ഉത്തരേന്ത്യയിൽ കനത്ത മഴ. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 34 ആയി.
ഉത്തരാഖണ്ഡിൽ 13 പേരെയും ഹിമാചൽ പ്രദേശിൽ ആറ് പേരെയും കാണാതായതായി. ഉത്തരാഖണ്ഡ്, ഡെറാഡൂൺ, പൗരി ഗർവാൾ, തെഹ്‌രി ഗർവാൾ, ബാഗേശ്വർ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്, ഒറ്റരാത്രികൊണ്ട് പലയിടത്തും ദേശീയ-സംസ്ഥാന പാതകൾ തകർന്നതിനെ തുടർന്ന് ഗതാഗതം നിലച്ചു.
ഡൽഹി | ഉത്തരേന്ത്യയിൽ കനത്ത മഴ. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 34 ആയി. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും നിരവധി നാശനഷ്ടങ്ങളുണ്ടായി. ഒഡീഷയിൽ അഞ്ച് കുട്ടികളടക്കം ഏഴ് പേർ മരിക്കുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.ഉത്തരാഖണ്ഡിൽ 13 പേരെയും ഹിമാചൽ പ്രദേശിൽ ആറ് പേരെയും കാണാതായതായി. ഉത്തരാഖണ്ഡ്, ഡെറാഡൂൺ, പൗരി ഗർവാൾ, തെഹ്‌രി ഗർവാൾ, ബാഗേശ്വർ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്, ഒറ്റരാത്രികൊണ്ട് പലയിടത്തും ദേശീയ-സംസ്ഥാന പാതകൾ തകർന്നതിനെ തുടർന്ന് ഗതാഗതം നിലച്ചു.
അതേസമയം ഹിമാചലിൽ ആശങ്കയായി വീണ്ടും മഴ മുന്നറിയിപ്പ്. അടുത്ത 5 ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാൻഗ്ര , ചമ്പ, ബിലാസ്‍പൂർ, സിർമോർ, മണ്ഡി എന്നിവിടങ്ങളിൽ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് മഴക്കെടുതിയിൽ 22 പേരാണ് ഇതുവരെ മരിച്ചത്. മിന്നൽ പ്രളയത്തിൽ നിരവധി പേരെ കാണാതായാതായി റിപ്പോർട്ടുകളുണ്ട്. നിരവധി പേർക്ക് സാരനമായി പരിക്കേറ്റിട്ടുണ്ട്. അതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന. ചൊവ്വാരി പ്രവിശ്യയിലെ ബാനെറ്റ് ഗ്രാമത്തിൽ പുലർച്ചെ മണ്ണിടിച്ചിൽ ഉണ്ടായതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു.
മധ്യപ്രദേശിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. നാല് ജില്ലകളിൽ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പുറപ്പെടുവിച്ചു. നർസിംഗ്‍പൂർ, ദാമോ, സാഗർ, ഛത്തർപൂർ ജില്ലകളിൽ ആണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഒഡീഷയിലും മഴ ശകത്മാകുമെന്ന മുന്നറിയിപ്പുണ്ട്. രണ്ട് ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മയൂർഭഞ്ജ്, ബാലസോർ ജില്ലകളിലാണ് ജാഗ്രതാ നിർദേശം. കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് നിലവിൽ തന്നെ പ്രളയ സമാന സാഹചര്യമാണ്. മഹാനദി കരകവിഞ്ഞൊഴുകുകയാണ്. നദിയുടെ കരകളിൽ കുടുങ്ങിയ നരവധി പേരെ മാറ്റിപ്പാർപ്പിച്ചു. കൂടുതൽ പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് മഴ കനക്കുമെന്ന മുന്നറിയിപ്പ് എത്തിയിട്ടുള്ളത്. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ഗംഗ, യമുനാ നദികൾ കരകവിഞ്ഞു. ഇതോടെ ജനവാസ മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷമായി. ഗംഗയുടേയും യമുനയുടേയും തീരങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.