എച്ച്. പല്ലന, ആര്യാട്, തോട്ടപ്പള്ളി, പുറക്കാട്, പുന്നപ്ര സൗത്ത്, അമ്പലപ്പുഴ നോര്‍ത്ത്, മാരാരിക്കുളം നോര്‍ത്ത്, വള്ളത്തോട്, പനവള്ളി, തുറവൂര്‍ സൗത്ത്, കടക്കരപ്പള്ളി, തഴക്കര, താമരക്കുളം, ഭരണിക്കാവ്, കൃഷ്ണപുരം, ദേവികുളങ്ങര, പതിയൂര്‍, കാവാലം, വിയ്യപുരം, രാമങ്കരി, കുപ്പാപ്പുറം, വെണ്‍മണി, എറമല്ലിക്കര, പുലിയൂര്‍, മൂലക്കുഴ, കടമ്പൂര്‍, ചിങ്ങോലി, ജി.എഫ്.ഡി. ആറാട്ടുപുഴ, എഴുപുന്ന

കോട്ടയം ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ (34)

സി.എച്ച്.സി.കളായ തോട്ടക്കാട്, കൂട്ടിക്കല്‍ മുണ്ടക്കയം, പൂഞ്ഞാര്‍ അരുണോത്തിമംഗലം, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, രാമപുരം, കറുകച്ചാല്‍, ഏറ്റുമാനൂര്‍, ആതിരമ്പുഴ, അയ്മനം, പാരംപുഴ, തൃക്കൊടിത്താനം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ മീനടം, പുതുപ്പള്ളി, ഓണംതുരുത്ത്, നാട്ടകം, കടനാട്, മുത്തോലി, മൂന്നിലാവ്, മറവന്‍തുരുത്ത്, ഉദയനാപുരം, തലയാഴം, പറത്തോട്, കൊരുത്തോട്, വെള്ളാവൂര്‍, വിഴിക്കിത്തോട്, പള്ളിക്കത്തോട്, കാനക്കരി, കട്ടംപാക്, കല്ലറ, വെള്ളൂര്‍, പായിപ്പാട്

ഇടുക്കി ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ (25)

സി.എച്ച്.സി.കളായ ദേവികുളം, മുട്ടം, കരുണാപുരം, വാത്തിക്കുടി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ രാജകുമാരി, കരിമാനൂര്‍, കൊടികുളം, കാമാക്ഷി, അറക്കുളം, കുമിളി, പാമ്പാടുംപാറ, സേനാപതി, ചെമ്പകപ്പാറ, തട്ടക്കുഴ, അലകൊട്, കുമാരമംഗലം, ദേവിയര്‍ കോളനി, വെള്ളത്തൂവല്‍, ചിന്നക്കനാല്‍, വിന്‍സന്‍വാലി, അയ്യപ്പന്‍കോവില്‍, ഏലപ്പാറ, കൊക്കയാര്‍, വാഴത്തോപ്പ്, കുടയത്തൂര്‍

എറണാകുളം ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ (40)

സി.എച്ച്.സി.കളായ നേരിയമംഗലം, ഇടപ്പള്ളി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ പോത്തനിക്കാട്, പാലക്കുഴ, മാഞ്ചല്ലൂര്‍, വാളകം, ചിറ്റാറ്റുകര, കൂനമ്മാവ്, അയ്യംപിള്ളി, മൂളവുക്കാട്, കീഴ്മാട്, രായമംഗലം, അറക്കുന്നം, പനങ്ങാട്, നെട്ടൂര്‍, പിണ്ടിമന, കടവൂര്‍, തുറവൂര്‍, ബിനാനിപുരം, ഏലൂര്‍, കുമാരപുരം, തിരുവഞ്ചിയൂര്‍, ഉദയംപേരൂര്‍, മുനാമ്പം, എടവന്നക്കാട്, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല, തിരുവാങ്കുളം, മുടക്കുഴ, ഒക്കല്‍, പാറക്കടവ്, അയ്യംപുഴ, ചെറുവത്തൂര്‍, കൂട്ടപ്പാടി, പുന്നയ്ക്കാട്, കാണ്ടക്കടവ്, അവോലി, മലയാറ്റൂര്‍

You might also like

-