ഇടുക്കി ജില്ലയിൽ കര്‍ശന നിയന്ത്രണം

പരമാവധി 10 പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു

0

ഇടുക്കി: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ജില്ലയില്‍ കര്‍ശന നിയന്ത്രണം . പൊതു ഇടങ്ങളില്‍ നിന്ന് പരമാവധി ആളുകളെ മാറ്റി നിര്‍ത്തണമെന്നാണ് കളക്ടറുടെ ഉത്തരവ് . മതപരമായ ചടങ്ങുകള്‍, ഉത്സവങ്ങള്‍, പെരുനാളുകള്‍, വിവാഹം, ഗൃഹപ്രവേശം, മുതലായ ചടങ്ങുകളില്‍ പരമാവധി 10 പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ 10 മുതല്‍ വൈകീട്ട് ആറ് വരെയാക്കി കുറച്ചു. ഇതിന് സംബന്ധിച്ച്‌ വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു . വിനോദ സഞ്ചാര മേഖലയില്‍ കര്‍ശന സുരക്ഷയും ജാഗ്രതയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത് .

You might also like

-