കനത്ത മഴ തുടരും ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂന മർദ്ദം ,ആറ് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്

ഈ ന്യൂനമർദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. നാല് ദിവസത്തിനകം അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദമാണ് കേരളത്തിൽ കൂടുതൽ ആശങ്ക സൃഷ്ടിക്കുക. നാളെ എറണാകുളം,കോട്ടയം,ഇടുക്കി,ആലപ്പുഴ,പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടുമാണ്

0

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചു (orange alert). തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

രണ്ടാഴ്ച കൂടി സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ,തെക്കൻ ജില്ലകളിലാണ് തീവ്രമഴയുണ്ടാകുക. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങും. ഈ ന്യൂനമർദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. നാല് ദിവസത്തിനകം അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദമാണ് കേരളത്തിൽ കൂടുതൽ ആശങ്ക സൃഷ്ടിക്കുക. നാളെ എറണാകുളം,കോട്ടയം,ഇടുക്കി,ആലപ്പുഴ,പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനും തിരമാലക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അഞ്ച് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് ആയിരിക്കും. കേരളാ തീരത്ത് 40 മുതൽ 50 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. പുതിയ ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ആന്ധ്രാ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത.

You might also like

-