കനത്ത ഹിമപാതത്തിലും ഡാളസ് കൗണ്ടിയിൽ വ്യാഴാഴ്ച മാത്രം 50 പേർ മരിച്ചു കോവിഡ് ബാധിച്ചു മരിച്ചു

വ്യാഴാഴ്ച 200 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.വ്യാഴാഴ്ചയോടെ ഡാളസ് കൗണ്ടിയിൽ കോവിഡ് രോഗികൾ 242094 ആയി ഉയർന്നപ്പോൾ മരിച്ചവരുടെ എണ്ണം 2751 ആയിട്ടുണ്ട്.

0

ഡാളസ്: തണുത്തു വിറങ്ങലിച്ചു നിൽക്കുന്ന ഡാളസ് കൗണ്ടിയിൽ രണ്ടു ദിവസം നീണ്ടു നിന്ന കനത്ത ഹിമപാതം ജനജീവിതം സ്തംഭിപ്പിച്ചപ്പോൾ കൊറോണ വൈറസ് വ്യാപനം കുറയുന്നുവെന്ന് കരുതിയവരെ പോലും അമ്പരപ്പിച്ച് ഫെബ്രുവരി 18ന് 50 പേരാണ് കോവിഡിനു കീഴടങ്ങിയത്.എന്നാൽ രോഗവ്യാപനം കാര്യമായി കുറഞ്ഞുവെന്നാണ് കൗണ്ടി അധികൃതർ അറിയിച്ചത്. വ്യാഴാഴ്ച 200 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.വ്യാഴാഴ്ചയോടെ ഡാളസ് കൗണ്ടിയിൽ കോവിഡ് രോഗികൾ 242094 ആയി ഉയർന്നപ്പോൾ മരിച്ചവരുടെ എണ്ണം 2751 ആയിട്ടുണ്ട്. ഫെബ്രുവരി മൂന്നിന് 50 പേർ മരിച്ചതിനുശേഷം ഒരേ ദിവസം ഇത്രയും മരണം രേഖപ്പെടുത്തപ്പെട്ടത് ഫെബ്രുവരി 18നാണ്.

ഡാളസ് കൗണ്ടിയിലെ തണുത്ത കാലാവസ്ഥയിൽ അടച്ചിട്ടിരുന്ന ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രമായ ഫെയർ പാർക്ക് ഫെബ്രുവരി 21 ന് (ഞായർ) ഉച്ചക്ക് 1 മുതൽ 6 വരെ തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ‌ടെക്സസ് സംസ്ഥാനത്ത് ഇതുവരെ 2.5 മില്യൺ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 41400 പേരാണ് മരിച്ചവർ. 2.2 മില്യൺ പേർ ടെക്സസിൽ കോവിഡിനെ അതിജീവിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ആളുകൾ വീട്ടിൽ തന്നെ കഴിയുന്നതും കോവിഡ് പരിശോധനാ കുറഞ്ഞതുമാണ് രോഗികളുടെ എണ്ണത്തിൽ കുറവനുഭവപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു.

You might also like

-