മോദിയുംരാഹുലുംഛത്തീസ്ഗഡില്‍ മാവോയിസ്റ്റുആക്രമണത്തിൽ കനത്ത സുരക്ഷാ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രചരണം നടത്തും. നക്സൽ പ്രശ്ന ബാധിത മേഖലയായ ബസ് തറിലെ ജില്ലാ ആസ്ഥാത്ത്, ജഗദൽപൂരിലാണ് മോദിയുടെ റാലി. ഉച്ചക്ക് 12 മണിയോടെ പ്രധാനമന്ത്രി
ഡൽഹി :ആദ്യഘട്ട തെരഞ്ഞടുപ്പിന് മൂന്ന് ദിവസം ശേഷിക്കെ ഛത്തീസ്ഗഡില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രചരണം നടത്തും. നക്സൽ പ്രശ്ന ബാധിത മേഖലയായ ബസ് തറിലെ ജില്ലാ ആസ്ഥാത്ത്, ജഗദൽപൂരിലാണ് മോദിയുടെ റാലി. ഉച്ചക്ക് 12 മണിയോടെ പ്രധാനമന്ത്രി സംസ്ഥാനത്തെത്തും. ഉച്ചക്ക് ശേഷം റായ്പൂരിലും അദ്ദേഹം ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്യും.
രണ്ട് ദിവസത്തെ പര്യടനമാണ് രാഹുൽ ഗാസിയുടെത്. കങ്കർ ,രജന്ദ് ഘഡ് ജില്ലകളിൽ 3 റാലികൾ അദ്ദേഹം നിശ്ചയിച്ചിട്ടുണ്ട്. ഇതും മാവോയിസ്റ്റ് സ്വാധീന മേഖലകളാണ്. ഇത്തരം പ്രശ്ന ബാധിത ജില്ലകളിലെ 18 മണ്ഡലങ്ങളാണ് ഛത്തീസ്ഗഡില്‍ ആദ്യഘട്ടത്തിൽ വിധി എഴുതുന്നത്. ഈ മാസം 12 നാണ് ആദ്യഘട്ട വോട്ടെടുപ്പ്.